Hashif Hashi 10 Day(s) ago
  • ഇന്ത്യൻ ഇലക്ട്രിക്ക് വാൻ ശ്രേണിയിലേക്ക് BYD യും.
  • ഇന്ത്യൻ ഇലക്ട്രിക്ക് വാൻ ശ്രേണിയിലേക്ക് BYD യും.
  • ഇന്ത്യൻ ഇലക്ട്രിക്ക് വാൻ ശ്രേണിയിലേക്ക് BYD യും.
  • ഇന്ത്യൻ ഇലക്ട്രിക്ക് വാൻ ശ്രേണിയിലേക്ക് BYD യും.
  • ഇന്ത്യൻ ഇലക്ട്രിക്ക് വാൻ ശ്രേണിയിലേക്ക് BYD യും.
  • ഇന്ത്യൻ ഇലക്ട്രിക്ക് വാൻ ശ്രേണിയിലേക്ക് BYD യും.

രണ്ട് പുതിയ ഇലക്ട്രിക്ക് വാനുകളുമായി ഇന്ത്യയിലേക്ക് വരാനിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ BYD ചൈനയുടെ ഉപഘടകമായ BYD ഇന്ത്യ. BYD T3 ഇലക്ട്രിക്ക് എംപിവി, T3 ഇലക്ട്രിക്ക് മിനിവാന്‍ മോഡലുകളാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്.

DC ഫാസ്റ്റ് ചാര്‍ജറും, സാധാരണ AC ചാര്‍ജറും ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന കമ്പനിയുടെ തന്നെ ബാറ്ററിയാണ് ഇരു വാഹനത്തിലും വരുന്നത്. ഫാസ്റ്റ് ചാര്‍ജറില്‍ 1.5 മണിക്കൂറുകള്‍ കൊണ്ട് 100 ശതമാനം ചാര്‍ജ് കൈവരിക്കാനും പൂർണ്ണമായി ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ പ്രാപ്തമാണ് വാഹനങ്ങൾ.

 കീ ലെസ്സ് എന്റ്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെ വരുന്ന മ്യൂസിക്ക് സിസ്റ്റം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്ലാമറ എന്നിങ്ങനെ നിരവധി ഫീച്ചറുകളോടെയാണ് ഇരു മോഡലുകളും വരുന്നത്. T3 എംപിവിയിലും, T3 മിനിവാനിലും സ്റ്റാന്‍ഡേര്‍ഡായി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌ സ് വരും. ABS, ഇലക്ട്രിക്ക് പാര്‍ക്കിങ് സിസ്റ്റം, ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോര്‍സ് ഡിസ്ട്രിഭ്യൂഷന്‍ എന്നിവ സുരക്ഷാ ഫീച്ചറായി വാഹനങ്ങളിൽ വരും. റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റത്തിനൊപ്പം വാഹനത്തിന്റെ സ്മാര്‍ട്ട് മാനേജ്‌മെന്റിനും മെയിന്റെനന്‍സിനുമായി കണ്‍ട്രോളര്‍ ഏരിയ നെറ്റ്‌വര്‍ക്ക് സംവിധാനവും കമ്പനി പ്രധാനം ചെയ്യുന്നു.

പ്രാദേശിക ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചതും, നൂതനവുമായ സാങ്കേതികവിദ്യ ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഈ പ്രാരംഭ ഘട്ടത്തില്‍ കൂടുതല്‍ കാര്യക്ഷമവും, കൂടുതല്‍ വിശ്വസനീയവുമായ വ്യവസായ ശൃംഖലയും, ഇലക്ട്രിക്ക് പൊതുഗതാഗത സംവിധാനവും സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Buy Visit Stores in CarKambolam Sell Close Join Club CK