Hashif Hashi 15 Day(s) ago
  • സുരക്ഷ കൂടിയ പതിപ്പുമായി ബിഎംഡബ്ലു X5
  • സുരക്ഷ കൂടിയ പതിപ്പുമായി ബിഎംഡബ്ലു X5
  • സുരക്ഷ കൂടിയ പതിപ്പുമായി ബിഎംഡബ്ലു X5
  • സുരക്ഷ കൂടിയ പതിപ്പുമായി ബിഎംഡബ്ലു X5
  • സുരക്ഷ കൂടിയ പതിപ്പുമായി ബിഎംഡബ്ലു X5
  • സുരക്ഷ കൂടിയ പതിപ്പുമായി ബിഎംഡബ്ലു X5

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുന്റെ അഞ്ചാം തലമുറ X5 എസ്‌യുവിയുടെ പുതിയ കവചിത മോഡല്‍ X5 പ്രൊട്ടക്ഷന്‍ VR6 വിപണിയില്‍ അവതരിപ്പിച്ചു. സാധാരണ കാറുകളെക്കാള്‍ സുരക്ഷയേറിയ കവചിത കാര്‍ എന്നാണ് കമ്പനി വാഹനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രമുഖര്‍ക്ക് വേണ്ടിയും അതീവ സുരക്ഷ ആവശ്യമുള്ള രാഷ്ട്രത്തലവന്‍മാര്‍ക്കുവേണ്ടിയുമാണ് വാഹനം കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ആഡംബരത്തിലധികമായി അതീവ സുരക്ഷാ ഫീച്ചറുകള്‍, വില എന്നിവയെല്ലാം ഈ കാറുകളെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയാണ് ഇന്ത്യയിലെ വില കൂടിയ ബിഎംഡബ്ല്യു കാര്‍ ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ കാര്‍ തന്നെ യാത്രകള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.

സുരക്ഷയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും, വിപണിയില്‍ ഉള്ള X5 മോഡലിന്റെ രൂപത്തില്‍ നിന്ന് കവചിത പതിപ്പിന് മാറ്റമൊന്നുമില്ല. വെടിവയ്പ്പ്, സ്‌ഫോടനം എന്നിങ്ങനെയുള്ള ആക്രമണങ്ങളെ നിഷ്പ്രയാസം മറികടക്കാന്‍ ബിഎംഡബ്ല്യുവിന്റെ പുതിയ കവചിത X5 സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലിന് സാധിക്കും. ഉയര്‍ന്ന ഉറപ്പുനല്‍കി സുരക്ഷ കൂട്ടാന്‍ ഹൈ-സ്‌ട്രെങ്ത്ത് സ്റ്റീല്‍ പ്ലേറ്റിങ് ബോഡിയില്‍ നല്‍കിയിട്ടുണ്ട്. ബോംബ്, ഗ്രനേഡ് എന്നിവയില്‍ നിന്ന് പവര്‍ട്രെയിന്‍, ഫ്ലോര്‍ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ അടിയില്‍ കട്ടിയേറിയ അലൂമിനിയം സ്പ്ലിന്‍ഡര്‍ ഷീല്‍ഡ് ആവരണവും കമ്പനി നല്‍കിയിട്ടുണ്ട്. ബുള്ളറ്റുകളെ നിഷ്പ്രഭമാക്കുന്ന മള്‍ട്ടി ലെയേര്‍ഡാണ് ഗ്ലാസുകളും വാഹനത്തിന്റെ സവിശേഷതയാണ്.33 mm പോളികാര്‍ബണേറ്റ് ഗ്ലാസുകളാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. മറ്റു കവചിത വാഹനങ്ങള്‍ക്ക് സമാനമായിഎകെ 47 തോക്കില്‍നിന്ന് വരെയുള്ള വെടിയുണ്ടകളും 15 കിലോഗ്രാം ടിഎന്‍ടി സ്‌ഫോടനവും നാല് മീറ്റര്‍ പരിധിയില്‍ വരെ ചെറുക്കാന്‍ കവചിത X5ന് സാധിക്കും. ഡ്രോണ്‍, ചെറു എയര്‍ക്രാഫ്റ്റില്‍ നിന്നുള്ള ആക്രമണങ്ങളെ നേരിടാന്‍ വാഹനത്തിന്റെ റൂഫില്‍ പ്രത്യേക സുരക്ഷാപാനലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്-ബ്ലാസ്റ്റ് പ്രൊട്ടക്റ്റീവ് ടെക്‌നോളജിയും ഇതിലുണ്ട്. അടിയന്തര സാഹചര്യത്തില്‍ വെടിയുണ്ടയേറ്റ് ഫ്യുവല്‍ ടാങ്കില്‍ വിള്ളല്‍ വീണാലും ഇന്ധനം ചോരില്ലെന്നാണ് റിപ്പോര്‍ട്ട്. പിന്നിലെ യാത്രക്കാര്‍ക്ക് ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക കവചിത ലഗേജ് കംപാര്‍ട്ട്‌മെന്റും പിന്നിലുണ്ട്. പേരിനൊപ്പം നല്‍കിയിരിക്കുന്ന VR6 എന്ന കോഡ്‌നാമം വാഹനത്തിന്റെ പ്രൊട്ടക്ഷന്‍ റേറ്റിങ് നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്.

വാഹനത്തിന്റെ എൻജിനിൽ മാറ്റമൊന്നും ഇല്ല. 530 bhp പവറും 750 Nm torque ഉം സൃഷ്ടിക്കുന്ന 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പുത്തൻ പതിപ്പിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഉഴർന്ന സുരക്ഷാ ഫീച്ചറുകൾ ഉള്ളതിനാൽ ഇരട്ടിയിലധികം വില പ്രതീക്ഷിക്കാം.

Buy Visit Stores in CarKambolam Sell Close Join Club CK