beji peter 20 Day(s) ago
  • ബുഗാട്ടി ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട്.

ബുഗാട്ടി ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട്.


നിലവിലുള്ള ഷിറോണിന്റെ അടിസ്ഥാന ആർക്കിടെക്ച്ചർ, ബോഡി ഡിസൈൻ, ഡ്രൈവ്ട്രെയിൻ എന്നിവ ഉപയോഗിച്ചാണ് ഷിറോൺ പർ സ്‌പോർട്ട് വികസിപ്പിച്ചിരിക്കുന്നത്.

വാഹനത്തിന്റെ ഭാരം 50 കിലോ കുറവ് വന്നിട്ടുണ്ട്,,അതിനു വേണ്ടി മഗ്നീഷ്യം വീലുകൾ, 3D പ്രിന്റഡ് ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് ടിപ്പ്, ഭാരം കുറഞ്ഞ ബ്രേക്ക് ഡിസ്കുകൾ, ഹൈഡ്രോളിക് സംവിധാനമില്ലാത്ത നിശ്ചിത പിൻ ചിറക് എന്നിവ കൂട്ടിച്ചേർത്തു..

8.0 ലിറ്റർ W16 എഞ്ചിൻ 1,479 bhp കരുത്തും 1,600 Nm torque പുറപ്പെടുവിക്കും.. ഗിയർ‌ബോക്സും പുനർരൂപികരിച്ചു..

ബുഗാട്ടി പുറത്തു വിടുന്ന വിവരങ്ങൾ അനുസരിച്ച് വാഹനത്തിന്റെ 80 ശതമാനം ഘടകങ്ങളും പുതിയതാണ്. എയ്‌റോ ഡ്രാഗ് വർദ്ധിച്ചതിനാൽ, ഒരു സാധാരണ ഷിറോണിന് കൈവരിക്കാൻ കഴിയുന്ന 420 കിലോമീറ്റർ വേഗതയെ അപേക്ഷിച്ച് 350 കിലോമീറ്റർ വേഗത മാത്രമാണ് ഈ പതിപ്പ് കൈവരിക്കുന്നത്.

Image courtesy:slashgear

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK