beji peter 12 Day(s) ago
  • Is it OK to press the clutch while applying the brakes ??

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരി ആണോ??

കാര്‍ ഡ്രൈവിംഗ് പഠിക്കുന്ന നാളുകളില്‍ ക്ലച്ച് പെഡല്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. ശരിക്കും എന്തിനാണ് ക്ലച്ച്? ചക്രങ്ങളിലേക്കുള്ള എഞ്ചിന്‍ ബന്ധം വിച്ഛേദിക്കാനാണ് ക്ലച്ച് പെഡല്‍; തടസങ്ങളൊന്നും കൂടാതെ ഗിയര്‍ മാറാന്‍ വേണ്ടി.
ക്ലച്ച് ഉപയോഗം പോലെ ഇരിയ്ക്കും എഞ്ചിന്റെയും ഗിയര്‍ബോക്‌സിന്റെയും ആയുസ്സ്. ബ്രേക്ക് ചവിട്ടുമ്പോഴെല്ലാം ക്ലച്ച് അമര്‍ത്തുന്ന ശീലം പലര്‍ക്കുമുണ്ട്.
എന്നാല്‍ ഇതു തെറ്റാണ്.
വേഗത കുറയ്ക്കാന്‍ വേണ്ടി എല്ലായ്‌പോഴും ക്ലച്ച് ചവിട്ടുന്ന ശീലം കാറിന്റെ ആരോഗ്യത്തെ ബാധിക്കും..

വാഹനം പൂര്‍ണമായും നിര്‍ത്താന്‍, സഞ്ചരിക്കുന്ന ഗിയറില്‍ തന്നെ ബ്രേക്ക് ആദ്യം പതിയെ ചവിട്ടുക. ഈ അവസരത്തില്‍ പൊടുന്നനെ താഴ്ന്ന ഗിയറിലേക്ക് കടക്കരുത്. ആര്‍പിഎം നില താഴുന്നത് വരെ ബ്രേക്കില്‍ ചവിട്ടി തുടരുക.
ആര്‍പിഎം നില കുറഞ്ഞെന്ന് കണ്ടാല്‍ ക്ലച്ച് ചവിട്ടി താഴ്ന്ന ഗിയറിലേക്ക് കടക്കാം. ഉദ്ദാഹരണത്തിന്, മുന്നില്‍ ചുവപ്പു സിഗ്നൽ ആണെൻകിൽ, ആദ്യം ബ്രേക്ക് ചവിട്ടി കാറിന്റെ വേഗത കുറയ്ക്കണം. വേഗത തെല്ലൊന്നു കുറഞ്ഞാല്‍ ക്ലച്ചമര്‍ത്തി തായ്ന്ന ഗീയറിലേയ്ക് ഇടുക..
തുടര്‍ന്ന് ക്ലച്ച് പൂര്‍ണമായും വിട്ടതിന് ശേഷം വീണ്ടും ബ്രേക്ക് ചവിട്ടണം. കാര്‍ പൂര്‍ണമായും നിശ്ചലമാകുന്നതിന് തൊട്ടുമുമ്പ് ക്ലച്ചമര്‍ത്തി ന്യൂട്രല്‍ ഗിയറിലേക്ക് മാറുന്നതാണ് ഉചിതമായ നടപടി.
ബ്രേക്ക് ചവിട്ടുമ്പോള്‍ തന്നെ ക്ലച്ചമര്‍ത്തുന്നത് ക്ലച്ച് ബെയറിംഗിനെ ബാധിക്കും. പൂര്‍ണമായും നില്‍ക്കുന്നതിന് തൊട്ടുമുമ്പ് ക്ലച്ച് അമര്‍ത്താന്‍ വിട്ടുപോയാല്‍ കാര്‍ 'കുത്തി' നില്‍ക്കാന്‍ സാധ്യത കൂടും.

കയറ്റത്തില്‍ നിര്‍ത്തേണ്ട സന്ദര്‍ഭങ്ങളിലും  വലിയ വ്യത്യാസമില്ല. മുകളില്‍ പറഞ്ഞത് പോലെ തന്നെയാണ് ബ്രേക്കിന്റെയും ക്ലച്ചിന്റെയും ഉപയോഗം. എന്നാല്‍ പാര്‍ക്കിംഗ് ബ്രേക്കുകളെ കൂടി ഈ സന്ദര്‍ഭത്തില്‍ ഉപയോഗിയ്ക്കണം.
കാര്‍ നിശ്ചലമാകുന്നതിന് തൊട്ടു മുമ്പ് പാര്‍ക്കിംഗ് ബ്രേക്ക് ഇടണം. ക്ലച്ചമര്‍ത്തി ന്യൂട്രലിലേക്ക് കടക്കുമ്പോള്‍ കാര്‍ പിറകിലേക്ക് ഉരുണ്ടു പോകാതിരിക്കാന്‍ വേണ്ടിയാണിത്.

അതുപോലെ തന്നെ ചില ആളുകൾ കാൽ എപ്പോഴും ക്ലച് പെടലിൽ വെച്ചു കൊണ്ടിരിയ്ക്കും ,അതും നല്ലതല്ല,സെൻസർ ഉള്ള ക്ലച്ച് ആണെൻകിൽ ക്ലച്ച് പെട്ടെന്നു തീരും,,
ആവശ്യത്തിന് മാത്രം ക്ലച് പെടലിൽ കാൽ വെയ്ക്കുക..

സാഹചര്യത്തിനൊത്ത് ഒന്നോ, രണ്ടോ ഗിയര്‍ ഒഴിവാക്കിയുള്ള ഷിഫ്റ്റിംഗ് മിക്കവരുടെയും പതിവ് രീതിയാണ്. അതായത് മൂന്നാം ഗിയറില്‍ നിന്നും അഞ്ചിലേക്കോ, നാലില്‍ നിന്നും നേരെ ആറാം ഗിയറിലേക്കോ കടക്കുന്ന രീതി.
വസ്തുതാപരമായി പരിശോധിച്ചാല്‍ ഗിയര്‍ച്ചാട്ടം മാനുവല്‍ കാറില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കില്ല. അപ്ഷിഫ്റ്റിംഗിലും ഡൗണ്‍ഷിഫ്റ്റിംഗിലും ഇത്തരത്തില്‍ ഗിയറുകള്‍ ചാടിക്കടക്കാം. എന്നാല്‍ ഈ രീതി പതിവാക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
മാനുവല്‍ കാറില്‍ ഗിയര്‍ച്ചാട്ടം നടത്തുമ്പോള്‍ എഞ്ചിന്‍ ഇരമ്പിത്തീരാന്‍  ഒരല്‍പ്പം സമയമെടുക്കും.
മൂന്നാം ഗിയറില്‍ നിന്നും നേരെ അഞ്ചാം ഗിയറിലേക്ക് കടന്നതിന് ശേഷം സാധാരണഗതിയില്‍ ക്ലച്ച് വിട്ടാല്‍ കാര്‍ വിറയലോടെ 'കുത്തി' നില്‍ക്കും.
ഇതിന് പകരം ഗിയര്‍ മാറി ഒരല്‍പം കാത്ത് നിന്നതിന് ശേഷം മാത്രം ക്ലച്ച് പതിയെ വിടുമ്പോള്‍ അനുയോജ്യമായ സാഹചര്യത്തിലേക്ക് കടക്കാന്‍ ഗിയര്‍ബോക്‌സിന് സാവകാശം ലഭിക്കും. ഡൗണ്‍ഷിഫ്റ്റ് ചെയ്യുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുള്ളത്. താഴ്ന്ന ഗിയറില്‍ നിന്നും ഉയര്‍ന്ന ഗിയറിലേക്ക് കടക്കുമ്പോള്‍ എഞ്ചിന്‍ വേഗത അനുയോജ്യമാകേണ്ടത് നിര്‍ണായകമാണ്.
ഉദ്ദാഹരണത്തിന് ഹൈവേയില്‍ പതിയെ പോകുന്ന വാഹനത്തെ മറികടക്കണമെന്നുണ്ടെങ്കില്‍ അഞ്ചാം ഗിയറില്‍ നിന്നും മൂന്നാം ഗിയറിലേക്കാകും നാം മാറുക. ഈ സാഹചര്യത്തില്‍ എഞ്ചിന്‍ വേഗതയ്ക്ക് അനുയോജ്യമായി ക്ലച്ച് വിട്ടാല്‍ മാത്രമാണ് കാറിന് ആവശ്യമായ വേഗത ലഭിക്കുക. അല്ലാത്ത പക്ഷം വീലുകള്‍ ലോക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
എന്നാല്‍ പതിവായ ഗിയര്‍ച്ചാട്ടം ക്ലച്ച് അതിവേഗം തകരാറിലാക്കും.
ഇതുമായി ബന്ധപ്പെട്ടുള്ള മറ്റൊരു സംശയമാണ് കാര്‍ സ്റ്റാര്‍ട്ട് ചെയ്‌തെടുക്കുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ തന്നെ നീങ്ങണമെന്നത് നിര്‍ബന്ധമുണ്ടോ?
രണ്ടാം ഗിയര്‍ ഉപയോഗിച്ചും നിശ്ചലാവസ്ഥയില്‍ നിന്നും കാറിനെ മുന്നോട്ട് നീക്കാം. ഇതും പതിവായി സ്വീകരിച്ച് വരുന്ന നടപടിയാണ്. എന്നാല്‍ ക്ലച്ച് അതിവേഗം തകരാറിലാക്കാന്‍ ഈ ശീലം കാരണമാകും. കുറഞ്ഞ എഞ്ചിന്‍ വേഗതയിലും ക്ലച്ച് പൂര്‍ണമായും വിടാന്‍ ഫസ്റ്റ് ഗിയറില്‍ സാധിക്കും. എന്നാല്‍ രണ്ടാം ഗിയറില്‍ എഞ്ചിനും ക്ലച്ചും തമ്മില്‍ ഇണങ്ങാന്‍ കൂടുതല്‍ സാവകാശമെടുക്കും.
ഫസ്റ്റ് ഗിയറില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്‌തെടുക്കുന്നതാണ് ഉത്തമമായ രീതി. അതേസമയം ക്ലച്ച് അതിവേഗം തകരാറിലാകും എന്നതൊഴികെ രണ്ടാം ഗിയറിൽ കാർ സ്റ്റാർട്ട് ചെയ്തെടുക്കുന്നത് കൊണ്ട് മറ്റ് പ്രശ്നങ്ങളുണ്ടാകില്ല.

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK