arun vijay 14 Day(s) ago
  • ഹ്യുണ്ടായി ക്രെറ്റയുടെ  ബുക്കിംഗ് 21000 കഴിഞ്ഞു
  • ഹ്യുണ്ടായി ക്രെറ്റയുടെ  ബുക്കിംഗ് 21000 കഴിഞ്ഞു

രണ്ടാം തലമുറ ക്രെറ്റ മാർച്ച് 16 ന് വിപണിയിലെത്തിയിരുന്നു . വില പ്രഖ്യാപനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ഈ  എസ്‌യുവിക്കായി 21,000 ബുക്കിംഗ് നേടാൻ  ഹ്യുണ്ടായ്ക്ക് കഴിഞ്ഞു. ഹ്യൂണ്ടായിയുടെ ഓൺലൈൻ റീട്ടെയിൽ വെബ്സൈറ്റിലൂടെ ബുക്കിംഗ് നിരന്തരം പ്രവഹിക്കുന്നതോടെ ഓർഡറുകൾ 50 ശതമാനം വർദ്ധിച്ചതായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്ടർ തരുൺ ഗാർഗ്  വെളിപ്പെടുത്തി. 

 വിപണിയിലെത്തിയിട്ട്  ആയിരത്തിലധികം ഉപഭോക്താക്കൾക്ക് പുതിയ വാഹനം കൈമാറാൻ ഹ്യുണ്ടായ്ക്ക് കഴിഞ്ഞു, 6,000-7,000 യൂണിറ്റ് മോഡലുകൾ ഡീലർഷിപ്പുകളിൽ എത്തിച്ചിട്ടുണ്ട്.  ഷട്ട്ഡൗൺ നടപടികളിൽ ഇളവ് വരുത്തിയതിന് ശേഷം ഡെലിവെറികൾ ആരംഭിക്കും.  ലോഞ്ച് ചെയ്ത സമയത്ത്, എട്ട് ആഴ്ച വരെ വെയ്റ്റിംഗ് പിരീഡ്  കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഹ്യുണ്ടായ് അടുത്തിടെ തമിഴ്‌നാട് നിർമ്മാണ കേന്ദ്രത്തിൽ ഉത്പാദനം പുനരാരംഭിച്ചുവെന്നത്‌  കണക്കിലെടുക്കുമ്പോൾ ഇത് മാറാനും സാധ്യത ഉണ്ട്. 

2020 ഹ്യുണ്ടായ് ക്രെറ്റയ്ക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ നൽകിയിരിക്കുന്നു - 115 എച്ച്പി, 1.5 ലിറ്റർ പെട്രോൾ+മാനുവൽ/സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, 115 എച്ച്പി, 1.5 ലിറ്റർ ഡീസൽ, മാനുവൽ/ ടോർക്ക് കൺവെർട്ടർ ഓട്ടോ ഗിയർബോക്‌സ്,  140 എച്ച്പി, 1.4 ലിറ്റർ ടർബോ-പെട്രോൾ + ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ .  അഞ്ച് ട്രിം ലെവലുകളിൽ ഈ എസ്‌യുവി ലഭ്യമാണ് - ഇ, എക്സ്, എസ്, എസ്എക്സ്, എസ്എക്സ് (ഒ). എക്സ്-ഷോറൂം വില 9.99-17.20 ലക്ഷം രൂപ വരെയാണ്.

ക്രെറ്റ വിപണിയിൽ കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ എന്നിവരിൽ നിന്ന് കടുത്ത മത്സരമാണ് നേരിടാൻ പോകുന്നത്. 

Buy Visit Stores in CarKambolam Sell Close Join Club CK