Hashif Hashi 10 Days ago

വരും കാലം എയർലെസ് ടയറുകളുടേത്, ട്യൂബ് ലെസ്ന്റെ കാലം കഴിയുന്നു.
  • 
വരും കാലം എയർലെസ് ടയറുകളുടേത്, ട്യൂബ് ലെസ്ന്റെ കാലം കഴിയുന്നു.
  • 
വരും കാലം എയർലെസ് ടയറുകളുടേത്, ട്യൂബ് ലെസ്ന്റെ കാലം കഴിയുന്നു.
  • 
വരും കാലം എയർലെസ് ടയറുകളുടേത്, ട്യൂബ് ലെസ്ന്റെ കാലം കഴിയുന്നു.


ടയര്‍ പംങ്ചറിനു ശാശ്വത പരിഹാരവുമായി വന്നിരിക്കുകയാണ് പ്രമുഖ ടയർ നിർമാതാക്കളായ മിഷലിൻ. ട്യൂബ്‌ലെസ് ടയറുകളുടെ അവതരണത്തോടെ യാത്രയ്ക്കിടെ വാഹനങ്ങളുടെ ടയര്‍ പംങ്ചർ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും സമയത്തിന് പണത്തെക്കാള്‍ വിലയുള്ള ഇന്നത്തെ ലോകത്ത് പംങ്ചറിനു വേണ്ടി ഒറ്റ നിമിഷം പോലും നഷ്ടപെടുത്തരുതെന്ന നിലപാടിലാണ് മിഷലിൻ. അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സുമായി സഹകരിച്ച് മിഷലിന്‍ ഇതിന് പ്രതിവിധി കണ്ടെത്തിയിരിക്കുന്നു.

സ്വകാര്യ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എയര്‍ലെസ് വീല്‍ ടെക്‌നോളജി അവതരിപ്പിച്ചിരിക്കുകയാണ് മിഷലിന്‍. നടന്നുകൊണ്ടിരിക്കുന്ന മൂവിന്‍ ഓണ്‍ ഉച്ചകോടിയില്‍ എയര്‍ലെസ് വീല്‍ ടെക്‌നോളജിയുടെ ആദ്യ മാതൃക — അപ്ടിസ് പ്രോട്ടോടൈപ്പിനെ (യുണീക്ക് പംങ്ചര്‍പ്രൂഫ് ടയര്‍ സിസ്റ്റം) മിഷലിന്‍ കാഴ്ച്ചവെച്ചു. ജനറല്‍ മോട്ടോര്‍സുമായി ചേര്‍ന്ന് ഷെവര്‍ലെ ബോള്‍ട്ട് ഇവിയില്‍ അപ്ടിസ് പ്രോട്ടോടൈപ്പ് ടയറുകളുടെ പരീക്ഷണം മിഷലിന്‍ തുടങ്ങിക്കഴിഞ്ഞു.  പേരിൽ സൂചിപ്പിച്ചത് പോലെ വാഴു രഹിത ടയർ ആയതിനാൽ  മിഷലിന്‍ അപ്ടിസ് ടയറുകള്‍ പംങ്ചാറാകുമെന്ന ആശങ്ക വേണ്ട.

ഇന്നുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത അതിനൂതനമായ ഘടനയാണ് അപ്ടിസ് ടയറുകള്‍ക്ക്. വായു നിറച്ച ട്യൂബിന്റെ സഹായമില്ലാതെതന്നെ വാഹനത്തിന്റെ ഭാരം വഹിക്കാന്‍ അപ്ടിസ് ടയറുകള്‍ക്ക് കഴിയും. പരീക്ഷണയോട്ടങ്ങളില്‍ ടയറുകള്‍ മികവാര്‍ന്ന പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് കമ്പനി പറയുന്നു. യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളില്‍ പുതിയ ടയറുകള്‍ വിജയിക്കുന്നപക്ഷം വാണിജ്യാടിസ്ഥാനത്തില്‍ അപ്ടിസ് മോഡലുകള്‍ വിപണിയില്‍ എത്തിക്കാനാണ് മിഷലിന്റെ നീക്കം.

പംങ്ചര്‍ തടയാനൊക്കുമെങ്കിലും അപ്ടിസ് ടയറുകള്‍ക്ക് അതിന്റേതായ വെല്ലുവിളികളുണ്ട്. പ്രകമ്പനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി, ഡ്രൈവിങ് മികവ്, ബ്രേക്കിങ്, ആക്‌സിലറേഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ മിഷലിന്‍ അപ്ടിസ് കഴിവു തെളിയിച്ചാല്‍ മാത്രമേ, വാണിജ്യാടിസ്ഥാനത്തില്‍ ടയറുകള്‍ പുറത്തിറക്കാന്‍ കമ്പനിക്കാവുകയുള്ളൂ.

 പരിപാലന ചിലവുകള്‍ തീരെയില്ലെന്ന കാര്യം അപ്ടിസ് ടയറുകളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ഭാവിയിൽ ട്യൂബ് ലെസ് ടയറുകൾ എല്ലാം അപ്ടിസ് ടയറുകൽക്കു വഴി മാറിയേക്കാം.
By Hashif

Buy Visit Stores in CarKambolam Sell Close Join Club CK