Hashif Hashi 17-February-20
  • എത്തിയോസ്, ലിവ മോഡലുകളുടെ ഉത്പാദനം ടൊയോട്ട അവസാനിപ്പിച്ചു.

ടൊയോട്ട തങ്ങളുടെ സെഡാന്‍ മോഡലായ എത്തിയോസ്, ഹാച്ച്ബാക്ക് മോഡലായ ലിവയുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ഇരുമോഡലുകളെയും വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ എത്തിയിരുന്നെങ്കിലും ഇപ്പോള്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണം എത്തിയിരിക്കുകയാണ്.

2010 ലാണ് വാഹനം ആദ്യമായി വിപണിയിലെത്തിയത്. വിപണിയില്‍ എത്തിയനാളുകളില്‍ ഇരു മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞു തുടങ്ങി. അതോടൊപ്പം BS VI മലിനീകരണ നിയന്ത്രണ നിയമം കൂടി വരുന്ന ഈ സന്ദർഭത്തിൽ വാഹനത്തിനെ വിപണിയിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിച്ചേർന്നിരിക്കുന്നു.

10 വര്ഷത്തിനിടക്ക് വാഹനത്തിനെ മൂന്ന് തവണ ടൊയോട്ട പുതുക്കിയിട്ടുണ്ട്. സുഗമമായ എഞ്ചിന്‍, മികച്ച മൈലേജ് എന്നിവയൊക്കെയായിരുന്നു വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. 2016 -ല്‍ നടത്തിയ ഗ്ലോബല്‍ ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ റേറ്റിങും എത്തിയോസ് സ്വന്തമാക്കിയിരുന്നു. 2019 ൽ നിരയിലേക്ക് പുതുമോടികള്‍ എത്തിയതോടെ ഇത്രയും നാള്‍ ഓടിതളര്‍ന്ന ഇരുമോഡലുകളുടെയും വില്‍പ്പന ഗണ്യമായി തന്നെ കുറഞ്ഞു. ലിവയുടെ 9,000 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ എത്തിയത്. പ്രതിവര്‍ഷം 40 ശതമാനത്തിന്റെ ഇടിവ് റിപ്പോർട്ട് ചെയ്യുന്നു. എത്തിയോസിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷം 17,236 യൂണിറ്റുകൾ മാത്രമാണ് വിറ്റത്, 21 ശതമാനത്തിന്റെ ഇടിവും വില്‍പ്പനയില്‍ ഉണ്ടായി. ഇതോടെയാണ് ഇപ്പോള്‍ വില്‍പ്പന അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുന്നത്. ഇരുമോഡലുകളുടെയും വില്‍പ്പന അവസാനിപ്പിച്ച് ഗ്ലാന്‍സയുടെ വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.

Buy Visit Stores in CarKambolam Sell Close Join Club CK