Asia Motor Works (AMW)
AMW എന്നാൽ Asia Motor Works എന്നാണ് മുഴുവൻ പേര് .. കേട്ടാലും കണ്ടാലും വിദേശി ആണന്നെക്കെ തോന്നുമെങ്കിലും ആളൊരു ഇന്ത്യക്കാരൻ ആണ്..
2002 ൽ AMW 2518 എന്ന ട്രക്കാണ് ആദ്യമായി നിർമ്മിച്ചത്.
Anirudh Bhuwalka എന്ന ഇന്ത്യക്കാരനായ വ്യക്തി തുടങ്ങിയ സംരംഭം ആണ് AMW..അത് വളർന്ന് 10 ബില്യൺ റവന്യൂ ഉള്ള ഒരു കമ്പനിയായി മാറി..Mitsubishi
Fuso യേ അടിസ്ഥാനമാക്കിയാണ് ഇതിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്,റീ സൈക്കിൾ വസ്തുക്കൾ കൊണ്ടാണ് AMW നിർമ്മിച്ചിരിക്കുന്നത്.... ക്യാബിൻ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നു.എല്ലാ പാർട്ട്‌സുകളും ഒരോ രാജ്യത്ത് നിന്നും ഇറക്കുമതി ചെയ്യ്തു.. പ്ലാൻ്റിൽ നിർമ്മിക്കുന്നത് ചെയ്യ്സിസ് മാത്രമായിരുന്നു ആദ്യം.. പിന്നീട് അതോക്കെ മാറി വലിയ ക്യാബിൻ വരെ സ്വന്തമായി നിർമ്മിക്കാൻ പ്രാപ്തമായി മാറിയിരിക്കുന്നു....
ഇന്ത്യയിൽ MAN ട്രക്കിനോടും ടാറ്റയോടും ലൈലാൻ്റിനോടും ഒക്കെ നേരിട്ട് മുട്ടാൻ AMW പ്രാപ്തമായിരുന്നു..
2002 ൽ ഇറങ്ങുമ്പോൾ Ac ക്യാബിനും,മ്യൂസിക്ക് സിസ്റ്റവും ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ .. ആ മനുഷ്യൻ ഇന്ത്യക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് വിദേശ ട്രക്കുകളിലെ കംഫർട്ട് എത്തിക്കാൻ നോക്കി എന്ന് പറയുമ്പോൾ അദ്ധേഹത്തിൻ്റെ ചിന്താശക്തി എന്താണെന്ന് നമുക്ക് മനസിലാക്കാല്ലോ....
Cummins – B5.9 .215HP, DI – TurboCharged after Cooled engine ആയിരുന്നു ഈ വാഹനത്തിൽ ഉണ്ടായിരുന്നത്.9 F+ 1 റിവേഴ്സ് ഗിയറായിരുന്നു വാഹനത്തിന് ഉണ്ടായിരുന്നത് 836nm ടോർക്ക്@ 1500 RPM ........235 bhp @ 2200 rpm.....
ഇന്നും ചിലർക്ക് ( വാഹനത്തെ കുറിച്ച് അറിവില്ലാത്തവർ) ഇതൊരു imported ട്രക്കാണ് എന്ന് വിശ്വസിക്കുന്നു.. മൈനിങ്ങ് മേഘലയിൽ ആണ് കുടുതലും AMW വിറ്റ് പോയിരുന്നത് .. സുപ്രിം കോടതി വിധി മൈനിങ്ങിന് എതിരായി വന്നപ്പോൾ കമ്പിനിയുടെ കച്ചവടം കുറഞ്ഞു.. കമ്പിനിക്ക് ബാധ്യത ഉണ്ടായി idbi ബാങ്ക് കമ്പിനി ഷെയർ മാർക്കറ്റിൽ വച്ചു,കമ്പനി എതാണ്ട് അടച്ച് പൂട്ടാറായപ്പോൾ റഷ്യൻ കമ്പനിയായ Kamaz AMW ന് ഒരു താങ്ങായ് നിന്നു,... സർവ്വിസ് ശ്രിംഗലയുടെ പോരായ്മയും..പാർട്ട്‌സുകളുടെ ലഭ്യത കുറവും കസ്റ്റമേഴ്സിനെ AMW വിൽ നിന്നകറ്റി ..
ഈപ്പോൾ കമ്പനി ലോക്കോ മോട്ടിവും.... കോച്ചുകളും നിർമ്മിക്കുന്നു ഇന്ത്യക്ക് വേണ്ടി...
Beji peter
9746573979