arun vijay 25-June-20
  • ഹോണ്ട ഗ്രാസിയ 125 ബി എസ് 6 നിരത്തിലെത്തി
  • ഹോണ്ട ഗ്രാസിയ 125 ബി എസ് 6 നിരത്തിലെത്തി
  • ഹോണ്ട ഗ്രാസിയ 125 ബി എസ് 6 നിരത്തിലെത്തി
  • ഹോണ്ട ഗ്രാസിയ 125 ബി എസ് 6 നിരത്തിലെത്തി

ഹോണ്ട മോട്ടോർസൈക്കിൾസ് ഇന്ത്യ പുതിയ ഗ്രാസിയ 125 ബിഎസ് 6 നിരത്തിൽ എത്തിച്ചു. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിൽ സ്കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാണ്, വില 73,336 രൂപയിൽ ആരംഭിക്കുന്നു.(എക്സ്-ഷോറൂം).

എൽഇഡി ഡി.സി ഹെഡ്‌ലാമ്പ്, സ്പ്ലിറ്റ് എൽഇഡി പൊസിഷൻ ലാമ്പ്, മൾട്ടി-ഫംഗ്ഷൻ സ്വിച്ച്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം & പാസിംഗ് സ്വിച്ച്, എഞ്ചിൻ കട്ട് ഓഫ് ഫംഗ്ഷനോടുകൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ തുടങ്ങിയ ഫീച്ചേഴ്സ് ഈ പുതിയ മോഡലിന് നൽകിയിട്ടുണ്ട്. ഇന്റലിജന്റ് ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ ഡിസ്റ്റൻസ് ടു എംപ്റ്റി , ശരാശരി ഇന്ധനക്ഷമത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ത്രീ-സ്റ്റെപ്പ് ഇക്കോ ഇൻഡിക്കേറ്റർ, ക്ലോക്ക്, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ തുടങ്ങിയ വിവരങ്ങളും മീറ്ററിലൂടെ  അറിയാൻ സാധിക്കും.

 പുതിയ ഹോണ്ട ഗ്രാസിയ 125 ബിഎസ് 6, 125 സിസി, സിംഗിൾ സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്നു. പിജിഎം-എഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി), എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി) എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്‌ഡേറ്റുചെയ്‌ത എഞ്ചിൻ 6,000 ആർപിഎമ്മിൽ 8.14 ബിഎച്ച്പി കരുത്തും 5,000 ആർപിഎമ്മിൽ 10.3 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 

 മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും മൂന്ന് തരത്തിൽ ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷനും നൽകിയിരിക്കുന്നു. ആറ് വർഷത്തെ വാറന്റി പാക്കേജാണ് (മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് + മൂന്ന് വർഷം ഓപ്ഷണൽ എക്സ്റ്റെൻഡഡ് വാറന്റി) സ്കൂട്ടറിൽ വരുന്നത്. മാറ്റ് സൈബർ യെല്ലോ, പേൾ സ്പാർട്ടൻ റെഡ്, പേൾ സൈറൻ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നീ നിറങ്ങളിൽ ഗ്രാസിയ ലഭിക്കും

View Ads in Car Kambolam
View Stores in Car Kambolam
Buy Visit Stores in CarKambolam Sell Close Join Club CK