arun vijay 13 Day(s) ago
  • ബി എസ് 6 നിലവാരത്തിലുള്ള നിസാൻ കിക്സ് വിപണിയിലെത്തി
  • ബി എസ് 6 നിലവാരത്തിലുള്ള നിസാൻ കിക്സ് വിപണിയിലെത്തി

നിസ്സാൻ ഇന്ത്യ ബിഎസ് 6 നിലവാരത്തിലുള്ള കിക്ക്സ് ഇന്ത്യയിൽ പുറത്തിറക്കി.  വില യഥാക്രമം 9.50 ലക്ഷം, 11.85 ലക്ഷം രൂപയിൽ ( എക്സ്ഷോറൂം) ആരംഭിക്കുന്നു. എട്ട് വേരിയന്റുകളിൽ ഈ മോഡൽ ലഭ്യമാണ്, ഉപയോക്താക്കൾക്ക് ആറ് മോണോ-ടോൺ, മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാം.

1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ്  പെട്രോൾ എഞ്ചിൻ എന്നിവയാണ് ബിഎസ് 6 നിസാൻ കിക്‌സിന്റെ  പവർട്രെയിൻ ഓപ്ഷനുകൾ. ആദ്യത്തേത് 154bhp കരുത്തും 254 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽ‌പാദിപ്പിക്കും, രണ്ടാമത്തേത് 105bhp കരുത്തും  142ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽ‌പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് സ്റ്റാൻഡേർഡായി ലഭിക്കും. ടർബോ-പെട്രോൾ വേരിയന്റിനൊപ്പം മാത്രം ആയിരിക്കും സിവിടി യൂണിറ്റ് ലഭിക്കുക. 

ബ്ലേഡ് സിൽവർ, നൈറ്റ് ഷേഡ്, ബ്രോൺസ് ഗ്രേ, ഫയർ റെഡ്, പേൾ വൈറ്റ്, ഡീപ് ബ്ലൂ പേൾ എന്നിവയുൾപ്പെടെ ആറ് മോണോ ടോൺ നിറങ്ങളിൽ ബിഎസ് 6 നിസാൻ കിക്ക്സ് ലഭ്യമാണ്. മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളുമുണ്ട്.  അംബർ ഓറഞ്ചിനൊപ്പം ബ്രോൺസ് ഗ്രേ, ഫയർ റെഡ് വിത്ത് ഫീനിക്സ് ബ്ലാക്ക്, പേൾ വൈറ്റ് വിത്ത് ഫീനിക്സ് ബ്ലാക്ക് എന്നിവ ഉൾപ്പെടും. രണ്ട് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയും രണ്ട് വർഷത്തേക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് ഈ മോഡൽ വാഗ്ദാനം ചെയ്യുന്നത്.

ബിഎസ് 6 കിക്ക്സ് 1.5 എക്സ് എൽടി: 9.50 ലക്ഷം രൂപ
ബിഎസ് 6 കിക്ക്സ് 1.5 എക്സ് വി  എംടി: 10 ലക്ഷം രൂപ
ബിഎസ് 6 കിക്ക്സ് 1.3 ടർബോ എക്സ് വി എംടി: 11.85 ലക്ഷം രൂപ
ബിഎസ് 6 കിക്ക്സ് 1.3 ടർബോ എക്സ് വി പ്രീമിയം എംടി: 12.65 ലക്ഷം രൂപ
ബിഎസ് 6 കിക്ക്സ് 1.3 ടർബോ എക്സ് വി പ്രീമിയം (ഒ) എംടി: 13.70 ലക്ഷം രൂപ
ബിഎസ് 6 കിക്ക്സ് 1.3 ടർബോ എക്സ് വി പ്രീമിയം (ഒ) എംടി: 13.90 ലക്ഷം രൂപ
ബിഎസ് 6 കിക്ക്സ് 1.3 ടർബോ എക്സ് വി സിവിടി: 13.45 ലക്ഷം രൂപ
ബിഎസ് 6 കിക്ക്സ് 1.3 ടർബോ എക്സ് വി പ്രീമിയം സിവിടി: 14.15 ലക്ഷം രൂപ

Buy Visit Stores in CarKambolam Sell Close Join Club CK