Hashif Hashi 10 Days ago

ആഡംബര ബ്രാന്റുമായി ഹ്യൂണ്ടായ്, ജെനിസിസ് ഇന്ത്യയിലേക്ക്
  • 
ആഡംബര ബ്രാന്റുമായി ഹ്യൂണ്ടായ്, ജെനിസിസ് ഇന്ത്യയിലേക്ക്
  • 
ആഡംബര ബ്രാന്റുമായി ഹ്യൂണ്ടായ്, ജെനിസിസ് ഇന്ത്യയിലേക്ക്
  • 
ആഡംബര ബ്രാന്റുമായി ഹ്യൂണ്ടായ്, ജെനിസിസ് ഇന്ത്യയിലേക്ക്
  • 
ആഡംബര ബ്രാന്റുമായി ഹ്യൂണ്ടായ്, ജെനിസിസ് ഇന്ത്യയിലേക്ക്
  • 
ആഡംബര ബ്രാന്റുമായി ഹ്യൂണ്ടായ്, ജെനിസിസ് ഇന്ത്യയിലേക്ക്
  • 
ആഡംബര ബ്രാന്റുമായി ഹ്യൂണ്ടായ്, ജെനിസിസ് ഇന്ത്യയിലേക്ക്


ടോപ് ഗിയറിലേക്ക് കടക്കാനൊരുങ്ങി ഹ്യൂണ്ടായ് ഇന്ത്യ. ഹ്യുണ്ടായ്‌ക്ക് കീഴിലുള്ള ബ്രാൻഡുകൾ ഓരോന്നായി ഇന്ത്യയിലേക് കൊണ്ടുവരികയാണ്, വൈകാതെ കിയ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ അവതരിക്കും. ആന്ധ്രാ പ്രദേശിലെ അനന്ദ്പൂര്‍ ശാലയില്‍ SP2i എസ്‌യുവിയുടെ ഉത്പാദനം പരീക്ഷണാടിസ്ഥാനത്തില്‍ കിയ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഇടത്തരം കാര്‍ വിപണിയിലാണ് കിയയുടെ കണ്ണ്.

ആഢംബര ശ്രേണിയില്‍ മേൽക്കോയ്മ നേടാൻ വേണ്ടി ജെനിസിസ് ഇന്ത്യയിൽ ഇറക്കും. 2015 -ലാണ് ആഢംബര കാറുകള്‍ക്കായി ജെനിസിസ് എന്ന ബ്രാന്‍ഡിനെ ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ് സ്ഥാപിച്ചത്. മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ അതികായന്മാര്‍ക്ക് മുന്നില്‍ ജെനിസിസായിരിക്കും ഹ്യുണ്ടായിയുടെ തുറുപ്പുച്ചീട്ട്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ വമ്പന്മാര്‍ക്കിടയില്‍ പേരുനേടാന്‍ ജെനിസിന് കഴിഞ്ഞു. ഇന്ത്യന്‍ മണ്ണിലും ജെനിസിസ് നിരാശപ്പെടുത്തില്ലെന്ന കണക്കുകൂട്ടലിലാണ് ഹ്യുണ്ടായി. 

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ ജെനിസിസ് വരവറിയിക്കുമെന്നാണ് വിവരം. പക്ഷെ നിലവില്‍ ജെനിസിസിനെ കുറിച്ച് ഇന്ത്യ ജനതയ്ക്ക് വലിയ കേട്ടറിവില്ല. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ എക്‌സ്പീരിയന്‍സ് സെന്ററുകളും ചെറു ഷോറൂമുകളും ഹ്യുണ്ടായിയുടെ നേതൃത്വത്തില്‍ ജെനിസിസ് ആദ്യമേ തുടങ്ങും. ലെക്‌സസ് ബ്രാന്‍ഡിനെ ടൊയോട്ട അവതരിപ്പിച്ച തന്ത്രംതന്നെയാകും ജെനിസിസില്‍ ഹ്യുണ്ടായി പയറ്റുക

നിലവില്‍ എക്‌സിക്യുട്ടീവ് G80 സെഡാനും ഇടത്തരം G70 സെഡാനുമാണ് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികള്‍ക്കായി ജെനിസിസ് പുറത്തിറക്കുന്നത്. G90/EQ900 സെഡാനുകള്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളില്‍ മാത്രമേയുള്ളൂ. വരുംഭാവിയില്‍ GV80 എക്‌സിക്യുട്ടീവ് സെഡാനെയും പുതിയ ഇടത്തരം എസ്‌യുവി, സ്‌പോര്‍ട് കൂപ്പെ മോഡലുകളെയും അവതരിപ്പിക്കാന്‍ ജെനിസിസിന് പദ്ധതിയുണ്ട്. ഇന്ത്യയില്‍ ബിഎംഡബ്ല്യു 3 സീരീസിനെതിരെ G70 സെഡാനെ അണിനിരത്താനാകും ജെനിസിസ് ശ്രമിക്കുക.

ഇപ്പോൾ രാജ്യാന്തര നിരയില്‍ നിന്നുള്ള കോന ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തിരക്കിലാണ് ഹ്യൂണ്ടായ്. 25 ലക്ഷം രൂപയവും ഷോറൂം വില. വരവോടെ ഹ്യുണ്ടായിയുടെ ഏറ്റവും വില കൂടിയ കാറാവും കോന ഇലക്ട്രിക്ക്. ജെനിസിസ് കാറുകളുടെ ഇന്ത്യയിലെ അവതരണം കോന ഇലക്ട്രിക്ക്ന് വിപണിയിൽ ലഭിക്കുന്ന പ്രതികരണം കൂടി അറിഞ്ഞുകൊണ്ടാവും.
Compiled by Hashif

Buy Visit Stores in CarKambolam Sell Close Join Club CK