Hashif Hashi 6-February-20
  • ഓട്ടോ എക്‌സ്‌പോ പതിനഞ്ചാം പതിപ്പിന് തിരശീല ഉയർന്നു, ഇനി വാഹനക്കാലം

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ഓട്ടോ എക്‌സ്‌പോ പതിനഞ്ചാം പതിപ്പിന് തിരശീല ഉയർന്നു. ഫെബ്രുവരി 5 മുതല്‍ 12 വരെ ഡല്‍ഹിക്കടുത്ത് ഗ്രേറ്റര്‍ നോയിഡയിലാണ് എക്സ്പോ നടക്കുന്നത്. എല്ലാ തവണത്തേയും പോലെ ആവേശകരമായ നിരവധി വാഹനങ്ങളുടെ അവതരണവും പ്രദര്‍ശനവും എക്സ്പോയിൽ നടക്കും. 

ലോകത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളുടെ കാറുകള്‍, ബൈക്കുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പുത്തന്‍ ആശയങ്ങള്‍ എന്നിവയാണ് എക്സ്‌പോയുടെ പ്രത്യേകത. രണ്ട് വര്‍ഷത്തിലൊരിക്കൽ നടക്കുന്ന ഓട്ടോ എക്സ്പോ 1986 -ലാണ്  തുടക്കം കുറിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങളുടെ തള്ളിച്ചയാണ് ഈ വർഷത്തെ എക്സ്‌പോയുടെ സവിശേഷത. അതോടൊപ്പം പുത്തൻ നിർമാതാക്കൾ ഇന്ത്യൻ വിപണിയിലേക്ക് ചുവടു വെക്കുന്ന അവസരം കൂടിയാണിത്. ഈ വര്‍ഷം ചൈനീസ് വാഹന നിര്‍മാതാക്കളായ ഹൈമ മോട്ടോര്‍സ്, ഗ്രേറ്റ് വാള്‍ മോട്ടോര്‍സ് എന്നീ രണ്ട് പുതിയ വാഹന നിര്‍മാതാക്കള്‍ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിക്കും.

ഓട്ടോമോട്ടീവ് കോമ്പണന്റ്‌സ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ACMA), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII), സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് (SIAM) എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ കണ്‍സെപ്റ്റ് മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ ഉള്‍പ്പെടെ മാരുതി 17 മോഡലുകളും മഹീന്ദ്ര 18 മോഡലുകളും എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്നു. ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി, കിയ, റെനോ, ഹോണ്ട തുടങ്ങിയ കമ്പനികള്‍ക്കൊപ്പം മറ്റ് വമ്പന്‍ കമ്പനികളും അവരുടെ ഭാവി മോഡലുകളും ആശയങ്ങളും എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്നു

Buy Visit Stores in CarKambolam Sell Close Join Club CK