arun vijay 11 Day(s) ago
  • കോവിഡ് -19,  പ്രമുഖ വാഹന നിർമാതാക്കളെല്ലാം  ഉത്പാദനം നിർത്തുന്നു.
  • കോവിഡ് -19,  പ്രമുഖ വാഹന നിർമാതാക്കളെല്ലാം  ഉത്പാദനം നിർത്തുന്നു.
  • കോവിഡ് -19,  പ്രമുഖ വാഹന നിർമാതാക്കളെല്ലാം  ഉത്പാദനം നിർത്തുന്നു.
  • കോവിഡ് -19,  പ്രമുഖ വാഹന നിർമാതാക്കളെല്ലാം  ഉത്പാദനം നിർത്തുന്നു.

രാജ്യത്താകമാനം കൊറോണ വൈറസ്(കോവിഡ് -19) പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഒട്ടുമിക്ക വാഹന നിർമാതാക്കളും തങ്ങളുടെ പ്രൊഡക്ഷൻ താൽക്കാലികമായി നിർത്തി വെച്ചതായി അറിയിച്ചു. 

ടാറ്റാ മോട്ടോർസ് 
ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ പൂനെയിലെ വാഹന നിർമ്മാണ പ്ലാന്റിൽ ഉൽപ്പാദനം നിർത്തിവച്ചതായി അറിയിച്ചു. മാർച്ച് 24-ആം തീയതി മുതൽ മാർച്ച് 31 ആം തീയതി വരെ ആയിരിക്കും താൽക്കാലികമായി പ്ലാന്റ് അടച്ചിടുക.എന്നാൽ ജീവനക്കാർക്ക് വീട്ടിൽ ഇരുന്നുകൊണ്ട് ജോലി ചെയ്യാനുള്ള സംവിധാനവും (വർക്ക് ഫ്രം ഹോം) കമ്പനി ഒരുക്കുന്നുണ്ട്.

മാരുതി സുസുക്കി
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ വാഹന നിർമാണ പ്ലാന്റുകൾ അടച്ചിടാൻ തീരുമാനിച്ചതായി അറിയിച്ചു. ഗുരുഗ്രാം, മനേസർ എന്നിടങ്ങളിലെ പ്ലാന്റുകളാണ് അടയ്ക്കുന്നത്. റോഹ്ത്തക്കിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററും അടച്ചിടുമെന്ന് കമ്പനി അറിയിച്ചു. ഇനി സർക്കാരിൽ നിന്ന് ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്ലാന്റ് അടച്ചിടാനാണ് തീരുമാനം. അടച്ചിടുന്ന സമയത്ത് പ്ലാന്റ് മുഴുവൻ സാനിറ്റൈസ് ചെയ്യുകയും വൃത്തിയാക്കുകയും ചെയ്യും എന്ന് കമ്പനി അറിയിച്ചു. 

ടൊയോട്ട 
ടൊയോട്ട തങ്ങളുടെ കർണാടകയിലെ ബിദാദി പ്ലാന്റിലെ ഉൽപ്പാദനം നിർത്തിവെച്ചു. സർക്കാരിൽനിന്ന് ഉത്തരവ് ഉണ്ടാകുന്നതുവരെ പ്ലാന്റ് അടച്ചിടാനാണ് തീരുമാനം. ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. 

ഹ്യുണ്ടായ് 
ഹ്യൂണ്ടായ് മോട്ടോർസ്  ഇന്ത്യ ലിമിറ്റഡ് സർക്കാരിൽ നിന്നും ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ തങ്ങളുടെ വാഹനനിർമ്മാണ യൂണിറ്റുകൾ അടച്ചിടുമെന്ന് അറിയിച്ചു. എന്നാൽ കൊറോണ മൂലം ഷെഡ്യൂൾഡ് സർവീസുകൾ,  വാറണ്ടി, എക്സ്റ്റൻഡഡ് വാറണ്ടി മുതലായ ആനുകൂല്യങ്ങൾ ലഭിക്കാത്ത കസ്റ്റമേഴ്സിനു വേണ്ടി രണ്ടുമാസത്തേക്ക് വാറണ്ടിയും സർവീസ് കാലയളവും നീട്ടി വെയ്ക്കും എന്ന് കമ്പനി അറിയിച്ചു. 24x7 റോഡ്സൈഡ് അസിസ്റ്റൻസ് സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. 

ഫിയറ്റ്  ക്രൈസ്‌ലർ ഓട്ടോമൊബൈൽസ്
ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസ് തങ്ങളുടെ രഞ്ചൻഗോൻ പ്ലാന്റ് മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനിച്ചു. ഇക്കാലയളവിൽ പ്ലാന്റ് മുഴുവൻ വൃത്തിയാക്കുമെന്നും സാനിറ്റൈസ് ചെയ്യുമെന്നും  കമ്പനി അറിയിച്ചു. ഫിയറ്റ് ഇന്ത്യ ഓട്ടോമൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് കുറച്ചു ജീവനക്കാരെ മാത്രം എമർജൻസി സർവീസിനായി നിലനിർത്തിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും മുഴുവൻ ശമ്പളവും കൃത്യസമയത്ത് നൽകുമെന്നും കമ്പനി അറിയിച്ചു. 

ലോകത്താകമാനം കൊറോണ വൈറസ് മൂലം ലംബോർഗിനി, ഫെറാറി, ഫോർഡ്,  നിസ്സാൻ,  ഫോക്സ്‌വാഗൺ, ഡെയ്‌മ്ലർ എന്നിവയുടെ നിർമ്മാണ പ്ലാന്റുകൾ നേരത്തെ തന്നെ അടച്ചിരുന്നു. 

Buy Visit Stores in CarKambolam Sell Close Join Club CK