Hashif Hashi 8-July-19
  • ഒറ്റ ചാർജിൽ 452 കിലോമീറ്ററുമായി ഹ്യൂണ്ടായ് കോന
  • ഒറ്റ ചാർജിൽ 452 കിലോമീറ്ററുമായി ഹ്യൂണ്ടായ് കോന
  • ഒറ്റ ചാർജിൽ 452 കിലോമീറ്ററുമായി ഹ്യൂണ്ടായ് കോന
  • ഒറ്റ ചാർജിൽ 452 കിലോമീറ്ററുമായി ഹ്യൂണ്ടായ് കോന
  • ഒറ്റ ചാർജിൽ 452 കിലോമീറ്ററുമായി ഹ്യൂണ്ടായ് കോന
  • ഒറ്റ ചാർജിൽ 452 കിലോമീറ്ററുമായി ഹ്യൂണ്ടായ് കോന

ഇന്ത്യന്‍ വൈദ്യുത വാഹന ലോകത്ത് നിർണായക വഴിതിരിവിലേക്ക് പോവുകയാണ് ഹ്യൂണ്ടായ്. ജൂലൈ 9 ന് കോന ഇലക്ട്രിക്ക് ഇന്ത്യയിൽ എത്തും.

രാജ്യാന്തര വിപണിയില്‍ 39 kWh, 64 kWh എന്നീ രണ്ടു പതിപ്പുകളുണ്ടെങ്കിലും 64 kwh പതിപ്പാവും ഇന്ത്യയിൽ വിൽപ്പനക്ക് വരിക. ഉയര്‍ന്ന 64 kWh ബാറ്ററി യൂണിറ്റായതുകൊണ്ട് ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരമോടാന്‍ ഹ്യുണ്ടായി കോന പ്രാപ്തമാണ്. ARAI (ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) ടെസ്റ്റിലും ഇതേ ഡ്രൈവിങ് റേഞ്ച് എസ്‌യുവിക്കു കാഴ്ച്ചവെക്കാൻ സാധിച്ചു.

കോനയുടെ ഹൃദയം ആയ 150 kW വൈദ്യുത മോട്ടോറിന് 203 bhp കരുത്തും 395 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 7.6 സെക്കന്റുകൾ കൊണ്ട് 100 കിലോമീറ്റർ വേഗത്തിലെത്താൻ പ്രാപ്തമാണ് കോന ഇലക്ട്രിക്ക്. പരമാവധി വേഗം മണിക്കൂറില്‍ 167 കിലോമീറ്ററാണ്.

ആദ്യഘട്ടത്തില്‍ ദില്ലി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ 16 ഇന്ത്യന്‍ നഗരങ്ങളില്‍ കോന ഇലക്ട്രിക്കിനെ വില്‍ക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ പ്രത്യേക 100 kW ഡിസി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ കമ്പനി സ്ഥാപിക്കും. 54 മിനിറ്റുകള്‍ കൊണ്ട് എണ്‍പതു ശതമാനം ചാര്‍ജ് വരിക്കാന്‍ ബാറ്ററി യൂണിറ്റിന് ഫാസ്റ്റ് ചാര്‍ജിങ് സംവിധാനതിലൂടെ സാധിക്കും. എസി ചാര്‍ജിങ് സംവിധാനം വഴി ബാറ്ററി പൂര്‍ണ്ണ ചാര്‍ജ് നേടാന്‍ ഏകദേശം പത്തു മണിക്കൂറെടുക്കും. കോന ഇലക്ട്രിക്കിന്റെ വില കുത്തനെ ഉയരുമെന്നതിനാൽ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഫാസ്റ്റ് ചാര്‍ജറുകള്‍ കമ്പനി നല്‍കാന്‍ സാധ്യതയില്ല.

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകളും ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടിറങ് സംവിധാനവും പിന്‍ പാര്‍ക്കിങ് ക്യാമറയും ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം തുടങ്ങി ഒട്ടനവധി സംവിധാനങ്ങൾ കോന ഇലക്ടറിക്കിൽ ഒരുക്കിയിട്ടുണ്ട്. മറ്റു വിശേഷങ്ങൾ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കറുകളുള്ള ഓഡിയോ സംവിധാനം, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, വെന്റിലേഷന്‍ സൗകര്യമുള്ള സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിങ്ങനെ പോവുന്നു.

25 ലക്ഷം രൂപയോളം പ്രാരംഭ വില ഹ്യുണ്ടായി കോനയ്ക്ക് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. നിലവില്‍ ഹ്യുണ്ടായി കോനയ്ക്ക് ഇന്ത്യയില്‍ എതിരാളികളില്ല. ഈ വര്‍ഷാവസാനം വരാന്‍പോകുന്ന എംജി eZS എസ്‌യുവിയാകും വൈകിയാണെങ്കിലും കോനയ്ക്ക് ഭീഷണി ഉയര്‍ത്തുക.

Buy Visit Stores in CarKambolam Sell Close Join Club CK