Hashif Hashi 10 Days ago

സുരക്ഷാ ഫീച്ചറുകൾ വർധിപ്പിച്ചു ഹോണ്ട സിറ്റി, വിലയിൽ മാറ്റമില്ല.
  • സുരക്ഷാ ഫീച്ചറുകൾ വർധിപ്പിച്ചു ഹോണ്ട സിറ്റി, വിലയിൽ മാറ്റമില്ല.
  • സുരക്ഷാ ഫീച്ചറുകൾ വർധിപ്പിച്ചു ഹോണ്ട സിറ്റി, വിലയിൽ മാറ്റമില്ല.
  • സുരക്ഷാ ഫീച്ചറുകൾ വർധിപ്പിച്ചു ഹോണ്ട സിറ്റി, വിലയിൽ മാറ്റമില്ല.
  • സുരക്ഷാ ഫീച്ചറുകൾ വർധിപ്പിച്ചു ഹോണ്ട സിറ്റി, വിലയിൽ മാറ്റമില്ല.


സി സെഗ്മെന്റ് സെഡാനുകളിൽ പ്രീമിയം കാറായി ഹോണ്ട സിറ്റി വിലസിയ ഒരു കാലം ഉണ്ടായിരുന്നു. ആഢംബര പകിട്ടും കൂടുതല്‍ സൗകര്യങ്ങളുമുള്ള എസ്‌യുവി/കോമ്പാക്ട് എസ്‌യുവികളുടെ രംഗപ്രവേശനതോടെ സെഡാനുകളുടെ വിൽപന കുറയുകയാണ്. 
എന്നാലും സെഡാന്റെ സുരക്ഷ കൂട്ടാന്‍ കമ്പനി നടപടിയെടുത്തത് സിറ്റിയിന്മേലുള്ള വിശ്വാസം ഹോണ്ടയ്ക്ക് നഷ്ടമായിട്ടില്ലാത്തതിനാലാണ്.

പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി സിറ്റി സെഡാനെ ഹോണ്ട പരിഷ്‌കരിച്ചു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള അടിസ്ഥാന സുരക്ഷാ ഫീച്ചറുകള്‍ തുടക്കംമുതല്‍ക്കെയുള്ളതിനാല്‍ സിറ്റിയെ പുതുക്കാന്‍ കമ്പനിക്ക് കാര്യമായി പ്രയാസപ്പെടേണ്ടി വന്നിട്ടില്ല. ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ സിറ്റി വകഭേദങ്ങളില്‍ നേരത്തെതന്നെയുണ്ട്. ഇപ്പോള്‍ വേഗ മുന്നറിയിപ്പ് സംവിധാനവും മുന്‍ പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും സെഡാന് കൂടുതല്‍ ലഭിച്ചു. അമിത വേഗം തടുക്കുകയാണ് വേഗ മുന്നറിയിപ്പ് സംവിധാനത്തിന്റെ ലക്ഷ്യം.  മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗം പിന്നിടുമ്പോള്‍തന്നെ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് ലഭിക്കും, വേഗം 120 കിലോമീറ്റര്‍ പിന്നിടുന്നപക്ഷം തുടര്‍ച്ചയായ സൈറൺ മുഴങ്ങും. ഇവയൊഴിച്ചാൽ സിറ്റിയിൽ മറ്റു മാറ്റങ്ങളൊന്നും തന്നെ  ഹോണ്ട വരുത്തിയിട്ടില്ല.

നിലവിലെ വിലയായ 9.72 ലക്ഷം രൂപയാണ് പ്രാരംഭ ഹോണ്ട സിറ്റി മോഡലിന് വില. ഏറ്റവും ഉയര്‍ന്ന പതിപ്പ് 14.07 ലക്ഷം രൂപ വില കുറിക്കും (ദില്ലി ഷോറൂം). ഹ്യുണ്ടായി വേര്‍ണ, മാരുതി സിയാസ, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, ടൊയോട്ട യാരിസ്, നിസാന്‍ സണ്ണി തുടങ്ങിയ ഒരു പടയോടാണ് സിറ്റിയുടെ മത്സരം.

പുതിയ സിറ്റിയിലൂടെ പഴയ പ്രതാപ കാലത്തിലേക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട. അടിത്തറയും എഞ്ചിനുമടക്കം അടിമുടി പുത്തനായിരിക്കും വരാന്‍പോകുന്ന സിറ്റി. ഭാരത് സ്‌റ്റേജ് VI പ്രാബല്യത്തില്‍ വന്നാലും ഡീസൽ വാഹനങ്ങൾ ഹോണ്ട തുടരും. മാരുതി സിയാസ് പോലെ മൈല്‍ഡ് ഹൈബ്രിഡ് പ്രെട്രോള്‍ എഞ്ചിന്‍ പതിപ്പ് സിറ്റിയിലും അവതരിക്കുമെന്നാണ് വിവരം.
Compiled by Hashif

Buy Visit Stores in CarKambolam Sell Close Join Club CK