Thajmal Gaffoor 8-August-19
  • ഇന്ത്യൻ വാഹന വിപണി തകർച്ചയിലേക്കോ?
  • ഇന്ത്യൻ വാഹന വിപണി തകർച്ചയിലേക്കോ?


90 കളുടെ മധ്യത്തിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ വാഹന നിർമ്മാണം തുടങ്ങുബോൾ പലരും ചോദിച്ചു ''ഇന്ത്യൻ വാഹന വിപണി അതിന് മാത്രം വളർന്നോ എന്ന് '. മറ്റ്‌ ഏത്  വാഹന നിർമ്മാതാവിനേക്കാളും  ഇന്ത്യൻ വിപണി അടുത്തറിയാവുന്ന ഒരു ബ്രാൻഡ് ആണ് മെഴ്‌സിഡസ് ബെൻസ്. കാരണം , ഇന്ത്യയിലെ പല മുൻ രാജാക്കന്മാരും ഭരണാധികാരികളും ഈ 'വാഹന രാജാവിനെ' ഇറക്കുമതി ചെയ്ത് ഉപയോഗിച്ചിരുന്നു  എന്ന സത്യം അറിയാവുന്നത് കൊണ്ട്  തന്നെ യാണ് മേഴ്‌‌സിഡസ് ബെൻസ് ഇന്ത്യയിൽ വാഹന നിർമ്മാണം തുടങ്ങാനും തുനിഞ്ഞത് . 

90 കളുടെ അവസാനത്തോടെ പല ലോകോത്തര ബ്രാൻഡും ഇന്ത്യൻ വാഹന വിപണിയിൽ കാല് കുത്തി . മാരുതി ക്ക് വെല്ലുവിളിയായി കൊറിയ യിൽ നിന്ന് ഹ്യൂണ്ടായ് വന്നു , ടാറ്റ സുമോ യെ നേരിടാൻ ജപ്പാൻ ഇൽ നിന്ന് ടൊയോട്ട ക്വാളിസ് ഉമായി വന്നു. പിന്നെ ഫോർഡ് വന്നു , ഹോണ്ട വന്നു , മിത്സുബിഷി വന്നു , ചെക്കോസ്ലോവാക്യ യിൽ നിന്ന് സ്‌കോഡ യും വന്നു . എല്ലാവരും ഇന്ത്യയിൽ ഒരു നല്ല ഭാവി സ്വപ്നം കണ്ടു . ജർമ്മനി യിൽ നിന്ന് പോർഷെ യും bmw യും ഓഡി യും കൂടി വന്നതോടെ ആഡംബര വാഹന വിൽപ്പന യുടെ ഗ്രാഫ് കുത്തനെ ഉയർന്നു. ബ്രിട്ടീഷ് കാര് പണ്ടേ ഇന്ത്യ വിട്ടതാണേലും ഈ കളിയിൽ അവരും കൂടി . അങ്ങനെ ആസ്റ്റൺ മാർട്ടിൻ ഉം ജാഗുവർ ലാൻഡ് റോവർ ഉം ബെന്റലി യും റോൾസ് റോയ്‌സ് ഉം വരെ വന്നു . കളി കാര്യമായി . 

2011 മുതൽ 2015 വരെ ആണ് ആഡംബര വാഹന വിൽപ്പനയിൽ ഒരു കുതിച്ചു ചാട്ടം കണ്ടത്. എല്ലാവരും മത്സരിച്ചു വാങ്ങി , വാങ്ങിയവർ വീണ്ടും വീണ്ടും വാങ്ങി. വാങ്ങാത്തവരെ ആകർഷിക്കാൻ പല പല ഡിസ്‌കൗണ്ട് കളും ഓഫർ കളും കമ്പനി വാഗ്‌ദാനം ചെയ്തു. എന്നിട്ടും വാങ്ങാത്ത സാധാരണക്കാരെ ആകർഷിക്കാൻ കമ്പനി കൾ തങ്ങളുടെ വാഹന ശ്രേണി തന്നെ വ്യാപിപ്പിച്ചു . A ക്ലാസ് മുതൽ മെയ്ബാ S ക്ലാസ് വരെ ഇന്ത്യയിൽ വില്പനയ്ക്ക് എത്തിച്ചു മെഴ്‌സിഡസ് ബെൻസ് ആഡംബര വാഹന  വിൽപ്പനയിൽ ഒന്നാമതായി 'കട്ടയ്ക്ക് ' നിന്നു. എല്ലാ പ്രമുഘ ആഡംബര വാഹന നിർമ്മാതാക്കളും ഇതേ പാത പിന്തുടർന്നു അവരവരുടെ വാഹന ശ്രേണി വലുതാക്കി . ആഡംബര വാഹനങ്ങളോടുള്ള ഇന്ത്യക്കാരുടെ താല്പര്യം മുതലെടുക്കാൻ സാധാരണക്കാരുടെ ബ്രാൻഡ് ആയ മാരുതി യും ഹ്യൂണ്ടായ് യും വരെ തങ്ങളുടെ ശ്രേണിയിലേക്ക് luxury കാറുകൾ അണിനിരത്തി. 

ഇതെല്ലം കണ്ട്‌ നമ്മുടെ സർക്കാർ എങ്ങനെ കയ്യും കെട്ടി നോക്കി നിൽക്കും എന്നായി . ഈ പാവപ്പെട്ട കോടിശ്വരൻ മാർ 'പൊൻമുട്ട യിടുന്ന തറവാണെന്ന ' സത്യം മനസിലാക്കിയിട്ടോ , മനസിലാക്കാഞ്ഞിട്ടോ എന്നറിയില്ല പയ്യെ പയ്യെ വാഹന മേഖലയിലെ നികുതികളും വർധിപ്പിച്ചു തുടങ്ങി . ഒരു വാഹനം നിർമ്മാണശാല  യിൽ നിന്ന് പുറത്തിറങ്ങുന്ന വിലയുടെ അത്രതന്നെ നികുതിയിനത്തിലും സർക്കാർ ഈടാക്കി തുടങ്ങി. ഉദാഹരണത്തിന് 15 ലക്ഷം രൂപ on-road വില വരുന്ന ഒരു വാഹനത്തിന്റെ ex-factory വില 8 ലക്ഷം രൂപയ്ക്ക് അടുത്ത് മാത്രമാണെന്നതാണ് സത്യം. 8 ലക്ഷം രൂപ യുടെ ഈ വാഹനം നിർമ്മാണ ശാലയുടെ ഗേറ്റ് കടന്ന് ഷോറൂം ഇൽ എത്തുമ്പോയേക്കും വില ഏകദേശം 13 ലക്ഷ ത്തോളമാവും, റോഡ് ടാക്സ് ഉം ഇൻഷുറൻസ് ഉം അടച് ഷോറൂം ന്റെ ഗേറ്റും കൂടി കടന്നാൽ വില 15 ലക്ഷം രൂപ . 

{Attached is an invoice of Mini Cooper S. Ex-Factory rate is 21 Lakhs. On-road price for the same will be closely 42 Lakhs}

ലോക വാഹന വിപണിയുടെ ഭാവി തന്നെ ഇലക്ട്രിക്ക് വാഹനമാണെന്നിരിക്കെ നമ്മുടെ സർക്കാർ അവിടെയും കാര്യമായ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടില്ല. ഈ അടുത്തിടെ നേരിയ തോതിൽ നികുതി ഇളവ് വരുത്തിയെങ്കിലും ഇലക്ട്രിക്ക് വാഹന വിപണിക്ക് ഉണർവേകുന്ന ഒരു ഇളവല്ല ഇത് എന്നതാണ് യാഥാർഥ്യം. ഹൈബ്രിഡ് കാറുകൾക്ക് സർക്കാർ ഈടാക്കുന്ന നികുതിയുടെ കാര്യവും മറിച്ചല്ല . പല സംസ്ഥാനങ്ങളും 20 ലക്ഷത്തിന് മുകളിൽ ഷോറൂം വില യുള്ള വാഹനത്തിന് , വിലയുടെ 20% മാണ് റോഡ് ടാക്സ് ഇനത്തിൽ ഈടാക്കുന്നത് (കേരളത്തിൽ ഇപ്പോൾ 21% വും). 

ഇന്നിപ്പോ ഒട്ടുമിക്ക ആഗോള വാഹന ബ്രാൻഡ് ഉം ഇന്ത്യയിൽ ലഭ്യമാണ് . 2 ലക്ഷത്തിന്റെ നാനോ മുതൽ 12 കോടി യുടെ റോൾസ് റോയ്‌സ് ഫാന്റം വരെ കാശ് ഉണ്ടേൽ നമ്മുക്ക് ഇന്ത്യയിൽ നിന്ന് വാങ്ങാം . ഇന്ത്യൻ വാഹന വിപണി വളരുന്ന വേഗതയിൽ ഇന്ത്യ വളരാത്തതാണോ അതോ ഇന്ത്യൻ വിപണിക്ക് ആവശ്യമായതിൽ കൂടുതൽ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചതാണോ ഈ മാന്ദ്യതയ്ക്ക് കാരണം എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട് .  കേന്ദ്ര സർക്കാരിന്റെ one india one road tax പോലുള്ള പല പുതിയ നിയമ വ്യവസ്ഥകളും പ്രാബല്യത്തിൽ വരുന്നത്‌ വാഹന വിപണിക്ക് ഊർജം മേകും എന്ന് തീർച്ച . സംസ്ഥാന/ കേന്ദ്ര സർക്കാരുകൾ കൂടി ഈ മാന്ദ്യത മാറ്റാൻ മുന്നിട്ട് ഇറങ്ങി വാഹന വിപണിയുടെ പഴയ പ്രതാപം വീണ്ടെടുക്കണം എന്നതാണ് ഞങ്ങൾ  വാഹന പ്രേമികളുടെ അഭ്യർത്ഥന . 

ലോകം മൊത്തം ചെറിയ തോതിൽ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ അത് ഇന്ത്യയെയും നേരിയ തോതിൽ ബാധിച്ചിട്ടുണ്ടാവാം, അതെല്ലാം താൽക്കാലികം മാത്രം . ഇതെല്ലം അതിജീവിച്ചു നമ്മുടെ രാജ്യവും വാഹന വിപണി യും തിരിച്ചു വരും എന്നത് തീർച്ച. 

Thajmal Gaffoor

Buy Visit Stores in CarKambolam Sell Close Join Club CK