arun vijay 10 Day(s) ago
  • ബി എസ് 6 നിലവാരത്തിലുള്ള മഹീന്ദ്ര ബൊലേറോയുടെ വില പ്രഖ്യാപിച്ചു.

മഹീന്ദ്രയുടെ ഏറ്റവും വിൽപ്പന ഉള്ളതും എന്നാൽ ഏറ്റവും പഴയ മോഡലുകളിലൊന്നായ മഹീന്ദ്ര ബൊലേറോയുടെ ബി എസ് 6 പതിപ്പിന്റെ വില പ്രഖ്യാപിച്ചു. മുൻപുണ്ടായിരുന്ന ബി  എസ് 4 മോഡലിന്റെ അതേ വിലയിലാണ് ഇത്തവണ ബി എസ് 6 മോഡലും എത്തിയിരിക്കുന്നത്. 7.98 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ്ഷോറൂം വില.

മുൻപത്തെ മോഡലിനെ അപേക്ഷിച്ച് മുൻഭാഗത്ത് ചെറിയ ഡിസൈൻ മാറ്റങ്ങൾ ഈ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. അതുകൂടാതെ തന്നെ ക്രാഷ് ടെസ്റ്റ്, പെഡസ്ട്രിയൻ സേഫ്റ്റി നിലവാരങ്ങൾ മെച്ചപ്പെടുത്തിയും കൂടിയാണ് ഈ വാഹനം എത്തുന്നത്. ഒക്ടോബർ 2020ൽ നിലവിൽ വരാൻ പോകുന്ന പെഡസ്ട്രിയൻ സേഫ്റ്റി നിയമം അനുസരിക്കുന്ന ഈ വാഹനത്തിനു മുന്നിലും പിന്നിലും മെറ്റൽ ബമ്പറുകളാണ് 
ഉപയോഗിച്ചിരിക്കുന്നത്. 

എൻട്രിലെവൽ മോഡലായ ബി4,  മിഡ് വേരിയന്റ് ആയ ബി6, ടോപ്പ് വേരിയന്റ് ബി6 ഓപ്ഷണൽ എന്നീ മൂന്ന് വേരിയന്റുകളിൽ ആണ് ഈ വാഹനം എത്തുന്നത്. ബി6ന് 8.6 ലക്ഷം രൂപയും ബി 6 ഓപ്ഷണലിന് 8.9 ലക്ഷം രൂപയുമാണ് വില. ഇപ്പോഴത്തെ വിലയിൽ നിന്നും വരും മാസങ്ങളിൽ എഴുപതിനായിരം രൂപ വരെ ഉയരാനും സാധ്യതയുണ്ട്. ഡിസൈൻ മാറ്റങ്ങളിൽ പ്രധാനം  മുന്നിലെ ബംബർ, ഗ്രില്ല്,  ഹെഡ്‌ലാമ്പ് എന്നിവയുടെ രൂപം മാറി എന്നതാണ്. ഇത് ഒഴിച്ചുനിർത്തിയാൽ മറ്റു കാര്യമായ മാറ്റങ്ങളൊന്നും വാഹനത്തിന് സംഭവിച്ചിട്ടില്ല. 1.5 ലിറ്റർ 3 സിലിണ്ടർ എം ഹോക്ക് 75 സീരീസ് എൻജിൻ 75 ബിഎച്ച്പി കരുത്തു നൽകുന്നു. അഞ്ചു സ്പീഡ് മാനുവൽ ആണ് ഗിയർബോക്സ്. ഫോർ വീൽ ഡ്രൈവ് ഓപ്ഷൻ നൽകിയിട്ടില്ല. കൊറോണ വൈറസിന്റെ  പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഡെലിവറി എന്നത്തേക്ക് തുടങ്ങുമെന്ന് അറിവായിട്ടില്ല. 

Buy Visit Stores in CarKambolam Sell Close Join Club CK