മഹീന്ദ്ര e20 പ്ലസ് ഓർമയാവുന്നു, പകരം e-KUV100
  • മഹീന്ദ്ര e20 പ്ലസ് ഓർമയാവുന്നു, പകരം e-KUV100
  • മഹീന്ദ്ര e20 പ്ലസ് ഓർമയാവുന്നു, പകരം e-KUV100

ഇന്ത്യയിൽ ഏറെ പ്രചാരത്തിലിരുന്ന ചെറു വൈദ്യുത കാർ ആയ e20 പ്ലസ് ന്റെ നിർമാണം മഹീന്ദ്ര നിർത്തി, പകരക്കാരായി മഹീന്ദ്ര XUV300 ഇവി, e-KUV100 തുടങ്ങിയ പുതുതലമുറ ഇലക്ട്രിക്ക് കാറുകള്‍ വരും. മഹീന്ദ്രയുടെ വൈദ്യുത കാര്‍ വിഭാഗം മഹീന്ദ്ര ഇലക്ട്രിക്ക് മൊബിലിറ്റിയാണ് ഇതുവരെ e2O പ്ലസിനെ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്.

കര്‍ശനമായ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതും വില്‍പ്പനയില്‍ പിന്നോക്കം പോയതും ആണ് മോഡലിനെ പിൻവലിക്കാനുള്ള കാരണം എന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയില്‍ നിര്‍ത്തിയെങ്കിലും നേപ്പാള്‍ പോലുള്ള വിപണികളില്‍ ഹാച്ച്ബാക്ക് വില്‍പ്പനയില്‍ തുടരും. രേവയുടെ പരിഷ്‌കരിച്ച പ്ലാറ്റ്‌ഫോമാണ് e20, e20 പ്ലസ് മോഡലുകള്‍ക്ക് ആധാരം. രാജ്യത്ത് വില്‍പ്പനയ്ക്ക് വന്ന ആദ്യത്തെ വൈദ്യുത കാറാണ് രേവ. പിന്നീട് രേവ ഇലക്ട്രിക്ക് കാര്‍ കമ്പനിയെ മഹീന്ദ്ര ഏറ്റെടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് e2O, e2O പ്ലസ് കാറുകളെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവന്നത്.

കൂടുതൽ കരുത്തോടെയും പ്രയോഗികതയോടെയും കൂടി പുതുതലമുറയിൽ പെട്ട കാറുകളുടെ നിരയിൽ e-KUV100 ആദ്യമെത്തും. ഈ വര്‍ഷം രണ്ടാം പാദത്തോടെ മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം. 2018 ഓട്ടോ എക്‌സ്‌പോയില്‍ e-KUV100 -യെ മഹീന്ദ്ര കാഴ്ച്ചവെച്ചിരുന്നു. ലിഥിയം അയോണ്‍ ബാറ്ററി സംവിധാനം ഉപയോഗിക്കുന്ന 30 kW വൈദ്യുത മോട്ടോറാണ് കാറില്‍. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ e-KUV100 -യ്ക്ക് കഴിയും. ഫാസ്റ്റ് ചാർജിങ് സൗകര്യത്തോടെയാണ് കാർ വരിക. അതായത് 1 മണിക്കൂറിൽ ഏകദേശം 80 ശതമാനം ചാർജ് കയറും.  ഇതിനു പിന്നാലെ തന്നെ XUV300 ഇവി യും മഹീന്ദ്ര പുറത്തിറക്കും.

ടാറ്റ ആള്‍ട്രോസ് ഇവി, മാരുതി വാഗണ്‍ആര്‍ ഇവി, ഹ്യുണ്ടായി കോന ഇവി തുടങ്ങിയ മോഡലുകളോടാവും e-KUV100 യുടെ മത്സരം.
Compiled by Hashif

Buy Visit Stores in CarKambolam Sell Close Join Club CK