Hashif Hashi 20 Days ago
  • പൂമ-യുമായി വീണ്ടും ഫോർഡ്; കോമ്പാക്ട് എസ്‌യുവി ആയാണ് തിരിച്ചുവരവ്.
  • പൂമ-യുമായി വീണ്ടും ഫോർഡ്; കോമ്പാക്ട് എസ്‌യുവി ആയാണ് തിരിച്ചുവരവ്.
  • പൂമ-യുമായി വീണ്ടും ഫോർഡ്; കോമ്പാക്ട് എസ്‌യുവി ആയാണ് തിരിച്ചുവരവ്.
  • പൂമ-യുമായി വീണ്ടും ഫോർഡ്; കോമ്പാക്ട് എസ്‌യുവി ആയാണ് തിരിച്ചുവരവ്.
  • പൂമ-യുമായി വീണ്ടും ഫോർഡ്; കോമ്പാക്ട് എസ്‌യുവി ആയാണ് തിരിച്ചുവരവ്.
  • പൂമ-യുമായി വീണ്ടും ഫോർഡ്; കോമ്പാക്ട് എസ്‌യുവി ആയാണ് തിരിച്ചുവരവ്.

പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഫോര്‍ഡ് പൂമയെ തിരിച്ചു കൊണ്ട് വന്നു, എന്നാല്‍ ഇക്കുറി സ്‌പോര്‍ട്‌സ് കൂപ്പെയല്ല കാര്‍; ഒന്നാന്തരം കോമ്പാക്ട് എസ്‌യുവി ആയാണ് തിരിച്ചു വരവ്. കമ്പനിയുടെ പ്രാരംഭ എസ്‌യുവിയായി ഇക്കോസ്‌പോര്‍ടിനും കൂഗയ്ക്കുമിടയിലാവും പൂമയുടെ സ്ഥാനം.

സ്‌പോര്‍ടി ഭാവം തുളുമ്പുന്ന ശൈലിയാണ് പുതിയ പൂമയ്ക്ക്. മുന്നില്‍ കറുപ്പഴകുള്ള പതിവ് ഹെക്‌സഗണല്‍ ഗ്രില്ല് കാണാം. ഹെഡ് ലാമ്പുകൾ ബോണറ്റിലാണ് നിലകൊള്ളുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളും ഹെഡ്‌ലാമ്പുകളില്‍ വരുന്നു. ഫോര്‍ഡ് GT ഹൈപ്പര്‍ കാറിന്റെ സ്വാധീനം ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളില്‍ കാണാം. എസ്‌യുവിയെക്കാളുപരി മുഴച്ചുനില്‍ക്കുന്ന ഹാച്ച്ബാക്കായി മോഡലിന്റെ പാര്‍ശ്വങ്ങള്‍ പ്രതീതി ജനിപ്പിക്കുന്നു. മേൽക്കൂരയുടെ അതെ നിലയിൽ സ്പോയിലർ നിലകൊള്ളുന്നു. പിറകോട്ട് വലിഞ്ഞുനില്‍ക്കുന്ന എല്‍ഇഡി ടെയില്‍ലാമ്പുകളും ബൂട്ടിന് വിലങ്ങനെയുള്ള പൂമ ബാഡ്ജും പിന്നഴകിന് അടിവരയിടും. 

കറുപ്പു നിറമാണ് എസ്‌യുവിയുടെ അകത്തളത്തിന്. ഉള്ളില്‍ 12.3 ഇഞ്ച് വലുപ്പമുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഫോര്‍ഡിന്റെ SYNC3, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ, നാവിഗേഷന്‍ തുടങ്ങിയ കണക്ടിവിറ്റി സാധ്യകതകള്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിൽ ഉൾകൊള്ളും.

ഹാന്‍ഡ്‌സ് ഫ്രീ ടെയില്‍ഗേറ്റ്, പ്രീ കൊളീഷന്‍ അസിസ്റ്റ്, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെ ഒരുപാട് വിശേഷങ്ങൾ പൂമയിൽ ഒരുങ്ങുന്നുണ്ട്. സെമി ഓട്ടോണമസ് പാര്‍ക്ക് അസിസ്റ്റും മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം.

ഫോര്‍ഡിന്റെ വിഖ്യാത 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഇക്കോബൂസ്റ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പൂമയില്‍ വരുമെന്നാണ് റിപ്പോർട്ട്. ഹൈബ്രിഡ് ഓപ്ഷനുള്ള സാധ്യതയും തള്ളി കളയാൻ പറ്റില്ല. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഫോര്‍ഡ് പൂമയ്ക്ക് ലഭിക്കുമെന്നാണ് വിവരം.

മഹീന്ദ്രയുമായുള്ള കൂട്ടുകെട്ട് പൂമയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ സാധ്യത കുറയ്ക്കുന്നു. ആയതിനാൽ ഇന്ത്യയിൽ പൂമയുടെ വരവ് സംശയത്തിലാണ്.

Buy Visit Stores in CarKambolam Sell Close Join Club CK