ഹോണ്ട e : ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് കാർ
  • ഹോണ്ട e : ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് കാർ
  • ഹോണ്ട e : ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് കാർ
  • ഹോണ്ട e : ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് കാർ
  • ഹോണ്ട e : ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് കാർ
  • ഹോണ്ട e : ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് കാർ
  • ഹോണ്ട e : ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് കാർ


ആകാംക്ഷകള്‍ക്ക് വിരാമമായി; ഹോണ്ട പുതിയ ഇലക്ട്രിക്ക് കാറിനു പേരിട്ടു, ഹോണ്ട e. 2018 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച അര്‍ബ്ബന്‍ EV കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഹോണ്ട e നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്ഷം ആരംഭത്തിൽ നടന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ സമാന കോണ്‍സെപ്റ്റിന്റെ ഏകദേശ നിര്‍മ്മാണ മാതൃകയും കമ്പനി അവതരിപ്പിച്ചിരുന്നു. 

ജനീവയില്‍ അവതരിപ്പിച്ച ആദ്യ മാതൃകയോട് വളരെയേറെ സാമ്യമുള്ളതാണ് ഇപ്പോഴുള്ള പ്രൊഡക്ഷൻ രൂപം. എന്നാൽ സാങ്കേതിക വിശദാംശങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 97 bhp കരുത്തും 300 Nm torque ഉം പരമാവധി പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുത മോട്ടോറായിരിക്കും കാറിലുണ്ടാവുകയെന്നാണ്. എന്നാല്‍, വൈദ്യുത കാറായത് കൊണ്ട് തന്നെ എത്രത്തോളം സാധ്യമാവുമെന്നു കണ്ടറിയണം.  30 മിനുട്ടുകള്‍ക്കുള്ളില്‍ 80 ശതമാനം ചാര്‍ജ് കേറുന്ന ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനം കാറിനുണ്ട്. ഒറ്റ ചാര്‍ജ്ജില്‍ 201 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഹോണ്ട e -യ്ക്ക് ആവുമെന്ന് നിര്‍മ്മാതാക്കളായ ഹോണ്ട വാദിക്കുന്നു. പാനസോണിക് നിര്‍മ്മിത ബാറ്ററികളാണ് പുതിയ ഹോണ്ട e -യിലുള്ളത്.

ബിഎംഡബ്ല്യു i3, കിയ e-നിറോ എന്നിവയോടായിരിക്കും രാജ്യാന്തര വിപണിയില്‍ ഹോണ്ട e യുടെ മത്സരം. ഒറ്റ ചാര്‍ജില്‍ e-നിറോ 453 കിലോമീറ്റർ സഞ്ചരിക്കും, i3 310 കിലോമീറ്ററും. ഇവയോട് താരതമ്യം ചെയ്യുമ്പോൾ ഹോണ്ട e യുടെ ദൂര പരിധി വളരെ കുറവാണ്. 

ഹോണ്ട e -യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജപ്പാനിലായിരിക്കും തുടങ്ങുക. ആദ്യ ഘട്ടത്തില്‍ യൂറോപ്യന്‍ വിപണി ആവും ഹോണ്ട e യുടെ ലക്ഷ്യം. ഇന്ത്യയിലേക്ക് ഹോണ്ട e എത്തിക്കുന്ന കാര്യത്തില്‍ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് ശൈശവാവസ്ഥയിലായതിനാലും വിവിധ നിയന്ത്രണ ചട്ടങ്ങള്‍ പിടിമുറുക്കുന്ന സാഹചര്യത്തിനാലും ഇന്ത്യയിലേക്കുള്ള കാറിന്റെ വരവ് പെട്ടെന്നൊന്നും ഉണ്ടാവാൻ വഴിയില്ല.
By Hashif

Buy Visit Stores in CarKambolam Sell Close Join Club CK