ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി; പക്ഷെ ഇന്ത്യയിലേക്കില്ല
  • 

ഇന്ത്യയിലും അതേപോലെ രാജ്യാന്തര വിപണിയിലും ലഭ്യമാവുന്ന മികച്ച ഹാച്ച്ബാക്കുകളിലൊന്നാണ് സുസുക്കി സ്വിഫ്റ്റ്.  ഉപഭോക്താക്കള്‍ക്കനുയോജ്യമായ രീതിയില്‍ പല എഞ്ചിന്‍ പതിപ്പുകളിലും വ്യത്യസ്തമായ പ്രൈസ് ടാഗിലും സ്വിഫ്റ്റിനെ കമ്പനി വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ്  പുറത്തിറക്കാനിരിക്കുകയാണ് സുസുക്കി. കട്ടാന എന്ന പേരുള്ള ഈ ലിമിറ്റഡ് എഡിഷന്‍ ആകെ 30 യൂണിറ്റ് മാത്രമെ കമ്പനി പുറത്തിറക്കുകയുള്ളൂ. അത് മാത്രമല്ല, ഇവ മുഴവന്‍ ഡച്ച് വിപണിയിലേക്കാണുതാനും.

28,999 യൂറോയാണ് സുസുക്കി സ്വിഫ്റ്റ് കട്ടാന എഡിഷന്റെ വില. അതായത്, 22.67 ലക്ഷം ഇന്ത്യന്‍ രൂപ. കട്ടാനയെന്നാൽ ജാപ്പനീസ് സാമുറായികൾ ഉപയോഗിക്കുന്ന ഐതിഹാസിക വാളിന്റെ പേരാണ്. ഇതേ പേരിലൊരു ബൈക്കും സുസുക്കി വില്‍ക്കുന്നുണ്ട്. വിലയ്‌ക്കൊത്ത ഫീച്ചറുകളും മറ്റുമാണ് കാറിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ടിലുള്ള 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനാണ് പുതിയ സുസുക്കി സ്വിഫ്റ്റ് കട്ടാന എഡിഷനില്‍ തുടിക്കുന്നത്. ഇത് 138 bhp കരുത്തും 230 Nm torque ഉം പരമാവധി കുറിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. 

ഹൈപ്പര്‍മാക്‌സ് MAX IV GT കോയിലോവേഴ്‌സും ക്രമീകരിക്കാവുന്ന സ്‌പോര്‍ട്‌സ് സസ്‌പെന്‍ഷനും ഹാച്ച്ബാക്കിന്റെ പ്രമുഖ ഫീച്ചറുകളാണ്.ആകെയുള്ള 30 യൂണിറ്റിൽ 15 യൂണിറ്റ് സില്‍വര്‍ ഗ്രെയ് നിറത്തിലും ബാക്കി 15 യൂണിറ്റ് മെറ്റാലിക്ക് ബ്ലാക്ക് നിറത്തിലുമായിരിക്കും ഒരുങ്ങുക.  രണ്ട് നിറപ്പതിപ്പുകളിലും ഗ്രാഫിക്‌സ് സ്‌കീമുണ്ട്. സ്‌പോര്‍ട്‌സ് എക്‌സ്‌ഹോസ്റ്റ് സംവിധാനത്തോടെയായിരുക്കും കട്ടാന എഡിഷന്‍ എത്തുക. ഭാവിയിൽ മറ്റു വിപണികളിലേക്കും കട്ടാന എഡിഷൻ വിൽപ്പനക്ക് വന്നേക്കാം.
By Hashif

Buy Visit Stores in CarKambolam Sell Close Join Club CK