beji peter 15 Day(s) ago
  • അറ്റ്ലാന്റ സ്കൂട്ടർ

അറ്റ്ലാന്റ സ്കൂട്ടർ


ഇന്ത്യയിൽ തദ്ദേശീയമായി ആദ്യമായി സ്കൂട്ടർ നിർമ്മിച്ചത് കേരളത്തിൽ ആണ്..

ഇന്ത്യൻ നിരത്തുകളിൽ വെസ്പയും ലാമ്ബ്രട്ടയും അരങ്ങുവാണിരുന്ന കാലത്താ ണ് ,വ്യവസായ വകുപ്പിലെ ജോയിന്റ് ഡയറക്ടർ ആയിരുന്ന NH രാജ്കുമാറിന്റെ മനസ്സിൽ രൂപമെടുത്ത ബുദ്ധി,PS തങ്കപ്പൻ എന്ന യുവ എൻജിനീയറുടെ സഹായത്തോടെ 28 പരമ്പരാഗത ഇരുമ്പു പണിക്കാരുടെ സഹായത്തോടെ തിരുവനന്തപുരത്തു 1956ൽ തുടക്കമിട്ടു..

രഞ്ജൻ മോട്ടോർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ രജിസ്റ്റർ ചെയ്യുകയും, സ്കൂട്ടറിന് അറ്റ്ലാന്റ എന്ന പേരു നല്കുകയും ചെയ്തു..
1962ൽ സ്കൂട്ടറിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കുകയും ചെയ്തു..

5ലക്ഷം രൂപ ആയിരുന്നു കമ്പനിയുടെ മൂലധനം..
1967ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോൾ 25000 സ്കൂട്ടർ നിർമ്മിക്കുന്നതിനുള്ള ലൈസൻസ് കമ്പനിയ്ക്കു നല്കുകയും ഉണ്ടായി..

തിരുവിതാംകൂർ രാജകുടുംബം 2 ലക്ഷം രൂപയുടെ ആദ്യ ഷയർ വാങ്ങുകയും ചെയ്‌തു.

പൂർണ്ണമായും കേരളത്തിൽ തന്നെ നിർമ്മിച്ച അറ്റ്ലാന്റ സ്കൂട്ടറിൽ കാർബറേറ്ററും ഡയനോമയും മാത്രം ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്തത് ആയിരുന്നു.ഫൈബർ നിർമിതമായിരുന്നു ബോഡി..1500 രൂപ ആയിരുന്നു സ്കൂട്ടറിന്റെ വില..

കമ്പനി പിന്നീട് കേരള സർക്കാർ ഏറ്റെടുക്കുകയും കേരള സ്കൂട്ടർ ലിമിറ്റഡ് എന്ന് പുനർനാമം ചെയ്യപ്പെടുകയും ചെയ്തു..
എന്നാൽ പിന്നീട് ഉണ്ടായ തൊഴിൽ തർക്കങ്ങളും രാഷ്ട്രീയ ഇടപെടലുകളും മൂലം അറ്റ്ലാന്റയുടെ പ്രവർത്തനങ്ങൾ നിലയ്ക്കുകയും..സ്കൂട്ടർ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു..

Ps തങ്കപ്പനെ അദ്ദേഹത്തിന്റെ പ്രവർത്തന മികവ് മാനിച്ചു സർക്കാർ IAS നൽക്കുകയും ചെയ്‌തു..
അടുത്തിടെ കൊല്ലം പ്രസ് ക്ലബ്ബ് ps തങ്കപ്പന് കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ വെച്ചു ആദരിക്കുകയും ഉണ്ടായി..

Ps തങ്കപ്പൻ ലേബർ ഡിപ്പാർട്ടുമെന്റിൽ ജോയിന്റ് ഡയറക്ടർ ആയിട്ടാണ് റിട്ടയർ ചെയ്‌തത്.
ഇദ്ദേഹത്തിന്റെ മകൻ വിനയൻ അറ്റ്ലാന്റാ സ്കൂട്ടർ ഒരെണ്ണം ഇപ്പോഴും വീട്ടിൽ സൂക്ഷിക്കുന്നുണ്ട്..

Image courtesy:Team bhp

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK