Hashif Hashi 19-July-19
  • "മൊആബ്‌" എന്ന പേരിൽ ജീപ്പ് റാങ്‌ളര്‍ 2020ൽ ഇന്ത്യയിൽ
  • "മൊആബ്‌" എന്ന പേരിൽ ജീപ്പ് റാങ്‌ളര്‍ 2020ൽ ഇന്ത്യയിൽ
  • "മൊആബ്‌" എന്ന പേരിൽ ജീപ്പ് റാങ്‌ളര്‍ 2020ൽ ഇന്ത്യയിൽ
  • "മൊആബ്‌" എന്ന പേരിൽ ജീപ്പ് റാങ്‌ളര്‍ 2020ൽ ഇന്ത്യയിൽ
  • "മൊആബ്‌" എന്ന പേരിൽ ജീപ്പ് റാങ്‌ളര്‍ 2020ൽ ഇന്ത്യയിൽ

അടുത്ത വര്‍ഷം ഉത്സവ കാലത്ത് എത്തിക്കുന്ന ജീപ്പ് 2020 റാങ്‌ളറിന്റെ മൂന്ന് ഡോര്‍, അഞ്ച് ഡോര്‍ പതിപ്പുകള്‍ നിരവധി തവണ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത് കാമറകളിൽ പതിഞ്ഞിട്ടുണ്ട്. പുത്തൻ റാങ്‌ളര്‍ റുബിക്കോണ്‍ (ഉയര്‍ന്ന പതിപ്പ്) 'മൊആബ് ' എന്ന പേരിലാവും ഇന്ത്യയിൽ അറിയപ്പെടുക.

റാങ്‌ളര്‍ മൊആബിന് ലഭിക്കുന്ന കോസ്‌മെറ്റിക്ക് നവീകരണങ്ങള്‍ ജീപ്പ് റുബിക്കോണില്‍ നിന്ന് ഇവയെ വേറിട്ടുനിർത്തും. പ്രധാന മാറ്റങ്ങള്‍ കറുത്ത നിറത്തിലുള്ള അലോയി വീലുകള്‍, ഓഫ്‌റോഡ് സ്‌പെക്ക് ടയറുകള്‍, ബോണറ്റിന്റെ വശങ്ങളില്‍ നല്‍കിയിരിക്കുന്ന മൊആബ് സ്റ്റിക്കര്‍ എന്നിവയാണ്.  നിലവിലെ JK പ്ലാറ്റ്‌ഫോമിലും ഘനം കുറഞ്ഞ പുതിയതായി വികസിപ്പിച്ചെടുത്ത JL പ്ലാറ്റ്‌ഫോമിലാവും വാഹനം നിർമിക്കുക. പുതിയ പ്ലാറ്ഫോമിലൂടെ അപ്പ്രോച്ച് ഡിപ്പാര്‍ച്ചര്‍ ആങ്കിളുകള്‍ മെച്ചപ്പെടുത്താന്‍ കഴിയും. അതോടോപ്പം 227 mm ഗ്രൗണ്ട് ക്ലിയറന്‍സും 30 ഇഞ്ച് വരെ വെള്ളത്തിലൂടെ സഞ്ചരിക്കാനും കഴിയും.

റാങ്‌ളറിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ആഗോള തലത്തില്‍ വരുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സോടു കൂടി 283 bhp കരുത്തും 347 Nm torque ഉം നല്‍കുന്ന 3.6 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഒന്നാമത്തെ ഓപ്ഷന്‍. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് വരുന്ന 271 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ T-GDi ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷൻ. രണ്ടാമത്തെ ഓപ്ഷൻ ആയ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ആണ് ഇന്ത്യയിൽ എത്താൻ സാധ്യത കൂടുതൽ. ചിലപ്പോള്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് വരുന്ന 198.5 bhp കരുത്തും 450 Nm torque ഉം പ്രധാനം ചെയ്യുന്ന 2.2 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനും വിപണിയില്‍ നിര്‍മ്മാതാക്കല്‍ അവതരിപ്പിച്ചേക്കാം.

Buy Visit Stores in CarKambolam Sell Close Join Club CK