Hashif Hashi 8 Day(s) ago
  • ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (PART 1/2)
  • ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (PART 1/2)
  • ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (PART 1/2)
  • ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (PART 1/2)
  • ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (PART 1/2)
  • ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (PART 1/2)

മുൻ വർഷങ്ങളിൽ നടന്ന ഓട്ടോ എക്‌സ്‌പോകളെക്കാൾ മികച്ച ഒരു എക്സ്പോ ആയിരുന്നു ഈ വർഷത്തേത് എന്നു പറയാം. ചില പ്രമുഖ വാഹന നിർമ്മാതാക്കളുടെ അഭാവം ഉണ്ടായിരുന്നെങ്കിലും പരിപാടിയുടെ ആഢംബരമായി കഴിഞ്ഞു. പുതിയ അനാച്ഛാദനങ്ങൾ, ഷോകേസുകൾ, ചില പ്രധാന അതരണങ്ങൾ എന്നിവ കൊണ്ട്  ദ്വിവത്സര മോട്ടോർ ഷോ ഇത്തവണയും ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ വർഷത്തെ മികച്ച അഞ്ച് കൺസെപ്റ്റ് മോഡലുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

1. മാരുതി സുസുക്കി ഫ്യൂച്ചുറോ ഇ

ഭാവി ഡിസൈനിൽ ഒരുങ്ങുന്ന മാരുതി സുസുക്കിയുടെ ഫ്യൂച്ചുറോ ഇ കൺസെപെറ്റ് തികച്ചും വൈവിധ്യമാർന്ന ആശയമാണ്. ICE, ഇലക്ട്രിക് ഇറ്ററേഷൻസ് എന്നിവ ഉൾപ്പെടുത്തി കൊണ്ടാവും ഈ ചെറു എസ്.യു.വി പുറത്തിറങ്ങുക. ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ആവും വാഹനത്തിന്റെ കരുത്ത്.

വെട്ടിയൊതുക്കിയ ബോണറ്റും വലിയ വീല്‍ ആര്‍ച്ചുകളും മസ്‌കുലീന്‍ പ്രതിച്ഛായാണ് നൽകുന്നതോടൊപ്പം വിന്‍ഡ്ഷീല്‍ഡില്‍ നിന്നും ചാഞ്ഞിറങ്ങുന്ന ബ്ലാക്ക് റൂഫ് ഫ്യൂച്ചുറോ-ഇയ്ക്ക് കൂപ്പെ ശൈലിയും നൽകുന്നു.

2. ടാറ്റ സിയെറ

ടാറ്റയുടെ ഐതിഹാസിക മോഡലായ സിയെറ എസ്‌യുവിയുടെ ഓൾ-ഇലക്ട്രിക് കൺസെപ്റ്റ് പതിപ്പായ സിയെറ ഇവി ഓട്ടോ എക്സ്പോയുടെ ഏറ്റവും പ്രശംസ പിടിച്ചുപറ്റിയതും ശ്രദ്ധയാകർഷിച്ചതുമായ കൺസെപ്റ്റ് മോഡലാണ്. ആൽഫ എആർ‌സി പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കുകയും ടാറ്റ മോട്ടോർസിന്റെ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ പിന്തുടരുകയും ചെയ്യുന്ന സിയെറ ഇവി ഡിസൈനിൽ ലാൻഡ് റോവർ ഡിഫെൻഡറിന്റെ ഭാഷ്യം ഉൾക്കൊള്ളുന്നു.

3. ജി.എം.ഡബ്യു ഹവാൽ കൺസെപ്റ്റ് H

ചൈനീസ് വാഹന നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർ ഇന്ത്യയിൽ തുടക്കം കുറിക്കുന്ന വാഹനമാണ് ഹവാൽ കൺസെപ്റ്റ് H. ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസൺ എന്നിവയോട് കിടപിടിക്കുന്ന ഒരു കോം‌പാക്ട് എസ്‌യുവി വാഹനമാണിത്. പ്രീമിയം അപ്പീൽ വർധിപ്പിക്കാൻ എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, റാപ്എറൌണ്ട് ടെയിൽ ‌ലൈറ്റുകൾ, മെഷീൻ അലോയ് വീലുകൾ, ക്രോം എന്നിവയുടെ സൂക്ഷ്മ ഉപയോഗം കമ്പനിയെ സഹായിച്ചിട്ടുണ്ട്. മോഡലിന്റെ എഞ്ചിൻ സവിശേഷതകളെക്കുറിച്ചും മറ്റു വിവരങ്ങളും കമ്പനി പുറത്തു വിടാനിരിക്കുന്നതേയുള്ളു.


Buy Visit Stores in CarKambolam Sell Close Join Club CK