Hashif Hashi 19 Day(s) ago
  • ഏഴ് സീറ്റർ ആവനൊരുങ്ങി ജീപ്പ് കോമ്പസ്, ടൊയോട്ട ഫോര്‍ച്യൂണറിനും എതിരാളിയായി.

അമേരിക്കന്‍-ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് പുതിയ ഏഴ് സീറ്റര്‍ എസ്‌യുവിയെ ജീപ്പ് ബ്രാന്റിൽ ഇന്ത്യത്തിലെത്തിക്കാനുള്ള മുന്നൊരുക്കത്തിലാണ്. 2020 അവസാനത്തിലോ 2021 ആദ്യമോ വാഹനം വിപണിയിൽ എത്തിക്കാനാണ് ശ്രമം. 

ജീപ്പ് കോമ്പസിനെ ആധാരമാക്കിയാവും പുതിയ ഏഴ് സീറ്റര്‍ എസ്‌യുവി നിര്‍മ്മിക്കുക. പൂനെയിലുള്ള ജീപ്പിന്റെ നിര്‍മ്മാണശാലയില്‍ തന്നെയായവും പുതിയ എസ്‌യുവിയുടെയും നിര്‍മ്മാണം. പുതിയ ഏഴ് സീറ്റര്‍ എസ്‌യുവിയിലൂടെ ജീപ്പിന്റെ മറ്റ് കോമ്പാക്ട് വാഹനങ്ങള്‍ നിരത്തിലെത്തും മുന്‍പ് തന്നെ കൂടുതല്‍ പ്രീമിയം തലത്തിലേക്ക് ഉയരാനാണ് ജീപ്പ് ലക്ഷ്യമിടുന്നത്.

 2017 -ലാണ് കോമ്പസിനെ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അതിനു ശേഷം കോമ്പസിന്റെ പല പരിഷ്‌കരിച്ച പതിപ്പുകളും കമ്പനി രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെയാണ ഏറ്റവും മികവുറ്റ ഓഫ്‌റോഡ് ട്രെയില്‍ഹോക്ക് പതിപ്പ് പുറത്തിറക്കിയത്. 4x4 സംവിധാനവും മികച്ച ഓഫ്‌റോഡിങ് ശേഷിയും നല്‍കുന്ന സാഘാരണ കോമ്പസ് മോഡലുകളെക്കാല്‍ ഒരുപടി മുന്നിലായ ട്രെയില്‍ഹോക്ക് ഇന്ത്യയിൽ 26.8 ലക്ഷം (എക്സ് ഷോറൂം) രൂപക്ക് സ്വന്തമാക്കാം. കോമ്പസില്‍ ഉപോഗിക്കുന്ന ബിഎസ് VI നിലവാരത്തിലുള്ള പരിക്ഷരിച്ച എഞ്ചിനായ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ട്രെയില്‍ഹോക്കിലും.

പുതിയ ഏഴ് സീറ്റര്‍ എസ്‌യുവിയുമായി പ്രീമിയം എസ്‌യുവി വിഭാഗം കൈയ്യടക്കാമെന്നാണ് ജീപ്പിന്റെ വിശ്യാസം. പ്രധാന എതിരാളികള്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ടുറാസ് എന്നിവയാവും.

Buy Visit Stores in CarKambolam Sell Close Join Club CK