beji peter 17-August-21
  • സണ്‍ഗ്ലാസ് ധരിച്ച് ഡ്രൈവ് ചെയ്യുന്നത്  പലര്‍ക്കും ഒരു ശീലമാണ്...

DRIVING WITH SUNGLASS


 സണ്‍ഗ്ലാസ് ധരിച്ച് ഡ്രൈവ് ചെയ്യുന്നത് പലര്‍ക്കും ഒരു ശീലമാണ്... ഇരുചക്രവാഹനങ്ങളില്‍ പോകുമ്പോൾ സണ്‍ഗ്ലാസ് ധരിക്കാതെയുള്ള പകല്‍ യാത്ര ദുസഹമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ കാറില്‍ സണ്‍ഗ്ലാസ് ധരിയ്ക്കുന്നതും നല്ലതാണ്..

കണ്ണുകൾക്ക് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും പൊടി പടലങ്ങളിൽ നിന്നും സംരക്ഷണം നല്‍കുകയും കണ്ണുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നതില്‍ സണ്‍ഗ്ലാസുകള്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്..
കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം കരുവാളിക്കാതെ സംരക്ഷിക്കാന്‍ വലിയ സണ്‍ ഗ്ലാസുകള്‍ വഹിക്കുന്ന പങ്ക് വലുതുതന്നെയാണ്.

മിക്കപ്പോഴും സണ്‍ഗ്ലാസ് ധരിച്ചുള്ള ഡ്രൈവിംഗ്, വ്യക്തമായ കാഴ്ച ഉറപ്പ് വരുത്തും. 
വെഴില്‍ ജ്വലിച്ച് നില്‍ക്കുന്ന പകല്‍ നല്ല വെയിലത്തും, മൂടപ്പെട്ട അന്തരീക്ഷം - ഏത് കാലാവസ്ഥ ആയിക്കോട്ടെ വ്യക്തമായ കാഴ്ച ലഭിക്കാന്‍ ഡ്രൈവിംഗിൽ സണ്‍ഗ്ലാസുകള്‍ ഉപകരിക്കും.

റോഡില്‍ നിന്നോ മറ്റ് വാഹനങ്ങളില്‍ നിന്നോ ഉള്ള കണ്ണ് മഞ്ഞളിയ്ക്കുന്ന പ്രകാശത്തിന്റെ തീവ്രത കുറയ്ക്കുകയാണ് ഡ്രൈവിംഗില്‍ പോളറൈസ്ഡ് (Polarized) സണ്‍ഗ്ലാസുകളുടെ ലക്ഷ്യം.

വസ്തുക്കള്‍ കൂടുതല്‍ വ്യക്തമായി കാണുന്നതിനൊടൊപ്പം കണ്ണില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നതും വലിയ പരിധി വരെ സണ്‍ഗ്ലാസുകള്‍ സഹായിക്കും. മഴ, മൂടല്‍മഞ്ഞുള്ള സന്ദര്‍ഭങ്ങളില്‍ സുരക്ഷിതമായ കാഴ്ച ഉറപ്പ് വരുത്താന്‍ പോളറൈസ്ഡ് ഗ്ലാസുകള്‍ക്ക് സാധിക്കും.
ഈ അവസരത്തില്‍ സാധാരണ സണ്‍ഗ്ലാസുകള്‍ ധരിച്ചാല്‍ ഇരുണ്ട കാഴ്ചയാകും ലഭിക്കുക. ഇത് കൂടുതല്‍ അപകടഭീഷണി ഉഴര്‍ത്തും. 

അതുകൊണ്ട് എപ്പോഴും പോളറൈസഡ് ഗ്ലാസ്സുകൾ ഉപയോഗിയ്ക്കുക.
 ഈര്‍പ്പം കാരണം ഡ്രൈവിംഗിനിടെ കാഴ്ച മങ്ങുന്നതിനുള്ള പരിഹാരം കൂടിയാണ് പോളറൈഡ്‌സ് ഗ്ലാസുകള്‍.

ഗ്ലാസുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍..
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണമേകുന്ന ഡ്രൈവിംഗ് ഗ്ലാസുകള്‍ തെരഞ്ഞെടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. കുറഞ്ഞ വിലയുടെ ഗ്ലാസുകൾ ഒരിയ്ക്കലും മേടിയ്ക്കരുത്.
ലെന്‍സ് ഏത് നിറത്തിലുള്ളതാണെങ്കിലും നൂറ് ശതമാനം UV-A, UV-B രശ്മികളെ പ്രതിരോധിക്കാന്‍ പ്രാപ്തമായിരിക്കണം.

UV 40 എന്ന അടയാളപെടുത്തിയ സണ്‍ഗ്ലാസുകള്‍ മാത്രമേ വാങ്ങാവു. ഒപ്പം ലെന്‍സുകള്‍ പോളറൈസ്ഡാണോയെന്നും പരിശോധിച്ച് ഉറപ്പ് വരുത്തുണം.
നല്ല ഗ്ലാസുകൾ കണ്ണുകൾക്ക് നല്ല തണുപ്പ് നൽകും..(അതുകൊണ്ടാണ് കൂളിംഗ് ഗ്ലാസ് എന്നു പറയുന്നത്)

തീവ്രമായ പ്രകാശം ആഗിരണം ചെയ്യുകയാണ് ലെന്‍സുകളില്‍ ഒരുങ്ങിയ നിറച്ഛായങ്ങളുടെ (ടിന്റ്) ലക്ഷ്യം. ആംബര്‍, ഗ്രെയ്, ബ്രൗണ്‍, ഗ്രീന്‍ നിറങ്ങളിലുള്ള ലെന്‍സുകളാണ് ഡ്രൈവിംഗിന് എപ്പോഴും അനുയോജ്യം.

താരതമ്യേന ഗ്രെയ് ലെന്‍സുകള്‍ പ്രകാശ തീവ്രത ഫലപ്രദമായി കുറയ്ക്കും. ഡ്രൈവിംഗില്‍ ബ്ലൂ ലെന്‍സുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നീല ലെൻസുകൾ കാഴ്ചപരിധി കുറയ്ക്കും.

ഡ്രൈവിംഗില്‍ യെല്ലോ ലെന്‍സുകള്‍ മുഖേന കൂടുതല്‍ കൃത്യതയോടെ വസ്തുക്കള്‍ കാണാന്‍ സാധിക്കുമെങ്കിലും നിറവ്യത്യാസം ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. രാത്രി കാല ഡ്രൈവിംഗില്‍ ആന്റി-ഗ്ലെയര്‍ സണ്‍ഗ്ലാസുകളാണ് ഉപയോഗിക്കേണ്ടത്.

അപ്പോൾ ഇനി നല്ല ഗ്ലാസ്സ് വെച്ചു യാത്ര തുടങ്ങാം...
Have a nice journey..

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK