Hashif Hashi 7 Day(s) ago
  • ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹ്യൂണ്ടായ്.

അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ ഹാച്ച്ബാക്കായ ഗ്രാൻഡ് i10 നിയോസിനെ  അവതരിപ്പിച്ചത്. വാഹനത്തിന്റെ ജനപ്രീതി വർധിച്ചതോടെ ഉടൻ തന്നെ ഹ്യുണ്ടായി പുതിയ ഗ്രാൻഡ് i10 സ്‌പോർട്ടിയർ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോൾ. പുതിയ ഹ്യുണ്ടായി വെന്യുവിൽ അവതരിപ്പിച്ച ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും ഈ മോഡലിൽഹ്യൂണ്ടായ് കൊണ്ടുവരിക. 

2019 ലെ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ യൂറോപ്യൻ വിപണിക്കായുള്ള കാറിന്റെ സ്‌പോർട്ടിയർ പതിപ്പ് i10 എൻ ലൈൻ മോഡലിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഗ്രാന്റ് i10 ന്റെ സമാനമായ സ്പോർട്ടിയർ പതിപ്പ് 2020 ന്റെ തുടക്കത്തിൽ അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. സ്പോർട്ടിയർ ഗ്രാൻഡ് i10 നിയോസിലെ ഏറ്റവും പ്രധാനപ്പെട്ട നവീകരണം എഞ്ചിൻ ആയിരിക്കും.

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി വെന്യുവിൽ ലഭ്യമായ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാണ് വാഹനത്തിൽ ഉൾപ്പെടുത്തുക. നിലവിൽ ഗ്രാൻഡ് i10 നിയോസിൽ ഉള്ള1.2 ലിറ്റർ ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനേക്കാൾ കരുത്തേറിയ യൂണിറ്റാണ് പുതിയ 1.0 ലിറ്റർ എഞ്ചിൻ. ഗ്രാൻഡ് i10 നിയോസ് ഹ്യുണ്ടായി വെന്യുവിനെക്കാൾ ഭാരം കുറഞ്ഞതിനാൽ ഇത് പവർ-ടു-വെയ്റ്റ് അനുപാതത്തിൽ കൂടുതൽ വാഗ്ദാനം ചെയ്യും. അതിനാൽ മികച്ചൊരു സ്പോർട്ടിയർ കാറായിരിക്കുമിത്. ഹ്യുണ്ടായി വെന്യുവിന്റെ 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ പരമാവധി 118 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കും. എന്നാള പുതിയ i10 ഗ്രാൻഡ് സ്പോർട്ടി പതിപ്പിന് 90-100 ബിഎച്ച്പി കരുത്തായിരിക്കും കമ്പനി നൽകുകയെന്നാണ സൂചന. ഗ്രാൻഡ് i10 നിയോസിന്റെ വില നിയന്ത്രിക്കാൻ ഒരു മാനുവൽ ട്രാൻസ്മിഷൻ മാത്രമേ കമ്പനി നല്കാൻ സാധ്യതയുള്ളു.

മിഡ് അല്ലെങ്കിൽ ടോപ്പ് എൻഡ് വേരിയന്റുകളെ അടിസ്ഥാനമാക്കിയായിരിക്കും കാർ വിപണിയിലെത്തുക. നിലവിൽ വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന ഹോട്ട് ഹാച്ച്ബാക്ക് ടാറ്റ ടിയാഗൊ ജെടിപി ആണ്.

Buy Visit Stores in CarKambolam Sell Close Join Club CK