Hashif Hashi 2-May-19
  • ലോകത്തെ ഏറ്റവും വിലയേറിയ കാർ ബുഗാട്ടി ലാ വോയ്‌റ്റർ നോയ്റെയെ സ്വന്തമാക്കിയതാര്!!!

2019 ൽ ജനീവ മോട്ടോർഷോയിൽ ബുഗാട്ടിയുടെ ഒറ്റയാനായ 
ലാ വോയ്‌റ്റർ നോയ്റെയെ ആദ്യമായി പ്രദര്ശിപ്പിച്ചു, പ്രത്യേകത എന്തെന്നാൽ ലോകത്തെ ഏറ്റവും വില കൂടിയ കാർ, വില 11 മില്യൺ യൂറോ (ഏകദേശം 132 കോടി ഇന്ത്യൻ രൂപ). 

മോഡലിനെ ബുഗാട്ടി വിറ്റു കഴിഞ്ഞു, പക്ഷെ വാങ്ങിയതാരെന്നു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും marca.com എന്ന സൈറ്റ് റിപ്പോർട്ട് പ്രകാരം ഇത് സ്വന്തമാക്കിയത് ഫുട്ബാൾ സൂപ്പർസ്റ്റാർ ആയ ക്രിസ്ത്യാനോ റൊണാൾഡോ. എന്നാൽ ഇതിന് തക്കതായ തെളിവൊന്നും സൈറ്റ് പ്രദര്ശിപ്പിച്ചിട്ടില്ല, സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ റൊണാൾഡോയുടെ ഫോട്ടോ കാറിന്റെ കൂടെ വന്നിട്ടുമില്ല. ഇതാദ്യമായാണ് ലാ വോയ്‌റ്റർ നോയ്റെ വാങ്ങിയ ആളുടെ പേരിനെ ചൊല്ലി ഒരു ഊഹാപോഹം.

ബുഗാട്ടി പ്രസിഡന്റ് സ്റ്റീഫൻ വിങ്കൽമാൻ 132 കോടി രൂപയ്ക്കു കാർ വില്പന നടന്നതായി വെളിപ്പെടുത്തി, ആരെന്ന അഭ്യൂഹം ഇപ്പോഴും തുടരുന്നു.  ബുഗാട്ടിയുടെ പാരമ്പര്യം കാറിൽ നിലനിർത്തി സ്പീഡ്, ടെക്നോളജി, ആഡംബരം എന്നിവയെ കൂടി സംയോജിപിച്ച വാഹനമാണ് ലാ വോയ്‌റ്റർ നോയ്റെ.

വാഹനത്തിന്റെ ഹൃദയം 8 ലിറ്റർ 16 സിലിണ്ടർ എൻജിൻ ആണ്, ഇത് 1500 പി.സ് കരുത്തും 1600 NM ടോർക്കും കാറിന് നൽകും. ഈ കറുത്ത മുത്തായ  ലാ വോയ്‌റ്റർ നോയ്റെ ബുഗാട്ടിയുടെ പ്രശസ്തമായ ടൈപ് 57 SC അറ്റ്ലാന്റിക് നെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. മുമ്പിലെ ബോനെറ്റിൽ നിന്നും തുടങ്ങി പിന്നിൽ വരെ നീണ്ടു നിൽക്കുന്ന ഒഴുക്കുന്ന രൂപം ഇതിനെ വിശിഷ്ടമാക്കുന്നു. ഇന്നും ലോകത്തെ വിലയേറിയ ക്ലാസ്സിക് കാറിൽ ടൈപ് 57 SC അറ്റ്ലാന്റിക്  ഉൾപ്പെടുന്നു. 1936 മുതൽ 1938 വരെ അകെ 4 അറ്റ്ലാന്റിക് കാറുകളാണ് ബുഗാട്ടി ഇറക്കിയത്. ഇതിൽ 3 എണ്ണം ഇന്നും നിലനികുന്നു.
Compiled By Hashif

Buy Visit Stores in CarKambolam Sell Close Join Club CK