arun vijay 24-June-20
  • ബി എസ് 6 നിലവാരത്തിലുള്ള ഹ്യുണ്ടായ് എലാൻട്ര നിരത്തിലെത്തി
  • ബി എസ് 6 നിലവാരത്തിലുള്ള ഹ്യുണ്ടായ് എലാൻട്ര നിരത്തിലെത്തി
  • ബി എസ് 6 നിലവാരത്തിലുള്ള ഹ്യുണ്ടായ് എലാൻട്ര നിരത്തിലെത്തി
  • ബി എസ് 6 നിലവാരത്തിലുള്ള ഹ്യുണ്ടായ് എലാൻട്ര നിരത്തിലെത്തി

ഹ്യുണ്ടായ് എലാൻട്രയുടെ ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ വേരിയൻറ് 18.70 ലക്ഷം രൂപയ്ക്ക് (എക്സ്ഷോറൂം) ഇന്ത്യയിൽ പുറത്തിറക്കി . ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷൻ എന്നിവയുള്ള എസ്എക്സ്, എസ്എക്സ് (ഒ) വേരിയന്റുകളിൽ ബിഎസ് 6 ഹ്യുണ്ടായ് എലാൻട്ര ഡീസൽ ലഭ്യമാണ്.

ബിഎസ് 6 നിലവാരത്തിലുള്ള (1,493 സിസി) 1.5 ലിറ്റർ യു 2 സിആർഡി എഞ്ചിനാണ് പുതിയതായി പുറത്തിറക്കിയ ഹ്യുണ്ടായ് എലാൻട്ര ഡീസലിന് കരുത്ത് പകരുന്നത്. 4,000 ആർപിഎമ്മിൽ 112 ബിഎച്ച്പി കരുത്തും 1,500 മുതൽ 2,750 ആർപിഎം വരെ 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ഈ എൻജിൻ. എൻജിനിലെ ഈ മാറ്റം ഒഴിച്ചു നിർത്തി മറ്റു യാതൊരുവിധ മാറ്റങ്ങളും മോഡലിനെ അപേക്ഷിച്ച് ഈ വാഹനത്തിന് നൽകിയിട്ടില്ല. ഹ്യുണ്ടായുടെ  ഫ്ലൂയിടിക് 2.0  ഡിസൈൻ രൂപ ശൈലിയിലുള്ള അതിമനോഹരമായ വാഹനമാണ് എലാൻട്ര. 

സവിശേഷതകളുടെ കാര്യത്തിൽ, ഹ്യുണ്ടായ് എലാൻട്ര ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷതകളായ ഹ്യുണ്ടായ് ബ്ലൂലിങ്ക്, വയർലെസ് ഫോൺ ചാർജർ, എൽഇഡി ഡിആർഎല്ലുകളുള്ള ഡൈനാമിക് എൽഇഡി ക്വാഡ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ,ക്രോം ഡോർ ഹാൻഡിലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

Buy Visit Stores in CarKambolam Sell Close Join Club CK