beji peter 23-January-22
  • Crash Guard

ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന വാഹനത്തിന്റെ മുൻ ഭാഗത്ത്‌ ഇരുമ്പ് ക്രാഷ് ബാർ പിടിപ്പിക്കുന്ന ചില ആളുകൾ ഉണ്ട്..അറിവില്ലായ്‌മ ആകാം,ഒരിയ്ക്കലും അങ്ങിനെ ചെയ്യാൻ പാടില്ല..


വാഹനത്തിൽ എയർബാഗിന്റെ സെൻസർ പിടിപ്പിച്ചിട്ടുള്ള ബംബറിന്റെ മുൻഭാഗത്ത് ആണ് ,അപ്പോൾ വാഹനം ഇടിയ്ക്കുമ്പോൾ ക്രാഷ് ബാർ വെച്ചാൽ എയർബാഗ് സെൻസിങ് നടക്കില്ല.. ബഹു. സുപ്രീം കോടതി നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ് ഇരുമ്പ് ക്രാഷ് ഗാർഡ് (ബുൾബാർ )

ഡ്രൈവിംഗ് പരിശീലനത്തിൽ ഇതൊക്കെ സർക്കാർ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്.. റോഡുകൾ ആധുനികവൽക്കരിക്കുന്നതു പോലെയും തന്നെ പ്രധാനപ്പെട്ട ഒന്നാണ് വാഹനങ്ങളുടെ നിർമ്മാണ സുരക്ഷാ മാനദണ്ഡങ്ങളും . 

Bharat New Vehicle Safety Assessment Program (BNVSAP) ഭാഗമായി പല ഘട്ടങ്ങളായി ക്രാഷ് ടെസ്റ്റും, എയർബാഗുകളും, ABS അടക്കമുള്ള മറ്റ് കൺട്രോൾ മെക്കാനിസത്തിലും സമൂലമായ മാറ്റങ്ങൾ വരുത്തുന്നത് ഇതിന്റെ ഭാഗമായാണ് .

പ്രധാനപ്പെട്ട അഞ്ച് ടെസ്റ്റിംഗ് പ്രോട്ടോക്കോളിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് മുൻഭാഗത്ത് നിന്നുള്ള ഇടിയെ ( Frontal collision ) സംബന്ധിച്ച Frontal offset testing ഉം ഈ ടെസ്റ്റിന്റെ സുരക്ഷാ മാനദണ്ഡമായ Crumple zone/crush zones/crash zones ഏരിയായും, എയർ ബാഗും (Supplementary Restraint System).

എല്ലാ കാറുകളുടെയും എൻജിൻ റൂം വരുന്ന ഭാഗം(ക്രംബിൾ സോൺ) കാർബൺ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് എന്ന കോംബൗണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിരിയ്ക്കുന്നത്.

മുൻഭാഗത്തുണ്ടാകുന്ന ആഘാതം ഡ്രൈവർ ക്യാബിനിൽ എത്താതെ ആ മേഖലയിൽ അവസാനിക്കുന്ന രീതിയിലാണ് നിർമ്മാണം. 

ഇരു നില കെട്ടിടത്തിൻമേൽ നിന്ന് കോൺക്രീറ്റ് പ്രതലത്തിലേക്ക് ചാടുമ്പോഴും , വൈക്കോൽ കൂനയിലേക്ക് ചാടുമ്പോഴും ഉള്ള വ്യത്യാസം ആണ് Crash സോണിൽ നേരിട്ടും, മെറ്റൽ ബംപറിലും ഇടിക്കുമ്പോൾ ഉള്ളത്.

അതിനാൽ ദയവായി വാഹനത്തിന്റെ മുൻ ഭാഗത്ത്‌ നിങ്ങൾ അങ്ങിനെ വല്ലതും പിടിപ്പിച്ചിട്ടുണ്ടെൻകിൽ ഇന്ന് തന്നെ അഴിച്ചു മാറ്റുക..

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK