beji peter 14 Day(s) ago
  • BMW i8


Bmw i8

ജർമൻ ആഡംബര കാർ നിർമാതാക്കളായ bmw 2014ൽ ആണ് ഹൈബ്രിഡ് സ്പോർട്സ് കാറായ i8-നെ വിപണിയിൽ എത്തിച്ചത്.

 6 വർഷം കൊണ്ട് ഏകദേശം 20,000 യൂണിറ്റ് i8 മോഡലുകളാണ് ബിഎംഡബ്ള്യു വിറ്റഴിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ബോളിവുഡിന്റെ കിംഗ് ഷാരൂഖ് ഖാനുമുണ്ട് ഇതു വാങ്ങിച്ചവരിൽ പ്രമുഖർ,നമ്മുടെ കേരളത്തിലും പ്രമുഖരായവർ ഇതു മേടിച്ചു.. 
2015-ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത i8-ന്റെ നിർമാണം  ബിഎംഡബ്ള്യു അവസാനിപ്പിക്കുകയാണ് ചെയ്തത്.. 

ബിഎംഡബ്‌ള്യുവിന്റെ  ശ്രേണിയിലെ ഏറ്റവും വിലകൂടുതലുള്ള പ്ളഗ് ഇൻ ഹൈബ്രിഡ് സ്പോർട്സ്കാർ ആണ് i8. 
2009-ലെ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ i8ന്റെ വിഷൻ എഫിഷ്യന്റ് ഡൈനാമിക്‌സ് എന്ന കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ചിരുന്നു.. 
2013-ലാണ് പ്രൊഡകഷൻ മോഡലിനെ അവതരിപ്പിച്ചു.

 2015-ൽ Rs 2.29 കോടി (എക്സ്-ഷോറൂം) രൂപയ്ക്കാണ് i8-നെ ബിഎംഡബ്ള്യു ഇന്ത്യയിൽ അവതരിപ്പിച്ചത്.
 2017-ൽ i8-ന്റെ റോഡ്സ്റ്റർ വേർഷൻ ആഗോള വിപണിയിലും 2018 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിലും അവതരിപ്പിച്ചു
ഈ മോഡൽ പക്ഷെ  ലോഞ്ച് ചെയ്തില്ല.

കാർബൺ ഫൈബർ റീഇൻഫോർസ്ഡ് പ്ലാസ്റ്റിക്ക് ചേർത്ത അലൂമിനിയം ഷാസിയിലാണ് ബിഎംഡബ്ള്യു i8 നിർമിച്ചിരിക്കുന്നത്. 2+2 സിറ്റിംഗ് കോൺഫിഗറേഷനുള്ള സ്പോർട്സ് കൂപെ മോഡൽ ആയ ബിഎംഡബ്ള്യു i8-ന്റെ പ്രധാന ആകർഷണം മുകളിലേക്കു തുറക്കുന്ന ഗൾവിങ് ഡോറുകളാണ്. 3 സിലിണ്ടർ 1.5 ലിറ്റർ പെട്രോൾ എൻജിനൊപ്പം പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് മോട്ടോർ ചേർന്ന ഹൈബ്രിഡ്  ആണ് i8. പെട്രോൾ എൻജിൻ പുറപ്പെടുവിക്കുന്ന 228 ബിഎച്പിയും മൂന്ന് ഇലക്ട്രിക്ക് മോട്ടോറുകളും കൂടെ നിർമ്മിക്കുന്ന 143 bhpയും ചേർന്ന് 357 ബിഎച്പി ആണ് i8-ന്റെ ഹൈബ്രിഡ് സിസ്റ്റത്തിന്റെ ടോട്ടൽ ഔട്പുട്ട്. മണിക്കൂറിൽ 250 കിലോമീറ്റർ പരമാവധി വേഗതയുള്ള പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിനു വെറും 4.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

മിഷൻ ഇംപോസിബിൾ - 'ഗോസ്റ്റ് പ്രോട്ടോകോൾ' എന്ന ഹോളിവുഡ് സിനിമയിലും അഭിനയിച്ചു bmw i8. കൂപെ, റോഡ്സ്റ്റർ മോഡലുകൾ കൂടാതെ പ്രോട്ടോണിക്‌ ഫ്രോസൺ ബ്ലാക്ക് എഡിഷൻ, പ്രോട്ടോണിക്‌ ഫ്രോസൺ യെലോ എഡിഷൻ എന്നിങ്ങനെ സ്പെഷ്യൽ എഡിഷൻ i8 മോഡലുകളും ബിഎംഡബ്ല്യൂ അവതരിപ്പിച്ചിരുന്നു.

പക്ഷെ എന്തുകൊണ്ടോ വിപണിയിൽ നിന്നും പിൻവാങ്ങി..ഇപ്പോൾ കൈവശം വെച്ചിരിയ്ക്കുന്നവർ ഭാഗ്യവാന്മാർ..

എനിയ്ക്കും അതിന്റെ ലോഞ്ചിൽ പങ്ക് എടുക്കുവാനും ഡ്രൈവ് ചെയ്യാനും പറ്റിയതും ഒരു ഭാഗ്യം..

Thanks 
Amal Devasia
BMW

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK