arun vijay 9 Day(s) ago
  • ഹാർലി ഡേവിഡ്സൺ ലോ റൈഡറിന്റെ വില പ്രഖ്യാപിച്ചു
  • ഹാർലി ഡേവിഡ്സൺ ലോ റൈഡറിന്റെ വില പ്രഖ്യാപിച്ചു

ഹാർലി-ഡേവിഡ്സൺ ഇന്ത്യ തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ 2020 ലെ പുതുക്കിയ മോഡലുകളുടെ വില പ്രഖ്യാപിച്ചു.ഏറ്റവുമൊടുവിൽ വില പ്രഖ്യാപിച്ചത് ഹാർലി ഡേവിഡ്സൺ ലോ റൈഡർ എന്ന മോഡലിന്റെയാണ്. 13, 25000 രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. ബി എസ് 6 നിലവാരത്തിലേക്ക് ഉയർത്തിയ ഈ വാഹനത്തിനു മുൻപത്തെ മോഡലിനേക്കാൾ 16,000 രൂപ അധികം നൽകണം.

ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഈ വാഹനത്തിന് വരുത്തിയിട്ടില്ല. മുൻപത്തെ മോഡലിലുള്ളപോലെതന്നെ ഫ്യൂൽ ടാങ്കിനു മുകളിൽ ഉള്ള മീറ്ററുകൾ,  ഹെഡ്ലൈറ്റിനു മുകളിലുള്ള വൈസർ,  1970 കാലഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന ഗ്രാഫിക്സ് ഡിസൈനുകൾ, ഡിജിറ്റൽ ഓഡോമീറ്ററോട് കൂടിയ 4 ഇഞ്ച് വലിപ്പമുള്ള അനലോഗ്  ടാക്കോമീറ്റർ,  ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഫ്യൂവൽ ഗേജ്, ക്ലോക്ക് മുതലായവ അതുപോലെതന്നെ നിലനിർത്തിയിരിക്കുന്നു. സൈലൻസർ, എൻജിൻ തുടങ്ങിയ ഭാഗങ്ങളെല്ലാം ക്രോം ഫിനിഷ് നൽകിയിരിക്കുന്നു.

മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്. 1745 സിസി വി ട്വിൻ മിൽവോക്കി 107 എൻജിനാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 3000 ആർപിഎമ്മിൽ 144 ന്യൂട്ടൺ മീറ്റർ ടോർക്ക് നൽകുന്നു. വിവിഡ് ബ്ലാക്ക്, ബില്യാർഡ് ബ്ലൂ, സ്റ്റോൺ വാഷ്ഡ് വൈറ്റ് പേൾ,  ബില്യാർഡ് റെഡ് എന്നീ നാലു നിറങ്ങളിൽ ഈ വാഹനം ലഭ്യമാകും

Buy Visit Stores in CarKambolam Sell Close Join Club CK