arun vijay 10 Day(s) ago
  • മുഖംമിനുക്കിയ പുതിയ ഫോക്സ്‌വാഗൺ പോളോ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി
  • മുഖംമിനുക്കിയ പുതിയ ഫോക്സ്‌വാഗൺ പോളോ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

മാർച്ചിൽ ഫോക്‌സ്‌വാഗൺ, പോളോ 1.0 ലിറ്റർ ടിഎസ്‌ഐ, 1.0 ലിറ്റർ എംപിഐ എന്നിവ വിപണിയിൽ അവതരിപ്പിച്ചിരുന്നു . വില യഥാക്രമം 5.82 ലക്ഷം രൂപയും 8.02 ലക്ഷം രൂപയുമാണ് (എക്‌സ്‌ഷോറൂം, ഇന്ത്യ). ഇപ്പോൾ പുറത്തിവന്നിരിക്കുന്ന പുതിയ ചിത്രങ്ങൾ പോളോ 1.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയതായി വെളിപ്പെടുത്തുന്നുണ്ട്. 

  1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ  108 ബിഎച്ച്പി കരുത്തും 175 എൻഎം ടോർക്കുമാണ് ഈ മോഡലിന് നൽകുക. ആറ് സ്പീഡ് മാനുവൽ യൂണിറ്റും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 1.0 ടി‌എസ്‌ഐ എഞ്ചിൻ ഹൈലൈൻ പ്ലസ്, ജിടി ട്രിമ്മുകളിൽ മാത്രം ലഭ്യമാവൂ. 

1.0 ലിറ്റർ എംപിഐ പെട്രോൾ എഞ്ചിന്  75 ബിഎച്ച്പി കരുത്തും 95 എൻഎം ടോർക്കുമാണ് ഫോക്‌സ്‌വാഗൺ  വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭിക്കൂ . ട്രെൻഡ്ലൈൻ, കംഫർട്ട്‌ലൈൻ പ്ലസ് എന്നിവയുൾപ്പെടെ രണ്ട് ട്രിമ്മുകളിലാണ് പോളോ 1.0-എംപിഐ എത്തുന്നത്. 

Buy Visit Stores in CarKambolam Sell Close Join Club CK