arun vijay 10 Day(s) ago
  • മുഖംമിനുക്കിയ ഡാറ്റ്സൺ റെഡി ഗോ നാളെ വിപണിയിലെത്തും

ഡാറ്റ്സൺ റെഡി-ഗോ യുടെ അപ്‌ഡേറ്റ് ചെയ്ത ബി‌എസ് 6 പതിപ്പ് നാളെ ഇന്ത്യൻ നിരത്തിൽ എത്തിക്കും. റെഡി-ഗോ യുടെ ഏറ്റവും വലിയ  അപ്‌ഡേറ്റാണിത്, ഇന്റീരിയറിലും എക്സ്റ്റീരിയറിലുമായി  കാര്യമായ ഡിസൈൻ അപ്ഡേറ്റുകൾ ഈ മോഡലിന് ലഭിക്കുന്നുണ്ട്. രണ്ട് എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളിൽ  ഈ വാഹനം ലഭ്യമാകും

ബിഎസ് 6 നിലവാരത്തിലുള്ള 800 സിസി എഞ്ചിൻ 52 ബിഎച്ച്പി / 72 എൻഎം ഉത്പാദിപ്പിക്കുമ്പോൾ 1.0 ലിറ്റർ എഞ്ചിൻ 67 ബിഎച്ച്പി / 96 എൻഎം ഉത്പാദിപ്പിക്കുന്നു. രണ്ടിനും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭിക്കും, രണ്ടാമത്തേതിന് അഞ്ച് സ്പീഡ് എഎംടിയും ലഭിക്കും.

റിനോ ക്വിഡ്, മാരുതി സുസുക്കി എസ്പ്രസ്സോ, മാരുതി സുസുക്കി ആൾട്ടോ എന്നിവരുടെ എതിരാളിയാണ് ഡാറ്റ്സൺ റെഡി-ഗോ. 

Buy Visit Stores in CarKambolam Sell Close Join Club CK