Hashif Hashi 7-February-20
  • ചൈനീസ് ബ്രാൻഡ് ഹൈമ 8S എസ്‌യുവിയുമായി ഓട്ടോ എക്സ്പോ 2020-ൽ

8S എന്ന മിഡ് സൈസ് എസ്‌യുവിയുമായി ഓട്ടോ എക്സ്പോയുടെ പതിനഞ്ചാം പതിപ്പിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ചൈനീസ് വാഹന നിർമാതാക്കളായ ഹൈമ ഓട്ടോമൊബൈൽ. ഓട്ടോ എക്സ്പോയിലൂടെ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ ചൈനീസ് കമ്പനിയാണ് ഹൈമ. പഴക്കം ചെന്ന മസ്ദ പ്ലാറ്റ്ഫോമുകളെ അടിസ്ഥാനമാക്കി വാഹന നിർമാണം ആരംഭിച്ച ഹൈമ ഇപ്പോൾ സ്വന്തമായി ബ്രാൻഡിന്റെ ഹൈമ ഗ്ലോബൽ ആർക്കിടെക്‌ചർ പ്ലാറ്റ്‌ഫോമിൽ എസ്‌യുവികൾ, എം‌പി‌വികൾ, ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവ വികസിപ്പിച്ചു വരികയാണ്. കഴിഞ്ഞ വർഷം  പുറത്തിറക്കിയ ഹൈമ 8S എസ്‌യുവി കിയ സെൽറ്റോസിനും എംജി ഹെക്ടറിനുമിടയിലുള്ള ശ്രേണിയിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഡിസൈൻ സവിശേഷതകൾ:
*ഹെഡ്‌ലൈറ്റുകൾക്ക് മുകളിലായി എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ക്ലസ്റ്റർ
*മൾട്ടി-സ്‌പോക്ക് അലോയ്കൾ
*പൂർണ എൽഇഡി ടെയിൽ ലൈറ്റുകൾ

ഇന്റീരിയർ സവിശേഷതകൾ:
*പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
*വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം
*ഡാഷിൽ അഞ്ച് എസി വെന്റുകൾ
*വലിയ പനോരമിക് സൺറൂഫ്

എൻജിൻ:
*1.6 ലിറ്റർ ടി-ജിഡിഐ പെട്രോൾ
*കരുത്ത്: 190 bhp
*ടോർക്ക്: 283 Nm
*0-100 കിലോമീറ്റർ വേഗത : 7.8 സെക്ക ന്റ്
*ഗിയർബോക്‌സ്:  ആറ് സ്പീഡ് ഓട്ടോമാറ്റിക്
*ഡ്രൈവ് മോഡുകൾ : 3

ഇന്ത്യയിലേക്കുള്ള പ്രവേശനം സംബന്ധിച്ചുള്ള ചർച്ചകൾ ഇന്ത്യൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുമായി നടന്നുകൊണ്ടിരിക്കുകയാണ്. ചൈനയിൽ വാഹനത്തിന്റെ വില ഏകദേശം 8.14 ലക്ഷം മുതൽ 12.82 ലക്ഷം വരെയാണ്.

Buy Visit Stores in CarKambolam Sell Close Join Club CK