Hashif Hashi 17-August-19
  • ഹ്യൂണ്ടായ് i10 നിയോസ്നു പിറകെ എക്സെന്റ് നിയോസ് ഉടൻ
  • ഹ്യൂണ്ടായ് i10 നിയോസ്നു പിറകെ എക്സെന്റ് നിയോസ് ഉടൻ
  • ഹ്യൂണ്ടായ് i10 നിയോസ്നു പിറകെ എക്സെന്റ് നിയോസ് ഉടൻ
  • ഹ്യൂണ്ടായ് i10 നിയോസ്നു പിറകെ എക്സെന്റ് നിയോസ് ഉടൻ
  • ഹ്യൂണ്ടായ് i10 നിയോസ്നു പിറകെ എക്സെന്റ് നിയോസ് ഉടൻ
  • ഹ്യൂണ്ടായ് i10 നിയോസ്നു പിറകെ എക്സെന്റ് നിയോസ് ഉടൻ

ഗ്രാൻഡ് i10 നിയോസിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് സെഡാൻ എക്സെന്റ് നിയോസ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി. ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് സഹോദരനായ i10-ൽ നിന്ന് കടമെടുത്ത രൂപകൽപ്പനയുമായാണ് പുതുതലമുറ ഹ്യുണ്ടായി എക്സെന്റ് നിർമ്മിച്ചിരിക്കുന്നത്.

2020 ആരംഭത്തോടെ വാഹനം വിപണിയിലെത്തും, നിലവിലെ എക്സെന്റിന്റെ വിൽപ്പന കമ്പനി തുടരുകയും ചെയ്യും. ആക്രമണാത്മക രൂപത്തിലുള്ള ലുക്ക്, ആധുനിക ലുക്കിംഗ് പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, പൂർണമായും കറുത്ത ത്രികോണ ആകൃതിയിലുള്ള ഹൗസിംഗിൽ വൃത്തത്തിലുള്ള ഫോഗ് ലാമ്പുകൾ എന്നിവയെല്ലാം
2020 ഹ്യുണ്ടായി എക്സെന്റ് നിയോസിൽ കമ്പനി ഒരുക്കും. വശങ്ങളിൽ ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും പിന്നിൽ റാപ്‌ എറൗണ്ടഡ്‌ ടെയിൽ ലാമ്പുകളുമാണ് നൽകിയിരിക്കുന്നത്. ഇത് വാഹനത്തിന് സ്‌പോർട്ടി അപ്പീൽ നൽകുന്നു.

ഇന്റീരിയറില്‍ പുതുതായി രൂപകൽപ്പന ടെയ്ത ഡാശ്ബോർഡ്, സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് പാനൽ, 8.0 ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹ്യുണ്ടായി വെന്യുവിലുള്ള ബ്ലൂലിങ്ക് കണക്ടീവിറ്റി സങ്കേതികവിദ്യ തുടങ്ങി ഒട്ടേറെ സവിശേഷതകൾ ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യുന്നു.

പുതിയ എക്‌സെന്റിന് ബിഎസ്-VI 1.2 ലിറ്റർ കാപ്പ പെട്രോൾ, U2 1.2 ലിറ്റർ ഡീസൽ എഞ്ചിനുകൾ ലഭ്യമാകും.നിലവിലുള്ള നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷന് പകരമായി അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റും അഞ്ച് സ്പീഡ് ഓട്ടാമാറ്റിക്ക് യൂണിറ്റ് ട്രാൻസ്മിഷനും വാഹനത്തിൽ വരും.

ഹ്യുണ്ടായിയുടെ പുതിയ ഗ്രാന്റ് i10 നിയോസ് ഓഗസ്റ്റ് 20 -ന് വിപണിയില്‍ അവതരിപ്പിക്കും. കാറിന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു. നാല് മീറ്ററിൽ താഴെയുള്ള സെജഡാൻ വിഭാഗത്തിൽ ഹോണ്ട അമേസ്, മാരുതി സുസുക്കി ഡിസൈർ എന്നിവയാണ് പുതിയ എക്സെന്റിന്റെ വിപണിയിലെ എതിരാളികൾ.

Buy Visit Stores in CarKambolam Sell Close Join Club CK