arun vijay 24-June-20
  • ഇനി ഫോൺ വച്ചും കാർ തുറക്കാം... !!!
  • ഇനി ഫോൺ വച്ചും കാർ തുറക്കാം... !!!

ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് ഉപയോഗിച്ച് തങ്ങളുടെ വാഹനം അൺലോക്കുചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്ന കാർ കീ സവിശേഷത ആപ്പിൾ പ്രഖ്യാപിച്ചു. ജർമ്മൻ കാർ നിർമാതാക്കളായ ബി‌എം‌ഡബ്ല്യു ആയി സഹകരിച്ചാണ് ആപ്പിൾ ഈ കാർ കീ  അവതരിപ്പിക്കുന്നത് . വരാനിരിക്കുന്ന ബിഎംഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ്  ആപ്പിൾ കാർകീ നേടുന്ന ആദ്യ മോഡലായിരിക്കും. വരാനിരിക്കുന്ന മോഡലുകളിൽ ബിഎംഡബ്ല്യു ഇതിനെ ഡിജിറ്റൽ കീ ഫീച്ചർ എന്ന് വിളിക്കുമെന്ന് കരുതുന്നു .


പുതിയ ഐ‌ഒ‌എസ് 14 നൊപ്പം കാർ‌കീ ഫീച്ചർ   ലഭ്യമാകും, എന്നാൽ ഇത് ഐ‌ഒ‌എസ് 13ലും  പ്രവർത്തിക്കും. 45 രാജ്യങ്ങളിൽ  2020 ജൂലൈ 1 ന് ശേഷം ബി‌എം‌ഡബ്ല്യു ഈ ഫീച്ചർ അവതരിപ്പിക്കും. അനുയോജ്യമായ ഐഫോൺ മോഡലുകൾ ഐഫോൺ എക്സ്ആർ, ഐഫോൺ എക്സ്എസ്, ആപ്പിൾ വാച്ച് സീരീസ് 5 എന്നിവ ആയിരിക്കും.  ഫോൺ ഓഫ് ആയതിന് ശേഷം അഞ്ച് മണിക്കൂർ വരെ കാർ കീകൾ പ്രവർത്തിക്കാൻ കഴിയുന്ന പവർ റിസർവ് ഐഫോണിന് നൽകും. 

 ദീർഘദൂര യാത്രയിൽ എപ്പോൾ, എവിടെ നിന്ന് ചാർജ് ചെയ്യണം എന്നതിന്റെ പുതിയ സവിശേഷത ബിഎംഡബ്ല്യു ഇലക്ട്രിക് വാഹനങ്ങൾക്കും ലഭിക്കും. ആപ്പിൾ കാർപ്ലേയിലോ ഐഫോണിലോ ലക്ഷ്യസ്ഥാനത്തേക്ക് ഉള്ള യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ഇത് ഡ്രൈവർമാരെ സഹായിക്കുന്നു. ആപ്പിൾ മാപ്‌സ് ഇലക്ട്രിക്  ചാർജിംഗ് സ്റ്റേഷനുകൾ ഉള്ള വഴി ഇതിലൂടെ കാണിക്കും. 2021 ബിഎംഡബ്ല്യു ഐ 4 ബിഎംഡബ്ല്യുവിൽ നിന്ന് ഈ സവിശേഷത ലഭിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനമായിരിക്കും. 

Buy Visit Stores in CarKambolam Sell Close Join Club CK