arun vijay 11 Day(s) ago
  • ബെനെല്ലി ഇമ്പിരിയാലെ 400 ബി എസ് 6 അടുത്ത മാസം വിപണിയിലേക്ക്

ബെനെല്ലിയുടെ എൻട്രി ലെവൽ റിട്രോ ക്ലാസ്സിക്‌ ബൈക്ക് ആയ ഇമ്പിരിയാലെ 400ന്റെ ബി എസ് 6 മോഡൽ അടുത്ത മാസം വിപണിയിലെത്തും.

നിലവിലുള്ള ബി എസ് 4 മോഡലിൽ 374സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് ഫ്യൂവൽ ഇൻജെക്ഷൻ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 5 സ്പീഡ് ആണ് ഗിയർ ബോക്സ്. 20.7bhp കരുത്തു 5500 rpm ലും, 29 Nm ടോർക്ക് 4500 rpm ലും ഈ എഞ്ചിൻ നൽകുന്നു.

ക്ലാസ്സിക്‌ ശൈലി അടിസ്ഥാനപ്പെടുത്തിയുള്ള രൂപമായതുകൊണ്ട് വൃത്താകൃതിയിലുള്ള ഹെഡ് ലാംപ്, ട്വിൻ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,വെള്ളത്തുള്ളിയുടെ രൂപത്തിലുള്ള ഫ്യൂൽ ടാങ്ക് മുതലായവ വാഹനത്തിന്റെ രൂപഭംഗി വർധിപ്പിക്കുന്നു. ഡബിൾ ക്രാഡിൽ ഫ്രെയ്‌മിലാണ് നിർമാണം. മുൻപിൽ 19 ഇഞ്ച് വീലും പിന്നിൽ 18 ഇഞ്ച് വീലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻപിൻ ഡിസ്ക് ബ്രേക്കുകളുള്ള ഈ വാഹനത്തിൽ ഡ്യൂവൽ ചാനൽ ABS സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു.

2019 ഒക്ടോബറിൽ 1.69 ലക്ഷം രൂപയ്ക്ക് നിരത്തിലെത്തിയ ഇമ്പിരിയാലെയ്ക്ക് കഴിഞ്ഞ മാസം 10500 രൂപയുടെ വർദ്ധനവ് കമ്പനി വരുത്തിയിരുന്നു. ഇനി വരാൻ പോകുന്ന ബി എസ് 6 മോഡലിനു വില അല്പം കൂടി കൂടുമെന്നാണ് കരുതുന്നത്.

Buy Visit Stores in CarKambolam Sell Close Join Club CK