Hashif Hashi 18 Day(s) ago
  • മാരുതിയുടെ ആദ്യ ഹൈബ്രിഡ് മോഡലാവാൻ ബലെനോ
  • മാരുതിയുടെ ആദ്യ ഹൈബ്രിഡ് മോഡലാവാൻ ബലെനോ
  • മാരുതിയുടെ ആദ്യ ഹൈബ്രിഡ് മോഡലാവാൻ ബലെനോ
  • മാരുതിയുടെ ആദ്യ ഹൈബ്രിഡ് മോഡലാവാൻ ബലെനോ
  • മാരുതിയുടെ ആദ്യ ഹൈബ്രിഡ് മോഡലാവാൻ ബലെനോ
  • മാരുതിയുടെ ആദ്യ ഹൈബ്രിഡ് മോഡലാവാൻ ബലെനോ

വിപണിയില്‍ എത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ട് നിരത്തുകള്‍ കീഴടക്കിയ ബലെനോ, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ മാരുതിയുടെ മിന്നും താരമാണ്. ആദ്യ ഹൈബ്രിഡ് മോഡലാകാനുള്ള ഒരുക്കത്തിലാണ് പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ബലെനോയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനം പൂര്‍ണമായും ഹൈബ്രിഡിലേക്ക് മാറാനാണ് തയാറെടുക്കുന്നത്. ഹൈബ്രിഡ് ബലെനോയുടെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്തുവന്നത് വാർത്തക്ക് ബലം കൂടുന്നു

മാരുതി ബോഷിനോട് ചേർന്നാണ് ഹൈബ്രിഡ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 48 വോള്‍ട്ട് ബാറ്ററിയായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. ഹൈബ്രിഡിലെ പ്രധാന ആകര്‍ഷണം ഇന്ധനക്ഷമതയാണ്. വാഹനം ഓടുമ്പോള്‍ ചാര്‍ജാകുന്ന ബാറ്ററിയില്‍ നിന്ന് നിശ്ചിതവേഗത്തിലെത്തിയാല്‍, തിരിച്ച് ഈ കരുത്ത് എന്‍ജിനിലേക്ക് പ്രവഹിക്കും. അങ്ങനെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കും.

വിവിധ ഡ്രൈവ് മോഡുകളില്‍ വാഹനം വിപണിയില്‍ എത്തിയേക്കും. 1.2 ലിറ്റര്‍ VVTപെട്രോള്‍, 1.2 DDiS ഡീസല്‍, 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് ഡ്യൂവല്‍ VVT എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് നിലവില്‍ ബലെനൊ നിരത്തിലെത്തുന്നത്. എന്നാല്‍ ഇതില്‍ ഏത് എഞ്ചിന്‍ ഓപ്ഷനിലായിരിക്കും പുതിയ ഹൈബ്രിഡ് മോഡല്‍ എത്തുക എന്ന് വ്യക്തമായിട്ടില്ല.

ഭാരത് സ്‌റ്റേജ് V1 നിലവാരമുള്ള മാരുതിയുടെ ആദ്യ കാറാണ് ബലെനോ. അടുത്തിടെയാണ് ബലെനോയ്ക്ക് പുതുതലമുറ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജി ലഭിച്ചത്. കൂടുതല്‍ കരുത്തും, കൂടുതല്‍ മൈലേജും ലഭിക്കുന്നതിനൊപ്പം തന്നെ, മലിനീകരണ തോത് കൂറയുകയും ചെയ്യും. സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജി ലഭിച്ചതോടെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത ബലെനോയ്‌ക്കെന്നാണ് കമ്പനിയുടെ അവകാശവാദം. കാറിന്റെ മൈലേജ് 21.4 കിലോമീറ്ററില്‍ നിന്നും, 23.87 കിലോമീറ്ററായി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്.

പുത്തന്‍ 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ്, ഡ്യൂവല്‍ VVT എഞ്ചിനാണ് കാറിന്റെ കരുത്ത്. ഓരോ സിലിണ്ടറിലും രണ്ടു ഇഞ്ചക്ടറുകള്‍ വീതമുള്ളതുകൊണ്ട് ബലെനോ ഹൈബ്രിഡില്‍ ഇന്ധനക്ഷമത കൂടുകയും, മലിനീകരണതോത് കുറയും ചെയ്യും. രണ്ടു ബാറ്ററി യൂണിറ്റുകളുള്ള ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജിയുടെ പ്രധാന ഘടകം. ലിഥിയം അയോണ്‍, ലെഡ് ആസിഡ് സ്റ്റോറേജ് യൂണിറ്റുകള്‍ ബാറ്ററി പാക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററി യൂണിറ്റുകളില്‍ നിന്നുള്ള ഊര്‍ജ്ജം ടോര്‍ഖ് അസിസ്റ്റ് ഫംങ്ഷന് വേണ്ടിയാണ് ഉപയോഗിക്കപ്പെടുക. ആക്സിലറേറ്റ് ചെയ്യുമ്പോള്‍ എഞ്ചിനെ പിന്തുണച്ച് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ കൂടുതല്‍ ടോര്‍ഖ് നല്‍കും. ഇത് എൻജിന്റെ ലോഡ് കുറയ്ക്കും, തൽഫലം എൻജിൻ പ്രകടന ക്ഷമത വർധിക്കും.

സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫീച്ചറും സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജിയുടെ സവിശേഷതയാണ്.നിശ്ചിത നേരത്തില്‍ കൂടുതല്‍ വാഹനം നിശ്ചലമാകുന്ന സന്ദര്‍ഭങ്ങളില്‍ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാക്കാനും ക്ലച്ച് അമര്‍ത്തുന്നപക്ഷം എഞ്ചിന്‍ തിരികെ പ്രവര്‍ത്തിപ്പിക്കുന്നതുമാണ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫീച്ചര്‍.

Buy Visit Stores in CarKambolam Sell Close Join Club CK