Hashif Hashi 11 Day(s) ago
  • എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് ഹ്യുണ്ടായി  പുറത്തിറങ്ങി
  • എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് ഹ്യുണ്ടായി  പുറത്തിറങ്ങി
  • എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് ഹ്യുണ്ടായി  പുറത്തിറങ്ങി
  • എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് ഹ്യുണ്ടായി  പുറത്തിറങ്ങി
  • എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് ഹ്യുണ്ടായി  പുറത്തിറങ്ങി
  • എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് ഹ്യുണ്ടായി  പുറത്തിറങ്ങി

ഹ്യുണ്ടായി ഇന്ത്യ പുതിയ എലാന്റ്ര സെഡാൻ വിപണിയിൽ അവതരിപ്പിച്ചു. വാഹനത്തിന് ഏറ്റവും അനിവാര്യമായ ഫെയ്‌സ്‌ലിഫ്റ്റാണ് കമ്പനി ഇപ്പോൾ നൽകിയിരിക്കുന്നത്. S, SX, SX (O) എന്നീ മൂന്ന് വകഭേതങ്ങളിലാണ് പുതിയ ഹ്യുണ്ടായ് എലാന്റ്ര ലഭ്യമാവുന്നത്. പുനരാവിഷ്കരിച്ച രൂപകൽപ്പന, പരിഷ്കരിച്ച സവിശേഷതകൾ, എഞ്ചിൻ സവിശേഷതകൾ എന്നിവ ഈ വിഭാഗത്തിലെ എതിരാളികളോട് മത്സരിക്കാൻ സഹായിക്കുന്ന: രൂപത്തിലാണ് പരിഷ്കരിച്ചിട്ടുള്ളത്.

പുതിയ ഹ്യുണ്ടായ് എലാന്റ്രയിൽ മുൻവശത്ത് പരിഷ്കരിച്ച കാസ്കേഡിംഗ് ഗ്രില്ല്, ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, പുതിയ എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവ പുറത്തെ പരിഷ്‌കാരങ്ങളിൽ ഉൾകൊള്ളുന്നു. പുതുക്കിയ എൽഇഡി ടെയിൽ ലാമ്പുകളും മുൻവശത്തും പിൻവശത്തും പുനർരൂപകൽപ്പന ചെയ്ത ബമ്പറും പുതിയ സെഡാനിൽ വരുന്നു.

അകത്തളത്തിലെ വിശേഷങ്ങൾ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വയർലെസ് ചാർജിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, 10 -തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക് സൺറൂഫ്, മുൻ പാർക്കിംഗ് സെൻസറുകൾ, ഹാൻഡ്‌സ് ഫ്രീ ടെയിൽ‌ഗേറ്റ്, ക്രൂയിസ് കൺ‌ട്രോൾ എന്നിങ്ങനെ പോവുന്നു.

സുരക്ഷാ സംവിധാനങ്ങളുടെ കാര്യം നോക്കുകയാണെങ്കിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക്ക് ബ്രേക്ക് ഫോർസ് ഡിസ്ട്രിബ്യൂഷൻ, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, പിൻ പാർക്കിംഗ് ക്യാമറ, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഹിൽഹോൾഡ് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നീ സുരക്ഷാ ക്രമീകരണങ്ങൾ വാഹനത്തിന് കമ്പനി നൽകിയിട്ടുണ്ട്.

വാഹനത്തിന് ഒരൊറ്റ പെട്രോൾ എൻജിൻ ഓപ്ഷൻ മാത്രമേ ഇപ്പോൾ കമ്പനി നൽകിയിട്ടുള്ളു. 152 bhp കരുത്തും 192Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ യൂണിറ്റാണ് വാഹനത്തിന്റെ ഹൃദയം. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് അടിസ്ഥാനമായി സെഡാനിൽ വരുന്നത്. ഓപ്ഷണലായി ആറ് സ്പീഡ് torque-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ബിഎസ് നിലവാരത്തിലാണ് വാഹന എൻജിൻ കമ്പനി രൂപകൽപന ചെയ്തിട്ടുള്ളത്.

15.89 ലക്ഷം രൂപയാണ് പുതിയ എലാന്റ്ര സെഡാൻ പ്രരംഭ എക്സ്-ഷോറൂം വില. ഏറ്റവും ഉയർന്ന വകഭേതമായ SX (O) ഓട്ടോമാക്കിന് 20.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

Buy Visit Stores in CarKambolam Sell Close Join Club CK