Hashif Hashi 14-July-19
  • മസറാട്ടി ലിവന്റെ ട്രോഫിയോ സൂപ്പർ എസ്.യു.വി ഇന്ത്യയിലും
  • മസറാട്ടി ലിവന്റെ ട്രോഫിയോ സൂപ്പർ എസ്.യു.വി ഇന്ത്യയിലും
  • മസറാട്ടി ലിവന്റെ ട്രോഫിയോ സൂപ്പർ എസ്.യു.വി ഇന്ത്യയിലും
  • മസറാട്ടി ലിവന്റെ ട്രോഫിയോ സൂപ്പർ എസ്.യു.വി ഇന്ത്യയിലും
  • മസറാട്ടി ലിവന്റെ ട്രോഫിയോ സൂപ്പർ എസ്.യു.വി ഇന്ത്യയിലും
  • മസറാട്ടി ലിവന്റെ ട്രോഫിയോ സൂപ്പർ എസ്.യു.വി ഇന്ത്യയിലും

ഇന്ത്യയിലേക്കുള്ള വരാവുറപ്പിച്ച് മസറാട്ടി ലിവന്റെ ട്രോഫിയോ. നിലവിൽ ലിവന്റെ ഇന്ത്യയിൽ വിപണിയിൽ ഉണ്ട്, എന്നാൽ ട്രോഫിയോ ഏറ്റവും ഉയർന്ന വകാഭേദമായാണ് എത്തുന്നത്. പുതിയ ട്രോഫിയോ എസ്.യു.വി പെർഫോർമൻസിലും ആഡംബരത്തിലും മറ്റു വാഹനങ്ങളെ കവച്ചു വെക്കും.

സ്റ്റാൻഡേർഡ് ലെവന്റെയിൽ നിന്നും വ്യത്യസ്തമായി ട്രോഫിയോയിൽ കാഴ്ചയിൽ കൂർത്ത ഗ്രില്ലാണ് വരുന്നത്. ഗ്രില്ലുകൾ പിയാനോ ബ്ലാക്ക്‌ ഫോണിഷിലാണ്, ബമ്പറിന്റെ അടിവശം ഹണികോമ്പ് മെഷ് കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ഫുൾ മെട്രിക്സ് എൽ.ഇ.ഡി ഹെഡ് ലാമ്പുകൾ, സൈഡ് സ്കെർട്ടുകളിലെ കാർബൺ ഫൈബർ എന്നിവയിലൂടെ നല്ല എയ്‌റോഡയനാമിക്‌സും അക്രമണാത്മക രൂപവും വാഹനം ആര്ജിക്കുന്നുണ്ട്. 22 ഇഞ്ച് ഫോർജ്ഡ് അലൂമിനിയം അലോയ് വീൽ ആണ് വാഹനത്തിൽ.

അകതലത്തിൽ ട്രോഫിയോ ബാഡ്ജോടു കൂടിയ ചുവപ്പ്, കറുപ്പ്, ടാൻ കളറുകളിൽ ലെതർ അപ്പ്ഹോൾസ്റ്റർ സ്‌പോർട് സീറ്റുകൾ ഒരുക്കിയിരിക്കുന്നു. നാച്ചുറൽ ലെതർ ആയ പീനോ ഫിറെ  പരമാവതി കോൺഫോർട് പ്രധാനം ചെയ്യുന്നു. കാബിനിൽ കാർബൺ ഫൈബർ വിപുലമായി ഉപയോഗിച്ചിരിക്കുന്നത് കാണാം. ആപ്പിൾ കാർ പ്ലേയോട് കൂടിയ ടച്ച് ഇൻഫോടൈന്മെന്റ് സിസ്റ്റം 1280 വാട്ട്, 17 സ്‌പീക്കർ ബൗർ&വിൽകിൻസ് ഓഡിയോ സിസ്റ്റത്തോട് കൂടിയാണ് ഒരുക്കിയിക്കുന്നത്.

ഫെറാറി നിർമിച്ചു നൽകുന്ന 3.8 ലിറ്റർ ഇരട്ട ടർബോ v8 എൻജിൻ ആണ് വാഹനത്തിനു കരുത്ത് പകരുന്നത്. 6250 rpm ഉം 730 nm ടോർക്കും ഉല്പാദിപ്പിക്കാൻ മാത്രം കരുത്താനാണീ എൻജിൻ. ഓൾവീൽ ഡ്രൈവിംഗ് സംവിധാനമായ Q4 യുമായി എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നു. 0 ൽ നിന്നും 100kmph എത്താൻ വെറും 3.9 സെക്കന്റ് മതി, ടോപ് സ്പീഡ് ആയ 300kmph ൽ വാഹനം വെറും 34.5 മീറ്ററിനുള്ളിൽ പൂർണമായും നിർത്തുവാനും സാധിക്കും.

പുതുക്കി പണിത മസരാട്ടിയുടെ ഇറ്റലിയിലെ മിറാഫിയോറി പ്ലാന്റിൽ നിന്നാവും ട്രോഫിയോ നിർമിക്കുക. റൈറ്റ് ഹാൻഡ് ഡ്രൈവ് വാഹനത്തിന്റെ ലഭിക്കുന്ന ആദ്യ മാർക്കറ്റ് ഇന്ത്യയാവും. ബിഎംഡബ്ലു എക്സ് 5, റേഞ്ച് റോവർ സ്‌പോർട് SRV, മെഴ്‌സിഡസ് ബെൻസ് GLE 63 എന്നിവയാവും മസറാട്ടി ലിവന്റെ ട്രോഫിയോ യുടെ എതിരാളികൾ. ഏകദേശം 2.7 കോടി രൂപ വിപണി വില പ്രതീക്ഷിക്കാം.

Buy Visit Stores in CarKambolam Sell Close Join Club CK