Hashif Hashi 15-July-19
  • 
 'V' വകഭേദവുമായി ഹോണ്ട WR-V
  • 
 'V' വകഭേദവുമായി ഹോണ്ട WR-V
  • 
 'V' വകഭേദവുമായി ഹോണ്ട WR-V
  • 
 'V' വകഭേദവുമായി ഹോണ്ട WR-V
  • 
 'V' വകഭേദവുമായി ഹോണ്ട WR-V
  • 
 'V' വകഭേദവുമായി ഹോണ്ട WR-V

'S' , 'VX' വകഭേദങ്ങള്‍ക്ക് നടുവിലായി WR-V എസ്‌യുവിയുടെ പുതിയ വകഭേദം ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. പുതിയ 'V' വകഭേദത്തിന്റെ എക്‌സ് ഷോറൂം വില 9.95 ലക്ഷം രൂപയാണ്. ഒട്ടനവധി ഫീച്ചറുകളോടെയാണ് കാറിന്റെ വരവ്.

പുറം വശത്തെ പ്രത്യേകതകൾ പരിശോധിക്കുകയാണെങ്കിൽ ഡേ റ്റൈം റണ്ണിങ് ലൈറ്റുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സൈഢ് മിററുകളുടെ മേല്‍ ടേണ്‍ ഇന്റിക്കേറ്ററുകള്‍, ഫോഗ് ലാമ്പുകള്‍, ഗണ്‍മെറ്റല്‍ നിറത്തില്‍ തീര്‍ത്ത 16 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയി വീലുകള്‍, പിന്നില്‍ മൈക്രോ ആന്റിന, ക്രോം പതിപ്പിച്ച ഡോര്‍ ഹാന്റിലുകള്‍ എന്നിങ്ങനെ പോവുന്നു.

കാര്യമായ മാറ്റങ്ങൾ ഉൾ വശത്തും ഹോണ്ട വരുത്തിയിട്ടുണ്ട്. 6.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, സ്റ്റിയറിങ് മൗണ്ട് കണ്‍ട്രോളുകള്‍, വോയിസ് കമാന്റ്, ഓട്ടോമാറ്റിക്ക് എസി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഡ്രൈവറുടെ സൗകര്യത്തനൊത്തവണ്ണം ക്രമീകരിക്കാവുന്ന സ്റ്റിയറിങ്, കീ ലെസ്സ് റിമോട്ട് എന്റ്രി, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് അകത്തളത്തിലെ ഫീച്ചറുകള്‍. സീറ്റുകൾ കറുപ്പും സിൽവറും ചേർന്ന നിറത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ഒട്ടണവധി സുരക്ഷ ക്രമീകരണങ്ങളും വാഹനത്തിൽ നിര്മ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്. മുന്‍ വശത്ത് ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രോണിക്ക് ബ്രേക്ക് ഫോര്‍സ് ഡിസ്ട്രിഭ്യൂഷനോട് കൂടിയ ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം. പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈസ്പീഡ് അലേര്‍ട്ട് പെടസ്ട്രിയന്‍ ഇഞ്ച്വറി മിറ്റിഗേഷന്‍ ടെക്‌നോളജി, ഇന്റലിജന്റ് ബ്രേക്ക്, ഹോണ്ടയുടെ ആധ്വാന്‍സ്ഡ് കംപേറ്റിബിലിറ്റി എഞ്ചിനിയരിങ് ബോഡി സ്ട്രക്ക്ചര്‍ എന്നീ സുരക്ഷാ ക്രമീകരണങ്ങൾ വാഹനത്തിലുണ്ട്.

WR-V 'V' വകഭേദം ഒറ്റ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭിക്കുക. 99 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിൻ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടുകൂടി വരുന്നു.

നിലവിലുള്ള 'S' 'VX' വകഭേദങ്ങളും പുതിയ 'V' വകഭേദത്തോടൊപ്പം നിര്‍മ്മാതാക്കള്‍ പുതുക്കിയിട്ടുണ്ട്. WR-V S പെട്രോളിന് 8.15 ലക്ഷം രൂപയും ഡീസലിന് 9.25 ലക്ഷം രൂപയുമാണ്. അതുപോലെ തന്നെ WR-V VX പെട്രോളിന് 9.25 ലക്ഷം രൂപയും ഡീസലിന് 10.35 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

Buy Visit Stores in CarKambolam Sell Close Join Club CK