Hashif Hashi 15-February-20
  • എന്യാക്: സ്‌കോഡ-യുടെ ആദ്യ ഇലക്ട്രിക്ക് വാഹനം
  • എന്യാക്: സ്‌കോഡ-യുടെ ആദ്യ ഇലക്ട്രിക്ക് വാഹനം
  • എന്യാക്: സ്‌കോഡ-യുടെ ആദ്യ ഇലക്ട്രിക്ക് വാഹനം
  • എന്യാക്: സ്‌കോഡ-യുടെ ആദ്യ ഇലക്ട്രിക്ക് വാഹനം
  • എന്യാക്: സ്‌കോഡ-യുടെ ആദ്യ ഇലക്ട്രിക്ക് വാഹനം
  • എന്യാക്: സ്‌കോഡ-യുടെ ആദ്യ ഇലക്ട്രിക്ക് വാഹനം

ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തിന്റെ പേര് വെളിപ്പെടുത്തി. ജീവന്റെ ഉറവിടം എന്നര്‍ഥം വരുന്ന ഐറിഷ് വാക്കായ എന്യയില്‍ നിന്നും ഉൾക്കൊണ്ട എന്യാക് എന്നാണ് സ്‌കോഡ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് എസ്‌യുവിക്ക് നൽകിയിരിക്കുന്ന പേര്. വാഹനം ഉടൻ തന്നെ വിപണിയിലെത്തിക്കാനുള്ള പ്രവർത്തനത്തിലാണ് കമ്പനി.

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ച അയോണ്‍ മൊഡുലാര്‍ ഇലക്ട്രിഫിക്കേഷന്‍ ടൂള്‍കിറ്റ് (MEB) പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന സ്‌കോഡയുടെ ആദ്യത്തെ ഇലക്ട്രിക്ക് കാറാണിത്. സ്‌കോഡയുടെ 125 വര്‍ഷത്തെ ചരിത്രത്തിലെ ഒരു പുത്തൻ ചുവടുവെപ്പാണ് എന്യാക്. 2022 -ന്റെ അവസാനത്തോടെ വാഹനത്തെ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായുള്ള iV ഉപ ബ്രാന്‍ഡിലാവും എന്യാക് വിപണിയില്‍ എത്തുക. വിപണിയില്‍ എസ്‌യുവി മോഡലുകള്‍ക്ക് പ്രിയം ഏറിയതോടെയാണ് ആദ്യ ഇലക്ട്രിക്ക് വാഹനം ഈ ശ്രേണിയില്‍ അവതരിപ്പിക്കുന്നതെന്നാണ് കമ്പനി റിപ്പോർട്ടുകൾ. ഇലക്ട്രിക്ക് വാഹനങ്ങളുടെ വികസനത്തിനായി അടുത്ത വര്‍ഷത്തിനകം 200 കോടി യൂറോ (15,518 കോടിയോളം രൂപ) നിക്ഷേപിക്കുമെന്നും സ്കോഡയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആധുനികവും പരിസ്ഥിതി സൗഹൃദവുമായ സഞ്ചാര സാധ്യതകളുടെ സമഗ്രമായ വികസനമാണ് ഇതിലൂടെയുള്ള കമ്പനിയുടെ ലക്ഷ്യം.

2021 -ഓടെ വിഷന്‍ ഇന്‍ എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡലിനെ വിപണിയിലെത്തിക്കാനിരിക്കുകയാണ് സ്കോഡ ഇപ്പോൾ. കമ്പനിയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി നിരത്തിലെത്തുന്ന വാഹനമാണിത്. തങ്ങളുടെ MQB AO IN പ്ലാറ്റ്‌ഫോമില്‍ വിപണിയില്‍ എത്തുന്ന മിഡ് സൈസ് എസ്‌യുവിയാണ് വിഷന്‍ ഇന്‍.

Buy Visit Stores in CarKambolam Sell Close Join Club CK