Hashif Hashi 13 Day(s) ago
  • പ്രതിസന്ധി രൂക്ഷം; മാരുതി സുസുക്കി പ്ലാന്റുകൾ അടച്ചിടുന്നു.
  • പ്രതിസന്ധി രൂക്ഷം; മാരുതി സുസുക്കി പ്ലാന്റുകൾ അടച്ചിടുന്നു.
  • പ്രതിസന്ധി രൂക്ഷം; മാരുതി സുസുക്കി പ്ലാന്റുകൾ അടച്ചിടുന്നു.
  • പ്രതിസന്ധി രൂക്ഷം; മാരുതി സുസുക്കി പ്ലാന്റുകൾ അടച്ചിടുന്നു.
  • പ്രതിസന്ധി രൂക്ഷം; മാരുതി സുസുക്കി പ്ലാന്റുകൾ അടച്ചിടുന്നു.
  • പ്രതിസന്ധി രൂക്ഷം; മാരുതി സുസുക്കി പ്ലാന്റുകൾ അടച്ചിടുന്നു.

വാഹന വിപണിയിലെ പ്രതിസന്ധി ദിവസങ്ങള്‍ കഴിയും തോറും കൂടി വരുന്ന സാഹചര്യത്തില്‍ മനോസറിലെയും ഗുഡ്ഗാവിലെയും പ്‌ളാന്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടാനൊരുങ്ങുകയാണ് മാരുതി സുസുക്കി. ഈ ദിവസങ്ങളില്‍ പ്‌ളാന്റില്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്‍പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം.

കാര്‍ വിപണിയില്‍ വലിയ തകര്‍ച്ചയാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതത്തില്‍ ഉണ്ടായത്. പ്രതിസന്ധി രൂക്ഷമായതോടെ 3000 താല്‍ക്കാലിക ജീവനക്കാരെ അടുത്തിടെ മാരുതി പിരിച്ചുവിട്ടിരുന്നു. 36.1 ശതമാനം ഇടിവാണ് ഓഗസ്റ്റ് മാസത്തില്‍ മാരുതി സുസുക്കിയുടെ ആഭ്യന്തര വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഹ്യൂണ്ടയ്‌യും ടൊയോട്ടയും പ്രതിസന്ധികളെ തുടര്‍ന്ന് പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു. അശോക് ലെയ്ലാന്റ്, ടിവിഎസ്, ഹീറോ, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു. 

നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് വാഹനനിര്‍മ്മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 1,500 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി മഹീന്ദ്ര ചെയര്‍മാര്‍ ആനന്ദ മഹീന്ദ്രയും വ്യക്തമാക്കി. ടാറ്റയും അവരുടെ ജംഷഡ്പൂരിലെ പ്ലാന്റ് അടച്ചിട്ടിരിന്നു. കഴിഞ്ഞ മാസം മൂന്ന് തവണയാണ് ടാറ്റയുടെ പ്ലാന്റുകള്‍ രണ്ടുദിവസം വീതം അടച്ചിടുന്നത്. ബോഷ് തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും ഫാക്ടറികള്‍ 13 ദിവസം അടച്ചിടുമെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മാന്ദ്യം രൂക്ഷമായ കഴിഞ്ഞ നാലുമാസത്തിനിടെ 226 വില്‍പനശാലകള്‍ അടച്ചിട്ടു. ഇതുവഴി രാജ്യത്തൊട്ടാകെ മൂന്നര ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതിയ മോഡലുകള്‍ അവതരിപ്പിച്ചെങ്കിലും ഹ്യൂണ്ടായിക്കും മഹീന്ദ്രയ്ക്കും ഹോണ്ടയ്ക്കും നഷ്ടക്കണക്കുകളാണ് പറയാനുള്ളത്. ഇന്ത്യയില്‍ ഹോണ്ട കാറുകളുടെ വില്‍പ്പനയില്‍ 51 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വിറ്റു പോയത് 8291 ഹോണ്ട കാറുകള്‍ മാത്രം.

ഓഗസ്റ്റ് 16, 17 തീയതികളില്‍ ടൊയോട്ട തങ്ങളുടെ ബാംഗ്ലൂര്‍ പ്ലാന്റുകളിലെ ഉല്‍പാദനം നിര്‍ത്തിവച്ചിരുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടയിയും ദിവസങ്ങളോളം ഉല്‍പാദനം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, തൊഴിലാളികള്‍ക്ക് ആര്‍ക്കും ജോലി നഷ്ടപ്പെടില്ലെന്ന് ഹ്യുണ്ടായ് അറിയിച്ചു. ഓഗസ്റ്റിലും നഷ്ടം തുടര്‍ന്നതോടെ ഉത്പാദനം വെട്ടിക്കുറച്ചും പ്ലാന്റുകള്‍ അടച്ചിട്ടും പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് വാഹന കമ്പനികള്‍.

Buy Visit Stores in CarKambolam Sell Close Join Club CK