Hashif Hashi 11 Day(s) ago
  • ബഡ്ജറ്റ് ഇലക്ട്രിക്ക് എസ്‌യുവിയുമായി ഹ്യുണ്ടായി
  • ബഡ്ജറ്റ് ഇലക്ട്രിക്ക് എസ്‌യുവിയുമായി ഹ്യുണ്ടായി
  • ബഡ്ജറ്റ് ഇലക്ട്രിക്ക് എസ്‌യുവിയുമായി ഹ്യുണ്ടായി
  • ബഡ്ജറ്റ് ഇലക്ട്രിക്ക് എസ്‌യുവിയുമായി ഹ്യുണ്ടായി
  • ബഡ്ജറ്റ് ഇലക്ട്രിക്ക് എസ്‌യുവിയുമായി ഹ്യുണ്ടായി
  • ബഡ്ജറ്റ് ഇലക്ട്രിക്ക് എസ്‌യുവിയുമായി ഹ്യുണ്ടായി

കുറഞ്ഞ വിലയില്‍ ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യൂണ്ടായ്. 10 മുതല്‍ 15 ലക്ഷം രൂപ വിലയില്‍ ഒതുങ്ങുന്ന എസ്‌യുവി വാഹനത്തെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. 2022 -ഓടെ വാഹനങ്ങളെ വിപണിയില്‍ എത്തിക്കാനുള്ള പദ്ധതിയിൽ, സ്മാര്‍ട്ട് ഇലക്ട്രിക്ക് എന്ന പദ്ധതിക്ക് കീഴില്‍ കുറഞ്ഞ ചിലവിയില്‍ പ്രാദേശികമായിട്ടാകും വാഹനം നിര്‍മ്മിക്കുക.

അടുത്തിടെ ടാറ്റയും എംജിയും എല്ലാം കുറഞ്ഞ വിലയില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിച്ചതോടെ ഈ ശ്രേണിയിലും ഇപ്പോള്‍ മത്സരം കടുക്കുകയാണ്. ഉടൻ തന്നെ റെനോയും കുറഞ്ഞ വിലയില്‍ ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിക്കും. ഇതിനാലാണ് ഹ്യുണ്ടായിയും കുറഞ്ഞ വിലയിൽ ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്. ഇതിനായി 2000 കോടി രൂപ ഹ്യുണ്ടായി ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഫാക്ടറി ഇതിനു വേണ്ടി നവീകരിക്കാനും പദ്ധതിയുണ്ട്. ICE അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിലാകും ഇലക്ട്രിക്ക് വാഹനത്തെയും അവതരിപ്പിക്കുക. വാഹനത്തിന്ടെ കൂടുതൽ വിവരങ്ങൾ കമ്പനി ലഭ്യമാക്കിയിട്ടില്ല. വിപണിയില്‍ മഹീന്ദ്രയുടെ eXUV300, എംജി ZS ഇലക്ട്രിക്ക്, ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് എന്നിവരാകും എതിരാളികള്‍.

വലിയ സ്വീകാര്യതയോടെയാണ് 2019 ജൂലൈ മാസത്തിൽ ഹ്യുണ്ടായി തങ്ങളുടെ ഇലക്ട്രിക്ക് കാറായ കോനയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഹ്യുണ്ടായി നിരയില്‍ നിന്നും നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന വാഹനമാണ് കോന. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ വരെ വാഹനം ഓടിക്കാന്‍ കഴിയുമെന്നാണ് ARAI സാക്ഷ്യപത്രം. 131 bhp കരുത്തും 395 Nm torque ഉം സൃഷ്ടിക്കുന്ന 100 kW വൈദ്യുത മോട്ടോർ 39.2 kWh ലിഥിയം അയണ്‍ ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത 7.6 സെക്കന്‍ഡുകള്‍ കൊണ്ട് കൈവരിക്കുന്ന വാഹനത്തിന്ടെ പരമാവതി വേഗത 167 കിലോമീറ്ററാണ്.

Buy Visit Stores in CarKambolam Sell Close Join Club CK