beji peter 17 Day(s) ago
  • സമ്മർദ്ദിത പ്രകൃതി വാതകം..

CNG-Compressed Natural Gas


സമ്മർദ്ദിത പ്രകൃതി വാതകം.. പെട്രോൾ ഡീസൽ എന്നിവയ്ക്ക് പകരമായി വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഇന്ധനം ആണ് CNG..

CNG യുടെ ജ്വലനം പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് കുറവാണ്‌. ഇതിന് വായുവിനേക്കാൾ ഭാരം കുറവായതുകൊണ്ടുതന്നെ ഇന്ധന ചോർച്ച ഉണ്ടാകുന്നപക്ഷം വായുവിൽ പെട്ടെന്ന് തന്നെ ലയിച്ചു ചേരുകയും ഉയർന്ന് പോകുകയും ചെയ്യും. അതു കൊണ്ട് ഇത് മറ്റ് ഇന്ധനങ്ങളേക്കാൾ സുരക്ഷിതവും ആണ്.

വിലക്കുറവും കൂടുതൽ മൈലേജും CNG യുടെ ഗുണം. CNG kg/litre ന് 60 രൂപയ്ക്ക് ലഭിക്കും.petrol car 18 കിലോമീറ്ററും ഡീസലിൽ 25 കിലോമീറ്ററും മൈലേജ് ലഭിക്കുന്ന വാഹനത്തിന് CNG യിൽ 50 km വരെ കിട്ടും.വാഹനത്തിന്റെ മോഡൽ അനുസരിച്ച് CNG യിൽ മൈലേജ് വ്യത്യാസം ഉണ്ടാകും.

എല്ലാ വാഹനങ്ങളും ബസുകളും CNG യിലെക്ക് കൺവർട്ട് ചെയ്യാം, diesel കാറുകൾക്ക് ഫിറ്റിങ്ങ് തുക കൂടുതലായിരിക്കും.

 2005 മുതലുള്ള വാഹനങ്ങൾ മാത്രമേ CNG യാക്കാൻ ഇപ്പോൾ അനുവാദമുള്ളൂ.

CNG യിലേക്ക് മാറുന്നത് 50,000 മുതൽ 60,000 രൂപവരെയാണ് ചെലവ്. 

ഇപ്പോൾ ബസുകൾ ഇറങ്ങുന്നുണ്ട്,കൂടുതൽ CNG പമ്പുകൾ വരുന്ന സാഹചര്യത്തിൽഎല്ലാ ബസുകളും ഭാവിയിൽ CNG യിലേക്ക് പോകാൻ സാധ്യതയുണ്ട്..CNG പമ്പുകൾ വേണ്ടത്ര ആയിട്ടില്ല നമ്മുടെ നാട്ടിൽ.

എറണാകുളത്ത് യുബർ ടാക്സി,ഓട്ടോറിക്ഷയിൽ പകുതിയും CNG ആയി മാറി കഴിഞ്ഞു..

CNG വായുവിനെ മലിനപ്പെടുത്തുന്നില്ല. പെട്രോൾ, ഡീസൽ വാഹനങ്ങൾ പുറന്തള്ളുന്നതിനേക്കാൾ കുറഞ്ഞതോതിൽ മാലിന്യമാണ് CNG യിൽനിന്നുണ്ടാകുന്നത്. അന്തരീക്ഷ വായുവിനേക്കാൾ ഭാരംകുറവാണ് CNG ക്ക്. ചോർച്ചയുണ്ടായാലും ഭയപ്പെടേണ്ട കാര്യമില്ല. CNG വായുവിൽ ലയിക്കുന്നതിനാൽ തീപ്പിടിത്തത്തിന് സാധ്യതകുറവാണ്..

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK