Hashif Hashi 9-February-20
  • ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (PART 2/2)
  • ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (PART 2/2)
  • ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (PART 2/2)
  • ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (PART 2/2)
  • ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (PART 2/2)
  • ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (PART 2/2)

ഓട്ടോ എക്സ്പോ 2020-ലെ മികച്ച കൺസെപ്റ്റ് മോഡലുകൾ (ഭാഗം 2)

4. സ്കോഡ വിഷൻ ഇൻ

ഇന്ത്യ നിർദ്ദിഷ്ട MQB A0-IN പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന സ്കോഡയുടെ ആദ്യ മോഡൽ ആണ് സ്കോഡ വിഷൻ ഇൻ കൺസെപ്റ്റ്. സ്കോഡ വിഷൻ ഇന്നിന് 4,256 മില്ലീമീറ്റർ നീളവും 2,671 മില്ലീമീറ്റർ വീൽബേസും ഉണ്ട്. മുൻവശത്ത് നേർത്ത ഹെഡ്‌ലാമ്പുകൾ, ബോൾഡ് ഗ്രിൽ എന്നിവയും അതോടൊപ്പം 19 ഇഞ്ച് അലോയ് വീലും എസ്‌യുവിയുടെ പരുക്കൻ രൂപത്തിന് അടിവരയിടുന്നു.

150 bhp, 250 Nm torque എന്നിവ സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിൻ വാഹനത്തിന് കരുത്ത് പകരുന്നു. ഏഴ് സ്പീഡ് ഡി‌എസ്‌ജി ഗിയർ‌ബോക്‌സ് എഞ്ചിന് ജോഡിയവുന്നു. പ്രൊഡക്ഷൻ കാർ 8.7 സെക്കൻഡിനുള്ളിൽ 195 കിലോമീറ്റർ വേഗത കൈവരിക്കാനും പ്രാപ്തമാണ്. 2021 ന്റെ തുടക്കത്തിൽ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് വിപണിയിൽ പ്രതീക്ഷിക്കാം.

5. കിയ സോനെറ്റ്

കാർണിവൽ എംപിവി പുറത്തിറങ്ങിയതിന് ശേഷം ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ വാഹനമാവാനുള്ള പുറപ്പാടിലാണ് കിയ മോട്ടോർസിന്റെ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി കൺസെപ്റ്റ്. അതിൽ പരമ്പരാഗത ടൈഗർ നോസ് ഗ്രിൽ, ചുവന്ന ഉൾപ്പെടുത്തലുകൾ, ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, മസ്കുലർ വീൽ ആർച്ചുകൾ എന്നിവ ഇടംപിടിക്കുന്ന ഡിസൈൻ ആണ് വാഹനത്തിന്.

ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി എത്തുന്ന മോഡൽ നിരവധി ഘടകങ്ങൾ വെന്യുവുമായി പങ്കിടും. 1.2 ലിറ്റർ പെട്രോളും 1.0 ലിറ്റർ ടർബോ പെട്രോളും ഉൾപ്പെടെ എഞ്ചിൻ ലൈനപ്പും സമാനമായിരിക്കും. സെൽറ്റോസിൽ നിന്നും കടമെടുക്കുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റും വാഹനത്തിൽ പ്രതീക്ഷിക്കാം. ആറ് സ്പീഡ് മാനുവൽ, പെട്രോൾ പതിപ്പിൽ ഒരു ഡിസിടി ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടും. 1.5 ലിറ്ററിന് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ടോർക്ക് കൺവെർട്ടർ യൂണിറ്റും ലഭിമെന്ന് പ്രതീക്ഷിക്കുന്നു.

Buy Visit Stores in CarKambolam Sell Close Join Club CK