Hashif Hashi 5-May-19
  • ഫോഴ്സ് ഗൂർഖക്കു പരിണാമം സംഭവിക്കുന്നു, മത്സരം മഹീന്ദ്ര ഥാറുമായി.
  • ഫോഴ്സ് ഗൂർഖക്കു പരിണാമം സംഭവിക്കുന്നു, മത്സരം മഹീന്ദ്ര ഥാറുമായി.
  • ഫോഴ്സ് ഗൂർഖക്കു പരിണാമം സംഭവിക്കുന്നു, മത്സരം മഹീന്ദ്ര ഥാറുമായി.
  • ഫോഴ്സ് ഗൂർഖക്കു പരിണാമം സംഭവിക്കുന്നു, മത്സരം മഹീന്ദ്ര ഥാറുമായി.
  • ഫോഴ്സ് ഗൂർഖക്കു പരിണാമം സംഭവിക്കുന്നു, മത്സരം മഹീന്ദ്ര ഥാറുമായി.

ഓഫ്‌റോഡിങ് പ്രേമികൾക്ക് മാത്രം പരിചയമുള്ള വാഹനങ്ങളിൽ ഒന്നാണ് ഫോഴ്സ് ഗൂർഖ. മികവിൽ മുമ്പനാണെങ്കിലും മഹീന്ദ്ര ഥാറിന്റെ പ്രചാരത്തിനു മുമ്പിൽ വീണുപോവുന്നു. മത്സരത്തിൽ ശക്തമായ തിരിച്ചു വരവിനു വേണ്ടിയുള്ള മാറ്റങ്ങൾ ഇനി ഗൂർഖയിൽ കാണാം.

 പ്രാബല്യത്തില്‍ വരാന്‍പോകുന്ന BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ മുന്‍നിര്‍ത്തി ഗൂര്‍ഖയെ പൊളിച്ചെഴുതാനുള്ള ഒരുക്കത്തിലാണ് ഫോഴ്‌സ് മോട്ടോര്‍സ്. അടുത്ത വർഷം ആദ്യ പാതിയിൽ മഹീന്ദ്ര ഥാർ ഇറങ്ങുന്ന സമയം തന്നെ പുതിയ ഗൂർഖയും പ്രതീക്ഷിക്കാം. കടുപ്പമേറിയ BNVSAP സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനായി പുതിയ പ്ലാറ്റ്‌ഫോമും ബോഡിയും ഗൂര്‍ഖയ്ക്കായി ഫോഴ്‌സ് ആവിഷ്‌കരിച്ചെന്നാണ് വിവരം. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ എസ്‌യുവിക്ക് ലഭിക്കും.

ഈ വര്ഷം ഒക്ടോബറോടെ ക്രാഷ് ടെസ്റ്റുകൾ കർശനമാവും. അതിനാൽ തന്നെ ഗൂര്‍ഖയെ എത്രയുംവേഗം വിപണിയില്‍ കൊണ്ടുവരാന്‍ കമ്പനി തിടുക്കം കാട്ടുന്നു. ഈ വർഷം ഡിസംബറിൽ ഉത്പാദനം തുടങ്ങി 2020 ജനുവരിയിൽ വിപണിയിൽ അവതരിപ്പിക്കാൻ ആണ് കമ്പനി പ്ലാൻ.

ഇപ്പോഴുള്ള 2.2 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനിലും പരിഷ്‌കാരങ്ങള്‍ നേടിയാകും പുത്തന്‍ ഗൂര്‍ഖ ഒരുങ്ങുക. നിലവില്‍ 140 bhp വരെ കരുത്തുകുറിക്കാന്‍ ഗൂര്‍ഖയ്ക്ക് കഴിയും. 85 bhp കരുത്തുള്ള 2.5 ലിറ്റര്‍ ഗൂര്‍ഖ പതിപ്പും നിരയിലുണ്ട്. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നതോടെ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ ഉപേക്ഷിക്കാതെ കമ്പനിക്ക് വേറെ മാര്‍ഗമില്ല. ഭാരത് സ്റ്റേജ് VI നിലവാരം പുലര്‍ത്തുന്ന ഒരു എഞ്ചിന്‍ പതിപ്പ് മാത്രമേ പുതുതലമുറ ഗൂര്‍ഖയില്‍ അണിനിരക്കുകയുള്ളൂ.

ഇതേ സമയം മഹീന്ദ്ര ഥാറിനും മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ പ്ലാറ്റ്‌ഫോം. പുതിയ ബോഡി. പുതിയ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയോടെയാണ് മഹീന്ദ്ര ഥാര്‍ കടന്നുവരിക. ഓഫ്‌റോഡ് ശേഷി കൂട്ടാനായി കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസ് ഗൂര്‍ഖയിലും ഥാറിലും ഒരുങ്ങും.
Compiled by Hashif

Buy Visit Stores in CarKambolam Sell Close Join Club CK