beji peter 22 Day(s) ago
  • ഇന്ധനം മാറി അടിച്ചാൽ

കാറില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ എന്താണ് സംഭവിക്കുക? എല്ലാവർക്കും ഉള്ള ഒരു സംശയമാണിത്..


 പെട്രോളിന് പകരം ഡീസല്‍ അല്ലെങ്കില്‍ ഡീസലിന് പകരം പെട്രോള്‍ നിറയ്ക്കുന്നത് ഗുരുതര ആയ തകരാറിന് വഴിവെക്കും..

എന്നാല്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ ഉടനടി എന്താണ് ചെയ്യേണ്ടത്..

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരിക്കലും കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്താല്‍ മാത്രമെ ഇന്ധനം ടാങ്കില്‍ നിന്നും എഞ്ചിനില്‍ എത്തുകയുള്ളു.എന്നാൽ പുതിയ മിക്കവാറും കാറുകളില്‍ ഇന്ധനം എഞ്ചിനിലേക്ക് എത്താൻ വാഹനം സ്റ്റാര്‍ട്ട് ചെയ്യണമെന്നില്ല, ഇഗ്‌നീഷനില്‍ താക്കോല്‍ ഇട്ടാല്‍ മാത്രം മതി. അതുകൊണ്ട ഇഗ്‌നീഷനില്‍ നിന്നും താക്കോല്‍ അടിയന്തരമായി ഊരാന്‍ പ്രത്യേകം ഓര്‍ക്കണം.

ഇന്ധനം നിറച്ചതിന് പിന്നാലെയാണ് മിക്കവരും അബദ്ധം തിരിച്ചറിയാറ്.
എന്നാല്‍ കാര്‍ ഡ്രൈവ് ചെയ്ത് മുന്നോട്ട് നീങ്ങിയതിന് ശേഷമാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെങ്കിലോ? ഉടനടി കാര്‍ സുരക്ഷിതമായി നിര്‍ത്തി ഇഗ്‌നീഷനില്‍ നിന്നും താക്കോല്‍ ഊരി മാറ്റുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്.

അസ്വാഭാവികമായ ആക്സിലറേഷന്‍, മിസിംഗ്, എക്സ്ഹോസ്റ്റില്‍ നിന്നുമുള്ള അധിക പുക പോലുള്ള അപ്രതീക്ഷിത ലക്ഷണങ്ങള്‍ തെറ്റായ ഇന്ധനം നിറച്ചതിലേക്കുള്ള സൂചനകളാണ്.

ഡീസല്‍ എഞ്ചിനില്‍ പെട്രോള്‍ നിറയ്ക്കുന്നതാണ് ഏറെ ഗുരുതരം. ഡീസല്‍ എഞ്ചിനില്‍ ഇന്ധനം തന്നെയാണ് നിര്‍ണായക ഘടകങ്ങള്‍ക്ക് ലൂബ്രിക്കേഷന്‍ നല്‍കാറ്. ഡീസല്‍ എഞ്ചിന് ആവശ്യമായ ലൂബ്രിക്കേഷന്‍ നല്‍കാന്‍ പെട്രോളിന് സാധിക്കില്ല.

സാധാരണ വളരെ കുറഞ്ഞ അളവില്‍ തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ എത്തിയാലും ഒരുപരിധി വരെ എഞ്ചിനെ ബാധിക്കില്ല. അതായത് ഡീസല്‍ ടാങ്കിനുള്ളില്‍ ഒരല്‍പം പെട്രോള്‍ കടന്നാല്‍ ഉടനടി കൂടിയ അളവില്‍ ഡീസല്‍ നിറയ്ക്കണമെന്ന് മാത്രം.

തെറ്റായി ഇന്ധനം നിറച്ചാൽ വാഹനം off ചെയ്തിട്ട് ഉടനടി വർക്ക്ഷോപ്പിൽ എത്തിക്കുകയോ(only tow), അവിടെ നിന്ന് മെക്കാനിക്കിനെ വരുത്തുകയോ ചെയ്യുക..

ഡീസൽ വാഹനത്തിൽ petrol അടിച്ചാൽ,
ഒരുപാടു ഓടിയാൽ pump കേട് വരാൻ ഉള്ള സാധ്യത കൂടുതലാണ്, പമ്പിന് തകരാർ ഒന്നും ഇല്ലെങ്കിൽ ഡീസൽ tank clean ചെയ്താൽ മതിയാകും..

Petrol വാഹനത്തിൽ ഡീസൽ അടിച്ചാൽ..
ഒരുപാടു ഓടിയാൽ spark plug എല്ലാം മാറ്റി പുതിയത് ഇടണം, അതോടൊപ്പം tank clean ചെയ്യുകയും വേണം.. പഴയ മോഡൽ petrol വാഹനങ്ങൾക്ക് പൊതുവെ അത്ര പ്രശ്നം വരാറില്ല..

ഇന്ധനം മാറി അടിച്ചു എന്ന് അപ്പോൾ തന്നെ മനസ്സിലായാൽ key ഊരി മാറ്റുകയും, പിന്നീട് tank clean ചെയ്യുക മാത്രം ചെയ്താൽ മതി...

Thanks
RINESH
CARWORLD Service Point
Perumbavoor

Beji Peter
9746573979




Buy Visit Stores in CarKambolam Sell Close Join Club CK