Hashif Hashi 4-August-19
  • 2020 ഓട്ടോ എക്‌സ്‌പോ ഫെബ്രുവരിയിൽ
  • 2020 ഓട്ടോ എക്‌സ്‌പോ ഫെബ്രുവരിയിൽ
  • 2020 ഓട്ടോ എക്‌സ്‌പോ ഫെബ്രുവരിയിൽ
  • 2020 ഓട്ടോ എക്‌സ്‌പോ ഫെബ്രുവരിയിൽ
  • 2020 ഓട്ടോ എക്‌സ്‌പോ ഫെബ്രുവരിയിൽ
  • 2020 ഓട്ടോ എക്‌സ്‌പോ ഫെബ്രുവരിയിൽ

ഇന്ത്യയില്‍ വാഹന രംഗത്ത് രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പ്രധാനപ്പെട്ടൊരു പ്രദര്‍ശനമാണ് ഓട്ടോ എക്‌സ്‌പോ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഓട്ടോ ഷോയാണ് ഓട്ടോ എക്‌സ്‌പോ. ലോകമെമ്പാടുമുള്ള വാഹന നിർമ്മാതാക്കൾ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കും.

രണ്ടിടങ്ങളിലായിട്ടാണ് 2020 ഓട്ടോ എക്‌സ്‌പോ. വാഹന നിര്‍മ്മാതാക്കളുടെ പുതു മോഡലുകള്‍, പാസഞ്ചര്‍ കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, കണ്‍സെപ്പറ്റ് വാഹനങ്ങള്‍ എന്നിവ 2020 ഫെബ്രുവരി 7-12 വരെ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ നടക്കും. വാഹനങ്ങളുടെ ഘടകങ്ങളുടെ പ്രദര്‍ശനം ന്യൂ ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ഫെബ്രുവരി 6 മുതല്‍ 9 വരെ നടത്തപ്പെടും.

ആദ്യ രണ്ട് ദിവസങ്ങള്‍ മാധ്യമങ്ങള്‍ക്കും, ബിസിനസ്സ് സന്ദര്‍ശകര്‍ക്കും മാത്രമായിരിക്കും സന്ദര്‍ശനം അനുവദിക്കുക. ഫെബ്രുവരി 9 മുതല്‍ പൊതുജനങ്ങള്‍ക്കും ഓട്ടോ എക്‌സ്‌പോ സന്ദര്ശിക്കാം. പ്രദര്‍ശന സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയായിരിക്കും. ലോകമെമ്പാടും നിന്നുള്ള ഒട്ടു മിക്ക വാഹന നിര്‍മ്മാതാക്കളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന നിര്‍മ്മാതാക്കളുടെ ഔദ്യോഗിക പട്ടിക ഇതുവരെ പുറത്തു വന്നിട്ടില്ല.

വാഹനങ്ങള്‍ക്കുള്ളിലെ നൂതന സാങ്കേതിക വിദ്യ പരിപാടി പ്രദര്‍ശിപ്പിക്കും. മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട, മഹീന്ദ്ര, കിയ, റെനോ, ഹോണ്ട, ടാറ്റ മോട്ടോര്‍സ് എന്നീ നിര്‍മ്മാതാക്കളുടെ വരാനിരിക്കുന്ന മോഡലുകളും പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും. തങ്ങളുടെ ഇലക്ട്രിക്ക് ഹൈബ്രിഡ് കാറുകള്‍ക്കൊപ്പം അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന കാറുകളേയും മെര്‍സിഡീസ് ബെന്‍സ്, 

രാജ്യമൊട്ടാകെ മലിനീകരണ വിമുക്ത സഞ്ചാര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാലും, സര്‍ക്കാര്‍ വൈദ്യുത വാഹനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനാലും പല നിര്‍മ്മാതാക്കളും പ്രദര്‍ശനത്തില്‍ കൂടുല്‍ ഇലക്ട്രിക്ക വാഹനങ്ങള്‍ അവതരിപ്പിക്കും എന്നത് ഉറപ്പാണ്.ഓട്ടോമോട്ടീവ് കംപോനന്റ്‌സ് മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ACMA), കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (CII), സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേര്‍സ് (SIAM) എന്നിവ ചേര്‍ന്നാണ് 2020 ഓട്ടോ എക്‌സ്‌പോ ഒരുക്കുന്നത്.

Buy Visit Stores in CarKambolam Sell Close Join Club CK